26 തന്നെ പ്രസാദിപ്പിക്കുന്നവനു സത്യദൈവം ജ്ഞാനവും അറിവും അത്യാനന്ദവും കൊടുക്കുന്നു.+ പക്ഷേ, ദൈവം പാപിക്കു ശേഖരിക്കാനുള്ള ജോലി കൊടുക്കുന്നു; തന്നെ പ്രസാദിപ്പിക്കുന്നവനു കൊടുക്കാൻവേണ്ടി കേവലം സമാഹരിക്കാനുള്ള ജോലി!+ ഇതും വ്യർഥതയാണ്; കാറ്റിനെ പിടിക്കാനുള്ള ഓട്ടം മാത്രം.
17 സത്യദൈവം ഈ നാലു ചെറുപ്പക്കാർക്കും സകലവിധ രചനകളിലും വിജ്ഞാനശാഖകളിലും അറിവും ഉൾക്കാഴ്ചയും കൊടുത്തു. ദാനിയേലിന് എല്ലാ തരം ദിവ്യദർശനങ്ങളും സ്വപ്നങ്ങളും മനസ്സിലാക്കാനുള്ള കഴിവും നൽകി.+
25 പിന്നെ യേശു പറഞ്ഞു: “‘പിതാവേ, സ്വർഗത്തിന്റെയും ഭൂമിയുടെയും നാഥാ,* അങ്ങ് ഇക്കാര്യങ്ങൾ ജ്ഞാനികളിൽനിന്നും ബുദ്ധിശാലികളിൽനിന്നും മറച്ചുവെച്ച് കുട്ടികൾക്കു വെളിപ്പെടുത്തിയതുകൊണ്ട്+ ഞാൻ അങ്ങയെ പരസ്യമായി സ്തുതിക്കുന്നു.
5 അതുകൊണ്ട് നിങ്ങളിൽ ആർക്കെങ്കിലും ജ്ഞാനം കുറവാണെങ്കിൽ അയാൾ ദൈവത്തോടു ചോദിച്ചുകൊണ്ടിരിക്കട്ടെ;+ അപ്പോൾ അയാൾക്ക് അതു കിട്ടും.+ കുറ്റപ്പെടുത്താതെ* എല്ലാവർക്കും ഉദാരമായി നൽകുന്നവനാണു ദൈവം.+