-
യശയ്യ 13:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
ധിക്കാരികളുടെ അഹങ്കാരം ഞാൻ അവസാനിപ്പിക്കും,
മർദകരായ ഭരണാധികാരികളുടെ അഹംഭാവം ഞാൻ ഇല്ലാതാക്കും.+
-
-
യിരെമ്യ 27:6, 7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 ഇപ്പോൾ ഞാൻ ഈ ദേശമെല്ലാം എന്റെ ദാസനും ബാബിലോണിലെ രാജാവും ആയ നെബൂഖദ്നേസറിന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു.+ കാട്ടുമൃഗങ്ങളെപ്പോലും ഞാൻ അവനു കൊടുത്തിരിക്കുന്നു; അവയും അവനെ സേവിക്കും. 7 പക്ഷേ ഒരിക്കൽ അവന്റെ ഭരണം അവസാനിക്കും. അനേകം ജനതകളും മഹാന്മാരായ രാജാക്കന്മാരും അവനെ അടിമയാക്കും. പക്ഷേ അതുവരെ എല്ലാ ജനതകളും അവനെയും അവന്റെ മകനെയും കൊച്ചുമകനെയും സേവിക്കും.’+
-
-
യിരെമ്യ 50:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
50 ബാബിലോണിനെക്കുറിച്ച്,+ കൽദയരുടെ ദേശത്തെക്കുറിച്ച്, യിരെമ്യ പ്രവാചകനിലൂടെ യഹോവ പറഞ്ഞത്:
2 “ജനതകളുടെ ഇടയിൽ അതു പ്രസിദ്ധമാക്കൂ! അതു ഘോഷിക്കൂ!
കൊടി* ഉയർത്തൂ! അതു പ്രസിദ്ധമാക്കൂ!
ഒന്നും ഒളിക്കരുത്!
ഇങ്ങനെ പറയണം: ‘ബാബിലോണിനെ പിടിച്ചടക്കിയിരിക്കുന്നു.+
ബേൽ നാണംകെട്ടിരിക്കുന്നു.+
മേരോദാക്ക് പരിഭ്രാന്തിയിലാണ്.
അവളുടെ ബിംബങ്ങൾ നാണംകെട്ടുപോയി.
അവളുടെ മ്ലേച്ഛവിഗ്രഹങ്ങൾ* സംഭ്രമിച്ചുപോയി.’
-