-
യഹസ്‌കേൽ 35:10, 11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 “‘ഈ രണ്ടു ജനതകളും രണ്ടു ദേശങ്ങളും എന്റേതാകും, അവ രണ്ടും ഞങ്ങൾ കൈവശമാക്കും’+ എന്നു നീ പറഞ്ഞില്ലേ? യഹോവ അവിടെയുണ്ടായിരുന്നിട്ടുപോലും നീ അങ്ങനെ പറഞ്ഞു. 11 ‘അതുകൊണ്ട് ഞാനാണെ,’ പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു, ‘വിദ്വേഷം മൂത്ത് നീ അവരോടു കാട്ടിയ കോപത്തിനും അസൂയയ്ക്കും അനുസൃതമായി ഞാൻ നിന്നോട് ഇടപെടും.+ നിന്നെ ന്യായം വിധിക്കുമ്പോൾ ഞാൻ അവർക്ക് എന്നെത്തന്നെ വെളിപ്പെടുത്തും.
-
-
സെഫന്യ 2:8, 9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 “മോവാബിന്റെ പരിഹാസവും+ അമ്മോന്യരുടെ നിന്ദകളും ഞാൻ കേട്ടിരിക്കുന്നു;+
അവർ എന്റെ ജനത്തെ ആക്ഷേപിച്ചു, ദേശം കീഴടക്കുമെന്നു വീമ്പിളക്കി.”+
9 സൈന്യങ്ങളുടെ അധിപനും ഇസ്രായേലിന്റെ ദൈവവും ആയ യഹോവ പ്രഖ്യാപിക്കുന്നു:
“അതുകൊണ്ട് ഞാനാണെ,
മോവാബ് സൊദോംപോലെയാകും,+
അമ്മോന്യർ ഗൊമോറപോലെയാകും;+
അതു ചൊറിയണവും ഉപ്പുകുഴികളും ഉള്ള പാഴ്നിലമായി എക്കാലവും കിടക്കും.+
എന്റെ ജനത്തിൽ ശേഷിക്കുന്നവർ അവരെ കൊള്ളയടിക്കും;
എന്റെ ജനതയിൽ ബാക്കിയുള്ളവർ അവരെ കുടിയിറക്കും.
-