വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 137:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 നാശം അടുത്ത ബാബി​ലോൺപു​ത്രീ,+

      നീ ഞങ്ങളോ​ടു ചെയ്‌ത അതേ വിധത്തിൽ

      നിന്നോടു പകരം ചെയ്യു​ന്നവൻ സന്തുഷ്ടൻ.+

  • യിരെമ്യ 25:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 “‘പക്ഷേ 70 വർഷം തികയുമ്പോൾ+ ഞാൻ ബാബി​ലോൺരാ​ജാ​വി​നോ​ടും ആ ജനത​യോ​ടും അവരുടെ തെറ്റിനു കണക്കു ചോദി​ക്കും’*+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. ‘ഞാൻ കൽദയ​രു​ടെ ദേശത്തെ എന്നേക്കു​മാ​യി ഒരു വിജന​സ്ഥ​ല​വും പാഴി​ട​വും ആക്കും.+

  • യിരെമ്യ 25:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 അനേകം ജനതക​ളും മഹാന്മാ​രായ രാജാക്കന്മാരും+ അവരെ അടിമ​ക​ളാ​ക്കും.+ അവരുടെ ചെയ്‌തി​കൾക്കും അവരുടെ കൈക​ളു​ടെ പ്രവൃ​ത്തി​കൾക്കും ചേർച്ച​യിൽ ഞാൻ അവർക്കു പകരം കൊടു​ക്കും.’”+

  • യിരെമ്യ 50:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 വില്ലു വളച്ച്‌ കെട്ടുന്ന* എല്ലാവ​രും വരൂ!

      വന്ന്‌ നാനാ​വ​ശ​ത്തു​നി​ന്നും ബാബി​ലോ​ണിന്‌ എതിരെ അണിനി​രക്കൂ!

      മുഴുവൻ അമ്പുക​ളും അവളുടെ നേർക്കു തൊടു​ത്തു​വി​ടൂ! ഒന്നു​പോ​ലും ബാക്കി വെക്കരു​ത്‌.+

      കാരണം, യഹോ​വ​യോ​ടാണ്‌ അവൾ പാപം ചെയ്‌തി​രി​ക്കു​ന്നത്‌.+

  • യിരെമ്യ 50:27
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 അവളുടെ കാളക്കു​ട്ടി​കളെ കൂട്ട​ത്തോ​ടെ കൊ​ന്നൊ​ടു​ക്കൂ!+

      അവ കശാപ്പു​ശാ​ല​യി​ലേക്കു പോകട്ടെ.

      അവരുടെ കാര്യം കഷ്ടം! അവരുടെ ദിവസം,

      അവരോ​ടു കണക്കു ചോദി​ക്കുന്ന സമയം, വന്നല്ലോ!

  • യിരെമ്യ 51:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 “അസ്‌ത്രങ്ങൾ മിനുക്കൂ!+ പരിചകൾ എടുക്കൂ!*

      യഹോവ ബാബി​ലോ​ണി​നെ നശിപ്പി​ക്കാൻ തീരു​മാ​നി​ച്ചി​രി​ക്കു​ന്നു.

      അതിനു​വേ​ണ്ടി ദൈവം മേദ്യ​രാ​ജാ​ക്ക​ന്മാ​രു​ടെ മനസ്സ്‌ ഉണർത്തി​യി​രി​ക്കു​ന്നു.+

      കാരണം, ഇത്‌ യഹോ​വ​യു​ടെ പ്രതി​കാ​ര​മാണ്‌, ദൈവ​ത്തി​ന്റെ ആലയത്തി​നു​വേ​ണ്ടി​യുള്ള പ്രതി​കാ​രം.

  • ദാനിയേൽ 5:26
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 26 “വാക്കു​ക​ളു​ടെ അർഥമോ: മെനേ എന്നാൽ, ദൈവം അങ്ങയുടെ രാജ്യ​ത്തി​ന്റെ നാളുകൾ എണ്ണി അതിന്‌ അന്തം വരുത്തി​യി​രി​ക്കു​ന്നു എന്നാണ്‌.+

  • ദാനിയേൽ 5:30
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 30 ആ രാത്രി​തന്നെ കൽദയ​രാ​ജാ​വായ ബേൽശസ്സർ കൊല്ല​പ്പെട്ടു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക