-
2 രാജാക്കന്മാർ 9:24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
24 അപ്പോൾ യേഹു വില്ല് എടുത്ത് യഹോരാമിന്റെ തോളുകൾക്കു നടുവിൽ എയ്‌തു. അമ്പ് അയാളുടെ ഹൃദയം തുളച്ച് പുറത്തുവന്നു. യഹോരാം സ്വന്തം രഥത്തിൽ മരിച്ചുവീണു.
-
-
2 രാജാക്കന്മാർ 10:6, 7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 അപ്പോൾ യേഹു രണ്ടാമതും അവർക്ക് ഒരു കത്ത് അയച്ചു. അയാൾ എഴുതി: “നിങ്ങൾ എന്റെ കൂടെനിന്ന് എന്നെ അനുസരിക്കാൻ തയ്യാറാണെങ്കിൽ നിങ്ങളുടെ യജമാനന്റെ മക്കളുടെ തല വെട്ടി നാളെ ഈ സമയത്ത് എന്റെ അടുത്ത് ജസ്രീലിൽ കൊണ്ടുവരുക.”
70 രാജകുമാരന്മാരും അപ്പോൾ നഗരത്തിലെ പ്രധാനികളോടൊപ്പമായിരുന്നു; അവരാണ് ആ രാജകുമാരന്മാരെ വളർത്തിയിരുന്നത്. 7 കത്തു കിട്ടിയ ഉടനെ അവർ രാജാവിന്റെ ആ 70 ആൺമക്കളെയും പിടിച്ച് കൊന്നു.+ അവരുടെ തല കൊട്ടകളിലാക്കി അവർ യേഹുവിനു ജസ്രീലിലേക്ക് അയച്ചുകൊടുത്തു.
-
-
2 രാജാക്കന്മാർ 10:25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
25 ദഹനയാഗം അർപ്പിച്ചുകഴിഞ്ഞ ഉടനെ യേഹു ഭടന്മാരോടും* ഉപസേനാധിപന്മാരോടും കല്പിച്ചു: “അകത്ത് വന്ന് ഇവരെ കൊല്ലുക! ഒരാൾപ്പോലും രക്ഷപ്പെടരുത്!”+ അങ്ങനെ ഭടന്മാരും ഉപസേനാധിപന്മാരും അവരെ വാളുകൊണ്ട് കൊന്ന് പുറത്തേക്ക് എറിഞ്ഞു. അവർ ബാലിന്റെ ഭവനത്തിന് ഉള്ളിലെ വിശുദ്ധസ്ഥലംവരെ* ചെന്നു.
-