വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 17:9, 10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 “എഴു​ന്നേറ്റ്‌ സീദോ​ന്റെ അധീന​ത​യി​ലുള്ള സാരെ​ഫാ​ത്തി​ലേക്കു പോയി അവിടെ താമസി​ക്കുക. നിനക്കു ഭക്ഷണം തരാൻ അവി​ടെ​യുള്ള ഒരു വിധവ​യോ​ടു ഞാൻ കല്‌പി​ക്കും.”+ 10 അങ്ങനെ ഏലിയ എഴു​ന്നേറ്റ്‌ സാരെ​ഫാ​ത്തി​ലേക്കു പോയി. ഏലിയ നഗരവാ​തിൽക്കൽ എത്തിയ​പ്പോൾ ഒരു വിധവ വിറകു പെറു​ക്കു​ന്നതു കണ്ടു. ആ സ്‌ത്രീ​യെ വിളിച്ച്‌, “എനിക്കു കുടി​ക്കാൻ ഒരു പാത്ര​ത്തിൽ അൽപ്പം വെള്ളം കൊണ്ടു​വ​രാ​മോ”+ എന്നു ചോദി​ച്ചു.

  • 1 രാജാക്കന്മാർ 17:20-23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 ഏലിയ യഹോ​വ​യോട്‌ ഇങ്ങനെ യാചിച്ചു:+ “എന്റെ ദൈവ​മായ യഹോവേ, ഞാൻ താമസി​ക്കു​ന്നി​ടത്തെ ഈ വിധവ​യു​ടെ മകന്റെ ജീവ​നെ​ടു​ത്തു​കൊണ്ട്‌ അങ്ങ്‌ ഈ സ്‌ത്രീ​ക്കും ആപത്തു വരുത്തി​യോ?” 21 പിന്നെ കുട്ടി​യു​ടെ ദേഹത്ത്‌ മൂന്നു തവണ കമിഴ്‌ന്നു​കി​ടന്ന്‌ യഹോ​വ​യോട്‌ ഇങ്ങനെ യാചിച്ചു: “എന്റെ ദൈവ​മായ യഹോവേ, ഈ കുട്ടി​യു​ടെ പ്രാണൻ ഇവനിൽ മടക്കി​വ​രു​ത്തേ​ണമേ.” 22 യഹോവ ഏലിയ​യു​ടെ അപേക്ഷ കേട്ടു.+ കുട്ടി​യു​ടെ പ്രാണൻ അവനിൽ മടങ്ങി​വന്നു; കുട്ടി ജീവിച്ചു.+ 23 ഏലിയ മുകളി​ലത്തെ മുറി​യിൽനിന്ന്‌ കുട്ടിയെ എടുത്ത്‌ താഴെ വീടിന്‌ അകത്ത്‌ കൊണ്ടു​വന്ന്‌ കുട്ടി​യു​ടെ അമ്മയെ ഏൽപ്പിച്ചു. ഏലിയ സ്‌ത്രീ​യോ​ടു പറഞ്ഞു: “ഇതാ, നിന്റെ മകൻ ജീവി​ച്ചി​രി​ക്കു​ന്നു!”+

  • 2 രാജാക്കന്മാർ 4:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 ഒരിക്കൽ എലീശ ശൂനേമിൽ+ ചെന്ന​പ്പോൾ അവി​ടെ​യുള്ള ഒരു പ്രമു​ഖ​വ​നിത, വീട്ടിൽ വന്ന്‌ ഭക്ഷണം കഴിക്കാൻ എലീശയെ നിർബ​ന്ധി​ച്ചു.+ പിന്നീട്‌ ആ വഴിക്കു പോകു​മ്പോ​ഴെ​ല്ലാം പ്രവാ​ചകൻ അവിടെ ചെന്ന്‌ ഭക്ഷണം കഴിക്കു​മാ​യി​രു​ന്നു.

  • 2 രാജാക്കന്മാർ 4:13-17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 അപ്പോൾ എലീശ ഗേഹസി​യോ​ടു പറഞ്ഞു: “അവളോ​ടു പറയുക: ‘നീ ഞങ്ങൾക്കു​വേണ്ടി ഒരുപാ​ടു ബുദ്ധി​മു​ട്ടി.+ ഞാൻ നിനക്ക്‌ എന്താണു ചെയ്‌തു​ത​രേ​ണ്ടത്‌?+ നിനക്കു​വേണ്ടി ഞാൻ രാജാവിനോടോ+ സൈന്യാ​ധി​പ​നോ​ടോ എന്തെങ്കി​ലും സംസാ​രി​ക്ക​ണോ?’” എന്നാൽ അവൾ പറഞ്ഞു: “എനിക്ക്‌ ഒന്നും വേണ്ടാ. എന്റെ സ്വന്തം ജനത്തിന്‌ ഇടയി​ലാ​ണ​ല്ലോ ഞാൻ താമസി​ക്കു​ന്നത്‌.” 14 അപ്പോൾ എലീശ ഗേഹസി​യോ​ടു ചോദി​ച്ചു: “നമ്മൾ അവൾക്ക്‌ എന്താണു ചെയ്‌തു​കൊ​ടു​ക്കേ​ണ്ടത്‌?” അയാൾ പറഞ്ഞു: “അവൾക്കൊ​രു മകനില്ല.+ ഭർത്താ​വി​നു പ്രായ​വു​മാ​യി.” 15 ഉടനെ എലീശ പറഞ്ഞു: “അവളെ വിളിക്കൂ.” അയാൾ സ്‌ത്രീ​യെ വിളിച്ചു, സ്‌ത്രീ വന്ന്‌ വാതിൽക്കൽ നിന്നു. 16 പ്രവാചകൻ പറഞ്ഞു: “അടുത്ത വർഷം ഈ സമയത്ത്‌ നീ ഒരു മകനെ താലോ​ലി​ക്കും.”+ പക്ഷേ സ്‌ത്രീ പറഞ്ഞു: “എന്റെ യജമാ​നനേ, ദൈവ​പു​രു​ഷ​നായ അങ്ങ്‌ ഈ ദാസി​യോ​ടു നുണ പറയരു​തേ.”

      17 എന്നാൽ സ്‌ത്രീ ഗർഭി​ണി​യാ​യി, പിറ്റെ വർഷം എലീശ പറഞ്ഞ സമയത്തു​തന്നെ ഒരു മകനെ പ്രസവി​ച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക