-
ആവർത്തനം 4:25, 26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
25 “നിങ്ങൾക്കു മക്കളും പേരക്കുട്ടികളും ഉണ്ടായി ആ ദേശത്ത് ദീർഘകാലം താമസിച്ചശേഷം നിങ്ങൾ നിങ്ങൾക്കുതന്നെ നാശം വരുത്തുന്ന വിധത്തിൽ പ്രവർത്തിക്കുകയും ഏതെങ്കിലും തരത്തിലുള്ള ഒരു രൂപം കൊത്തിയുണ്ടാക്കി+ നിങ്ങളുടെ ദൈവമായ യഹോവയെ കോപിപ്പിച്ചുകൊണ്ട് ദൈവമുമ്പാകെ തിന്മ പ്രവർത്തിക്കുകയും ചെയ്‌താൽ,+ 26 ഇന്നു ഞാൻ നിങ്ങൾക്കെതിരെ ആകാശത്തെയും ഭൂമിയെയും സാക്ഷി നിറുത്തി പറയുന്നു, യോർദാൻ കടന്ന് നിങ്ങൾ കൈവശമാക്കുന്ന ആ ദേശത്തുനിന്ന് നിങ്ങൾ പെട്ടെന്നു നശിച്ചുപോകും, ഉറപ്പ്. അവിടെ അധികകാലം തുടരാൻ നിങ്ങൾക്കു കഴിയില്ല, നിങ്ങളെ അവിടെനിന്ന് നിശ്ശേഷം തുടച്ചുനീക്കും.+
-
-
ആവർത്തനം 30:17, 18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 “എന്നാൽ നിങ്ങളുടെ ഹൃദയം വഴിതെറ്റുകയും+ നിങ്ങൾ അനുസരണക്കേടു കാണിക്കുകയും വശീകരിക്കപ്പെട്ട് അന്യദൈവങ്ങളുടെ മുമ്പാകെ കുമ്പിടുകയും അവയെ സേവിക്കുകയും ചെയ്‌താൽ,+ 18 ഇന്നു ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾ ഉറപ്പായും നശിച്ചുപോകും;+ യോർദാൻ കടന്ന് നിങ്ങൾ കൈവശമാക്കുന്ന ദേശത്ത് നിങ്ങൾ അധികകാലം ജീവിച്ചിരിക്കില്ല.
-
-
യോശുവ 23:12, 13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 “പക്ഷേ, നിങ്ങൾ പിന്തിരിഞ്ഞ് നിങ്ങളുടെ ഇടയിൽ ബാക്കിയുള്ള ഈ ജനതകളിൽപ്പെട്ടവരോടു പറ്റിച്ചേരുകയും+ അവരുമായി വിവാഹബന്ധത്തിലേർപ്പെടുകയും*+ നിങ്ങൾ അവരുമായോ അവർ നിങ്ങളുമായോ ഇടപഴകുകയും ചെയ്‌താൽ 13 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ മുന്നിൽനിന്ന് ഈ ജനതകളെ മേലാൽ ഓടിച്ചുകളയില്ല+ എന്നു നിങ്ങൾ നിശ്ചയമായും അറിഞ്ഞുകൊള്ളുക. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തന്നിരിക്കുന്ന ഈ നല്ല ദേശത്തുനിന്ന് നിങ്ങൾ നശിച്ചുപോകുന്നതുവരെ അവർ ഒരു കെണിയും കുടുക്കും നിങ്ങളുടെ മുതുകിന് ഒരു ചാട്ടയും നിങ്ങളുടെ കണ്ണുകളിൽ മുള്ളുകളും ആയിത്തീരും.+
-