വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 26:26
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 26 ഞാൻ നിങ്ങളു​ടെ അപ്പത്തിന്റെ ശേഖരം* നശിപ്പിക്കുമ്പോൾ+ നിങ്ങൾക്കു​വേണ്ടി അപ്പം ചുടാൻ പത്തു സ്‌ത്രീ​കൾക്കു വെറും ഒറ്റ അടുപ്പു മതി എന്ന സ്ഥിതി​യാ​കും.+ അവർ നിങ്ങൾക്ക്‌ അപ്പം അളന്നു​തൂ​ക്കി​യേ തരൂ. നിങ്ങൾ അതു തിന്നും. പക്ഷേ തൃപ്‌ത​രാ​കില്ല.+

  • ആവർത്തനം 28:53
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 53 ഉപരോധത്തിന്റെ കാഠി​ന്യ​വും ശത്രുക്കൾ നിങ്ങളു​ടെ മേൽ വരുത്തുന്ന കഷ്ടതയും കാരണം നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങൾക്കു നൽകിയ നിങ്ങളു​ടെ കുട്ടി​കളെ നിങ്ങൾ തിന്നേ​ണ്ടി​വ​രും. നിങ്ങളു​ടെ സ്വന്തം ആൺകു​ട്ടി​ക​ളു​ടെ​യും പെൺകു​ട്ടി​ക​ളു​ടെ​യും മാംസം നിങ്ങൾ തിന്നും.+

  • യിരെമ്യ 37:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 അതുകൊണ്ട്‌ യിരെ​മ്യ​യെ കാവൽക്കാ​രു​ടെ മുറ്റത്ത്‌ സൂക്ഷി​ക്കാൻ സിദെ​ക്കിയ രാജാവ്‌ കല്‌പി​ച്ചു.+ നഗരത്തി​ലെ അപ്പമെ​ല്ലാം തീരുന്നതുവരെ+ അപ്പക്കാ​രു​ടെ തെരു​വിൽനിന്ന്‌ ദിവസേന വട്ടത്തി​ലുള്ള ഓരോ അപ്പം+ യിരെ​മ്യ​ക്കു കൊടു​ത്തു​പോ​ന്നു. അങ്ങനെ യിരെമ്യ കാവൽക്കാ​രു​ടെ മുറ്റത്ത്‌ കഴിഞ്ഞു.

  • യിരെമ്യ 38:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 “യഹോവ പറയു​ന്നത്‌ ഇതാണ്‌: ‘ഈ നഗരത്തിൽത്തന്നെ തുടരാൻ തീരു​മാ​നി​ക്കു​ന്നവർ വാളാ​ലും ക്ഷാമത്താ​ലും മാരക​മായ പകർച്ച​വ്യാ​ധി​യാ​ലും മരിക്കും.+ പക്ഷേ കൽദയർക്കു കീഴടങ്ങുന്നവർക്കു* ജീവൻ നഷ്ടപ്പെ​ടില്ല. അവർക്ക്‌ അവരുടെ ജീവൻ കൊള്ള​മു​തൽപോ​ലെ കിട്ടും;* അവർ ജീവ​നോ​ടി​രി​ക്കും.’+

  • വിലാപങ്ങൾ 4:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 മുലകുടി മാറാത്ത കുഞ്ഞിന്റെ നാവ്‌ ദാഹി​ച്ചു​വ​രണ്ട്‌ അണ്ണാക്കിൽ പറ്റിപ്പി​ടി​ക്കു​ന്നു;

      കുട്ടികൾ ആഹാരം ഇരക്കുന്നു,+ എന്നാൽ ആരും അവർക്ക്‌ ഒന്നും കൊടു​ക്കു​ന്നില്ല.+

  • യഹസ്‌കേൽ 4:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 ദൈവം എന്നോട്‌ ഇങ്ങനെ​യും പറഞ്ഞു: “മനുഷ്യ​പു​ത്രാ, ഇതാ ഞാൻ യരുശ​ലേ​മി​ലെ ഭക്ഷ്യ​ശേ​ഖരം നശിപ്പി​ക്കു​ന്നു.*+ അവർക്കു വലിയ ഉത്‌ക​ണ്‌ഠ​യോ​ടെ, അളന്നു​തൂ​ക്കി അപ്പം തിന്നേ​ണ്ടി​വ​രും.+ വെള്ളവും പരിമി​ത​മാ​യ​തു​കൊണ്ട്‌ അവർക്കു ഭയപ്പാ​ടോ​ടെ അളന്നെ​ടുത്ത്‌ കുടി​ക്കേ​ണ്ടി​വ​രും.+

  • യഹസ്‌കേൽ 5:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 “‘“അങ്ങനെ, നിങ്ങളു​ടെ മധ്യേ അപ്പന്മാർ സ്വന്തം മക്കളെ​യും മക്കൾ അപ്പന്മാ​രെ​യും തിന്നും.+ നിങ്ങളു​ടെ ഇടയിൽ ഞാൻ ശിക്ഷാ​വി​ധി നടപ്പാ​ക്കും. നിങ്ങളിൽ ബാക്കി​യു​ള്ള​വ​രെ​യെ​ല്ലാം ഞാൻ നാലുപാടും* ചിതറി​ക്കും.”’+

  • യഹസ്‌കേൽ 5:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 നിങ്ങളുടെ മൂന്നി​ലൊ​രു ഭാഗം നിങ്ങളു​ടെ ഇടയിൽത്തന്നെ മാരക​മായ പകർച്ച​വ്യാ​ധി​യാ​ലോ ക്ഷാമത്താ​ലോ ചത്തൊ​ടു​ങ്ങും. മൂന്നി​ലൊ​രു ഭാഗം നിനക്കു ചുറ്റും വാളാൽ വീഴും.+ അവസാ​നത്തെ മൂന്നി​ലൊ​രു ഭാഗത്തെ ഞാൻ നാലുപാടും* ചിതറി​ക്കും. ഞാൻ ഒരു വാൾ ഊരി അവരുടെ പിന്നാലെ അയയ്‌ക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക