-
യഹസ്‌കേൽ 17:12-15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 “മത്സരഗൃഹത്തോടു നീ ദയവായി ഇങ്ങനെ പറയുക: ‘ഇതിന്റെയൊക്കെ അർഥം നിങ്ങൾക്കു മനസ്സിലാകുന്നില്ലേ?’ നീ പറയണം: ‘ബാബിലോൺരാജാവ് യരുശലേമിലേക്കു വന്ന് അവിടത്തെ രാജാവിനെയും പ്രഭുക്കന്മാരെയും ബാബിലോണിലേക്കു കൊണ്ടുപോയി.+ 13 കൂടാതെ, അവൻ രാജാവിന്റെ സന്തതിപരമ്പരയിൽപ്പെട്ട ഒരാളെ തിരഞ്ഞെടുത്ത്+ അവനുമായി ഒരു ഉടമ്പടി ചെയ്‌ത് അവനെക്കൊണ്ട് ആണയിടുവിക്കുകയും ചെയ്‌തു.+ പിന്നെ അവൻ ദേശത്തെ പ്രമുഖരെ പിടിച്ചുകൊണ്ടുപോയി.+ 14 വീണ്ടും തലപൊക്കാത്തതുപോലെ രാജ്യത്തെ താഴ്ത്താനും തന്റെ ഉടമ്പടി പാലിച്ചാൽ മാത്രമേ അതിനു നിലനിൽപ്പുള്ളൂ+ എന്ന സ്ഥിതിയിലാക്കാനും വേണ്ടിയാണ് അവൻ ഇങ്ങനെ ചെയ്‌തത്. 15 പക്ഷേ കുതിരകളെയും ഒരു വൻസൈന്യത്തെയും+ കിട്ടാൻവേണ്ടി ഈജിപ്‌തിലേക്കു+ ദൂതന്മാരെ അയച്ചുകൊണ്ട് രാജാവ് അവനോടു മത്സരിച്ചു.+ അവൻ ഉദ്ദേശിച്ചതു നടക്കുമോ? ഇങ്ങനെയൊക്കെ ചെയ്യുന്നവൻ ശിക്ഷയിൽനിന്ന് രക്ഷപ്പെടുമോ? ഉടമ്പടി ലംഘിച്ചിട്ട് അവനു രക്ഷപ്പെടാനാകുമെന്നു തോന്നുന്നുണ്ടോ?’+
-