വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ശമുവേൽ 11:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 തുടർന്ന്‌, ബത്ത്‌-ശേബയെ കൊണ്ടുവരാൻ+ ദാവീദ്‌ ദൂതന്മാ​രെ അയച്ചു. അങ്ങനെ, അവൾ ദാവീ​ദി​ന്റെ അടുത്ത്‌ വന്നു. ദാവീദ്‌ ബത്ത്‌-ശേബയു​മാ​യി ബന്ധപ്പെട്ടു.+ (ബത്ത്‌-ശേബ അവളുടെ അശുദ്ധിയിൽനിന്ന്‌* ശുദ്ധി വരുത്തുന്ന സമയത്താ​യി​രു​ന്നു ഈ സംഭവം.)+ അതിനു ശേഷം, ബത്ത്‌-ശേബ വീട്ടി​ലേക്കു മടങ്ങി.

  • 2 ശമുവേൽ 12:10, 11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 ഇങ്ങനെ, നീ ഹിത്യ​നായ ഊരി​യാ​വി​ന്റെ ഭാര്യയെ സ്വന്തം ഭാര്യ​യാ​ക്കി എന്നോട്‌ അനാദ​രവ്‌ കാണി​ച്ച​തുകൊണ്ട്‌ വാൾ ഇനി ഒരിക്ക​ലും നിന്റെ ഭവനത്തെ വിട്ടു​മാ​റില്ല.’+ 11 യഹോവ ഇങ്ങനെ പറയുന്നു: ‘ഇതാ, നിന്റെ സ്വന്തം ഭവനത്തിൽനി​ന്നു​തന്നെ ഞാൻ നിനക്കു ദുരന്തം വരുത്താൻപോ​കു​ന്നു.+ ഞാൻ നിന്റെ ഭാര്യ​മാ​രെ നിന്റെ കൺമു​ന്നിൽവെച്ച്‌ മറ്റൊ​രാൾക്കു കൊടു​ക്കും.+ അയാൾ പട്ടാപ്പകൽ* നിന്റെ ഭാര്യ​മാ​രുടെ​കൂ​ടെ കിടക്കും.+

  • സുഭാഷിതങ്ങൾ 6:32-35
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 32 വ്യഭിചാരം ചെയ്യു​ന്നവൻ സാമാ​ന്യ​ബോ​ധ​മി​ല്ലാ​ത്തവൻ.

      അങ്ങനെ ചെയ്യു​ന്നവൻ സ്വയം നാശം വിളി​ച്ചു​വ​രു​ത്തു​ന്നു.+

      33 മുറിവുകളും അപമാ​ന​വും മാത്രമേ അവനു ലഭിക്കൂ;+

      അവനു വന്ന മാന​ക്കേട്‌ ഒരിക്ക​ലും മാഞ്ഞു​പോ​കില്ല.+

      34 വിശ്വാസവഞ്ചന നിമിത്തം ഭർത്താവ്‌ കോപാ​കു​ല​നാ​കു​ന്നു;

      പ്രതി​കാ​രം ചെയ്യു​മ്പോൾ അവൻ ഒരു ദയയും കാണി​ക്കില്ല.+

      35 അവൻ നഷ്ടപരിഹാരം* സ്വീക​രി​ക്കില്ല;

      എത്ര വലിയ സമ്മാനം കൊടു​ത്താ​ലും നിനക്ക്‌ അവനെ ശാന്തനാ​ക്കാ​നാ​കില്ല.

  • എബ്രായർ 13:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 വിവാഹത്തെ എല്ലാവ​രും ആദരണീയമായി* കാണണം; വിവാ​ഹശയ്യ പരിശു​ദ്ധ​വു​മാ​യി​രി​ക്കണം.+ കാരണം അധാർമികപ്രവൃത്തികൾ* ചെയ്യു​ന്ന​വരെ​യും വ്യഭി​ചാ​രി​കളെ​യും ദൈവം വിധി​ക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക