വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ദിനവൃത്താന്തം 28:19, 20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 ഇസ്രായേൽരാജാവായ ആഹാസ്‌ കാരണം യഹോവ യഹൂദയെ താഴ്‌മ പഠിപ്പി​ച്ചു. ആഹാസ്‌ യഹൂദയെ നിയ​ന്ത്രി​ക്കാ​തി​രു​ന്ന​തു​കൊണ്ട്‌ അവർ യഹോ​വ​യോ​ടു കടുത്ത അവിശ്വ​സ്‌തത കാണി​ച്ചി​രു​ന്നു.

      20 ഒടുവിൽ അസീറി​യൻ രാജാ​വായ തിൽഗത്‌-പിൽനേസെർ+ ആഹാസി​ന്‌ എതിരെ വന്നു. സഹായി​ക്കു​ന്ന​തി​നു പകരം അയാൾ ആഹാസി​നെ കഷ്ടപ്പെ​ടു​ത്തി.+

  • യശയ്യ 7:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 എഫ്രയീം യഹൂദ​യിൽനിന്ന്‌ വേർപിരിഞ്ഞതുമുതൽ+ ഇന്നോളം ഉണ്ടായി​ട്ടി​ല്ലാത്ത തരം കഷ്ടതക​ളു​ടെ ഒരു കാലം യഹോവ നിന്റെ​യും നിന്റെ ജനത്തി​ന്റെ​യും നിന്റെ അപ്പന്റെ ഭവനത്തി​ന്റെ​യും മേൽ വരുത്തും. അതെ, ദൈവം അസീറി​യൻ രാജാ​വി​നെ വിളി​ച്ചു​വ​രു​ത്തും.+

  • യശയ്യ 7:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 “അന്നു യൂഫ്ര​ട്ടീ​സി​ന്റെ കരയിൽനി​ന്ന്‌ കൂലി​ക്കെ​ടുത്ത ക്ഷൗരക്കത്തി ഉപയോ​ഗിച്ച്‌, അതായത്‌ അസീറി​യൻ രാജാ​വി​നെ ഉപയോ​ഗിച്ച്‌,+ യഹോവ അവന്റെ തലമു​ടി​യും കാലിലെ രോമ​ങ്ങ​ളും വടിച്ചു​ക​ള​യും; താടി​രോ​മ​വും ക്ഷൗരം ചെയ്‌തു​ക​ള​യും.

  • യശയ്യ 10:28-32
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 അവൻ അയ്യാത്തിലേക്കു+ വന്നിരി​ക്കു​ന്നു;

      അവൻ മി​ഗ്രോ​നി​ലൂ​ടെ കടന്നു​പോ​യി​രി​ക്കു​ന്നു;

      മിക്‌മാശിൽ+ അവൻ തന്റെ സാധന​സാ​മ​ഗ്രി​കൾ വെക്കുന്നു.

      29 അവർ കടവ്‌ കടന്ന്‌ പോയി​രി​ക്കു​ന്നു;

      അവർ ഗേബയിൽ+ രാത്രി​ത​ങ്ങു​ന്നു;

      രാമ വിറയ്‌ക്കു​ന്നു, ശൗലിന്റെ ഗിബെയ+ ഓടി​പ്പോ​യി​രി​ക്കു​ന്നു.+

      30 ഗല്ലീംപുത്രിയേ, ഉച്ചത്തിൽ നിലവി​ളി​ക്കുക!

      ലയേശയേ, ശ്രദ്ധ​യോ​ടി​രി​ക്കുക!

      അനാ​ഥോ​ത്തേ,+ നിന്റെ കാര്യം കഷ്ടം!

      31 മദ്‌മേന പലായനം ചെയ്‌തി​രി​ക്കു​ന്നു.

      ഗബീം​നി​വാ​സി​കൾ അഭയം തേടി​യി​രി​ക്കു​ന്നു.

      32 അന്നുതന്നെ അവൻ നോബിൽ എത്തും.+

      സീയോൻപു​ത്രി​യു​ടെ പർവത​ത്തി​നു നേരെ,

      യരുശ​ലേ​മി​ന്റെ കുന്നിനു നേരെ, അവൻ മുഷ്ടി കുലു​ക്കു​ന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക