-
2 ദിനവൃത്താന്തം 36:9, 10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 രാജാവാകുമ്പോൾ യഹോയാഖീന്+ 18 വയസ്സായിരുന്നു. മൂന്നു മാസവും പത്തു ദിവസവും യഹോയാഖീൻ യരുശലേമിൽ ഭരണം നടത്തി. യഹോയാഖീൻ യഹോവയുടെ മുമ്പാകെ തെറ്റായ കാര്യങ്ങൾ ചെയ്‌തു.+ 10 വർഷാരംഭത്തിൽ* നെബൂഖദ്‌നേസർ രാജാവ് ഭൃത്യന്മാരെ അയച്ച് യഹോയാഖീനെ ബാബിലോണിലേക്കു പിടിച്ചുകൊണ്ടുപോയി;+ യഹോവയുടെ ഭവനത്തിലെ വിലപ്പെട്ട വസ്തുക്കളും കൊണ്ടുപോയി.+ എന്നിട്ട് യഹോയാഖീന്റെ അപ്പന്റെ സഹോദരനായ സിദെക്കിയയെ യഹൂദയുടെയും യരുശലേമിന്റെയും രാജാവാക്കി.+
-
-
യിരെമ്യ 24:1വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
24 യഹൂദാരാജാവായ യഹോയാക്കീമിന്റെ മകൻ+ യഖൊന്യയെയും*+ യഹൂദയിലെ പ്രഭുക്കന്മാരെയും ശില്പികളെയും ലോഹപ്പണിക്കാരെയും* ബാബിലോണിലെ നെബൂഖദ്‌നേസർ* രാജാവ് യരുശലേമിൽനിന്ന് ബാബിലോണിലേക്കു ബന്ദികളായി കൊണ്ടുപോയതിനു ശേഷം+ യഹോവ എനിക്ക് യഹോവയുടെ ആലയത്തിനു മുന്നിൽ വെച്ചിരിക്കുന്ന രണ്ടു കൊട്ട അത്തിപ്പഴം കാണിച്ചുതന്നു.
-
-
യിരെമ്യ 29:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
29 യരുശലേമിൽനിന്ന് ബാബിലോണിലേക്കു നെബൂഖദ്‌നേസർ ബന്ദികളായി കൊണ്ടുപോയവരിൽപ്പെട്ട മൂപ്പന്മാർക്കും പുരോഹിതന്മാർക്കും പ്രവാചകന്മാർക്കും സർവജനത്തിനും യിരെമ്യ പ്രവാചകൻ യരുശലേമിൽനിന്ന് അയച്ച കത്തിലെ വാക്കുകൾ. 2 യഖൊന്യ രാജാവും+ അമ്മമഹാറാണിയും*+ കൊട്ടാരോദ്യോഗസ്ഥന്മാരും യഹൂദയിലെയും യരുശലേമിലെയും പ്രഭുക്കന്മാരും ശില്പികളും ലോഹപ്പണിക്കാരും* യരുശലേമിൽനിന്ന് പോയതിനു ശേഷമാണ് അത് അയച്ചത്.+
-