-
2 ദിനവൃത്താന്തം 36:20, 21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
20 വാളിന് ഇരയാകാതെ ശേഷിച്ചവരെ ബാബിലോണിലേക്കു ബന്ദികളായി കൊണ്ടുപോയി.+ പേർഷ്യൻ സാമ്രാജ്യം* ഭരണം തുടങ്ങുന്നതുവരെ+ അവർ കൽദയരാജാവിന്റെയും മക്കളുടെയും ദാസന്മാരായി കഴിഞ്ഞു.+ 21 അങ്ങനെ, യഹോവ യിരെമ്യയിലൂടെ പറഞ്ഞതു നിറവേറി.+ ദേശം അതിന്റെ ശബത്തുകളെല്ലാം വീട്ടിത്തീർക്കുന്നതുവരെ അവർ അവിടെ കഴിഞ്ഞു.+ 70 വർഷം പൂർത്തിയാകുന്നതുവരെ, അതായത് വിജനമായിക്കിടന്ന കാലം മുഴുവൻ, ദേശം ശബത്ത് ആചരിച്ചു.+
-
-
എസ്ര 1:1-3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
1 യഹോവ യിരെമ്യയിലൂടെ പറഞ്ഞതു+ നിറവേറാനായി, പേർഷ്യൻ രാജാവായ കോരെശിന്റെ*+ വാഴ്ചയുടെ ഒന്നാം വർഷം യഹോവ കോരെശിന്റെ മനസ്സുണർത്തി. അങ്ങനെ പേർഷ്യൻ രാജാവായ കോരെശ് രാജ്യത്ത് ഉടനീളം ഇങ്ങനെയൊരു വിളംബരം നടത്തുകയും അതിലെ വാക്കുകൾ രേഖപ്പെടുത്തിവെക്കുകയും ചെയ്തു:+
2 “പേർഷ്യൻ രാജാവായ കോരെശ് ഇങ്ങനെ പറയുന്നു: ‘സ്വർഗത്തിലെ ദൈവമായ യഹോവ ഭൂമിയിലെ എല്ലാ രാജ്യങ്ങളും എനിക്കു തന്നു.+ യഹൂദയിലെ യരുശലേമിൽ ദൈവത്തിന് ഒരു ഭവനം പണിയാൻ എന്നെ നിയോഗിക്കുകയും ചെയ്തു.+ 3 ആ ദൈവത്തിന്റെ ജനത്തിൽപ്പെട്ടവർ ഇവിടെയുണ്ടെങ്കിൽ അവരുടെ ദൈവം അവരുടെകൂടെയുണ്ടായിരിക്കട്ടെ. അവർ യഹോവയുടെ ഭവനം സ്ഥിതി ചെയ്തിരുന്ന,* യഹൂദയിലെ യരുശലേമിലേക്കു ചെന്ന് ഇസ്രായേലിന്റെ ദൈവത്തിന്റെ ഭവനം പുതുക്കിപ്പണിയട്ടെ; ആ ദൈവമാണു സത്യദൈവം.
-