-
1 രാജാക്കന്മാർ 14:25, 26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
25 രഹബെയാം രാജാവിന്റെ ഭരണത്തിന്റെ അഞ്ചാം വർഷം ഈജിപ്തിലെ രാജാവായ ശീശക്ക്+ യരുശലേമിനു നേരെ വന്നു.+ 26 യഹോവയുടെ ഭവനത്തിലും രാജാവിന്റെ കൊട്ടാരത്തിലും സൂക്ഷിച്ചിരുന്ന വിലയേറിയ വസ്തുക്കളെല്ലാം ശീശക്ക് എടുത്തുകൊണ്ടുപോയി.+ ശലോമോൻ ഉണ്ടാക്കിയ സ്വർണപ്പരിചകൾ+ ഉൾപ്പെടെ എല്ലാം കൊണ്ടുപോയി.
-
-
1 ദിനവൃത്താന്തം 18:10, 11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 അയാൾ ഉടനെ മകൻ ഹദോരാമിനെ ദാവീദ് രാജാവിന്റെ അടുത്ത് അയച്ച് സുഖവിവരം തിരക്കുകയും ഹദദേസെരിനോടു പോരാടി വിജയിച്ചതിന് അഭിനന്ദിക്കുകയും ചെയ്തു. (കാരണം ഹദദേസെർ കൂടെക്കൂടെ തോവുവിനോട് ഏറ്റുമുട്ടിയിരുന്നു.) സ്വർണം, വെള്ളി, ചെമ്പ് എന്നിവകൊണ്ടുള്ള കുറെ സമ്മാനങ്ങളും ദാവീദിനു കൊടുത്തു. 11 എല്ലാ ജനതകളിൽനിന്നും—അതായത് ഏദോമിൽനിന്നും മോവാബിൽനിന്നും അമ്മോന്യർ,+ ഫെലിസ്ത്യർ,+ അമാലേക്യർ+ എന്നിവരിൽനിന്നും—പിടിച്ചെടുത്ത വെള്ളിയോടും സ്വർണത്തോടും ഒപ്പം അവയും ദാവീദ് രാജാവ് യഹോവയ്ക്കുവേണ്ടി വിശുദ്ധീകരിച്ചു.+
-