-
യോശുവ 7:24, 25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
24 അപ്പോൾ, യോശുവയും യോശുവയുടെകൂടെ എല്ലാ ഇസ്രായേല്യരും സേരഹിന്റെ മകനായ ആഖാനെ+ വെള്ളി, മേലങ്കി, സ്വർണക്കട്ടി+ എന്നിവയും, അയാളുടെ പുത്രീപുത്രന്മാർ, കാള, കഴുത, ആട്ടിൻപറ്റം, കൂടാരം തുടങ്ങി അയാൾക്കുള്ളതെല്ലാം സഹിതം ആഖോർ താഴ്‌വരയിൽ+ കൊണ്ടുവന്നു. 25 യോശുവ പറഞ്ഞു: “എന്തിനാണു നീ ഞങ്ങളുടെ മേൽ ആപത്തു* വരുത്തിവെച്ചത്?+ ഈ ദിവസം യഹോവ നിന്റെ മേൽ ആപത്തു വരുത്തും.” ഇതു പറഞ്ഞ ഉടനെ ഇസ്രായേൽ മുഴുവനും അയാളെ കല്ലെറിഞ്ഞു.+ അതിനു ശേഷം അവർ അവരെ തീയിലിട്ട് ചുട്ടുകളഞ്ഞു.+ അങ്ങനെ, അവർ അവരെ എല്ലാവരെയും കല്ലെറിഞ്ഞ് കൊന്നു.
-
-
എസ്ഥേർ 9:24, 25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
24 കാരണം, ആഗാഗ്യനായ+ ഹമ്മെദാഥയുടെ മകനും ജൂതന്മാരുടെയെല്ലാം ശത്രുവും ആയ ഹാമാൻ+ ജൂതന്മാരെ കൊല്ലാൻ പദ്ധതി മനയുകയും+ അവരെ പരിഭ്രാന്തരാക്കാനും ഇല്ലാതാക്കാനും പൂര്,+ അതായത് നറുക്ക്, ഇടുകയും ചെയ്തിരുന്നു. 25 എന്നാൽ എസ്ഥേർ രാജസന്നിധിയിലെത്തിയപ്പോൾ രാജാവ് ഈ കല്‌പന എഴുതിച്ചു:+ “ജൂതന്മാർക്കെതിരെയുള്ള ഹാമാന്റെ കുടിലപദ്ധതി,+ തിരിച്ച് അയാളുടെ തലയിൽത്തന്നെ വരട്ടെ.” അങ്ങനെ അവർ ഹാമാനെയും അയാളുടെ ആൺമക്കളെയും സ്തംഭത്തിൽ തൂക്കി.+
-