13 അപ്പോൾ യഹോവ ആകാശത്ത് ഇടി മുഴക്കാൻതുടങ്ങി.+
ആലിപ്പഴത്തിന്റെയും തീക്കനലുകളുടെയും അകമ്പടിയോടെ
അത്യുന്നതൻ തന്റെ സ്വരം കേൾപ്പിച്ചു.+
14 ദൈവം അമ്പ് എയ്ത് അവരെ ചിതറിച്ചു;+
മിന്നൽപ്പിണർ അയച്ച് അവരെ പരിഭ്രാന്തരാക്കി.+
15 യഹോവേ, അങ്ങയുടെ ശകാരത്താൽ,
അങ്ങയുടെ മൂക്കിൽനിന്നുള്ള ഉഗ്രനിശ്വാസത്താൽ,+
നദിയുടെ അടിത്തട്ടു ദൃശ്യമായി;+ ഭൂതലത്തിന്റെ അടിത്തറകൾ കാണാനായി.
16 ദൈവം ഉന്നതങ്ങളിൽനിന്ന് കൈ നീട്ടി എന്നെ പിടിച്ചു;
ആഴമുള്ള വെള്ളത്തിൽനിന്ന് എന്നെ വലിച്ചുകയറ്റി.+