-
2 രാജാക്കന്മാർ 24:3, 4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 യഹോവ കല്പിച്ചതനുസരിച്ചാണ് യഹൂദയ്ക്ക് ഇങ്ങനെയെല്ലാം സംഭവിച്ചത്. മനശ്ശെ ചെയ്ത പാപങ്ങളും+ അയാൾ ചൊരിഞ്ഞ നിരപരാധികളുടെ രക്തവും കാരണം അവരെ കൺമുന്നിൽനിന്ന് നീക്കിക്കളയാൻ ദൈവം തീരുമാനിച്ചു.+ 4 മനശ്ശെ യരുശലേമിനെ നിരപരാധികളുടെ രക്തംകൊണ്ട് നിറച്ചു.+ അയാളോടു ക്ഷമിക്കാൻ യഹോവ ഒരുക്കമായിരുന്നില്ല.+
-
-
യിരെമ്യ 7:6, 7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 നിങ്ങളുടെ ഇടയിൽ താമസമാക്കുന്ന വിദേശികളെയും അനാഥരെയും* വിധവമാരെയും കഷ്ടപ്പെടുത്താതിരുന്നാൽ,+ നിരപരാധികളുടെ രക്തം ഇവിടെ വീഴിക്കാതിരുന്നാൽ, നിങ്ങൾക്കുതന്നെ ദോഷം വരുത്തിവെച്ചുകൊണ്ട് മറ്റു ദൈവങ്ങളുടെ പുറകേ പോകാതിരുന്നാൽ,+ 7 നിങ്ങളുടെ പൂർവികർക്കു ഞാൻ എന്നേക്കുമായി* കൊടുത്ത ഈ ദേശത്തുതന്നെ താമസിക്കാൻ ഞാൻ നിങ്ങളെ അനുവദിക്കും.”’”
-