-
2 രാജാക്കന്മാർ 18:4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 ഹിസ്കിയ ആരാധനാസ്ഥലങ്ങൾ* നീക്കം ചെയ്യുകയും+ പൂജാസ്തംഭങ്ങൾ ഉടച്ചുകളയുകയും പൂജാസ്തൂപം* വെട്ടിയിടുകയും+ ചെയ്തു. മോശ ഉണ്ടാക്കിയ താമ്രസർപ്പത്തെയും+ തകർത്തുകളഞ്ഞു. കാരണം താമ്രസർപ്പവിഗ്രഹം* എന്ന് അറിയപ്പെട്ടിരുന്ന അതിനു മുമ്പാകെ ഇസ്രായേൽ ജനം അക്കാലംവരെ യാഗവസ്തുക്കൾ ദഹിപ്പിക്കുമായിരുന്നു.*
-
-
2 ദിനവൃത്താന്തം 34:4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 യോശിയയുടെ സാന്നിധ്യത്തിൽ അവർ ബാൽ ദൈവങ്ങളുടെ യാഗപീഠങ്ങൾ ഇടിച്ചുനിരത്തി. അവയുടെ മുകളിലുണ്ടായിരുന്ന, സുഗന്ധക്കൂട്ട് അർപ്പിക്കാനുള്ള പീഠങ്ങൾ യോശിയ വെട്ടിയിട്ടു. പൂജാസ്തൂപങ്ങളും കൊത്തിയുണ്ടാക്കിയ രൂപങ്ങളും ലോഹപ്രതിമകളും തകർത്ത് കഷണങ്ങളാക്കി. എന്നിട്ട് അവ പൊടിച്ച് ആ ദൈവങ്ങൾക്കു ബലി അർപ്പിച്ചിരുന്നവരുടെ കല്ലറകളിൽ വിതറി.+
-