42 ഇതാ, ഞാൻ പിന്തുണയ്ക്കുന്ന എന്റെ ദാസൻ!+
ഞാൻ തിരഞ്ഞെടുത്തവൻ,+ എന്റെ അംഗീകാരമുള്ളവൻ!+
അവന്റെ മേൽ ഞാൻ എന്റെ ആത്മാവിനെ പകർന്നിരിക്കുന്നു;+
അവൻ ജനതകൾക്കു ന്യായം നടത്തിക്കൊടുക്കും.+
2 അവൻ ശബ്ദമുയർത്തുകയോ നിലവിളിക്കുകയോ ഇല്ല,
തെരുവീഥികളിൽ അവൻ തന്റെ സ്വരം കേൾപ്പിക്കില്ല.+
3 ചതഞ്ഞ ഈറ്റ അവൻ ഒടിച്ചുകളയില്ല,
പുകയുന്ന തിരി കെടുത്തിക്കളയുകയുമില്ല.+
അവൻ വിശ്വസ്തതയോടെ നീതി നടപ്പാക്കും.+
4 അവൻ ഭൂമിയിൽ നീതി സ്ഥാപിക്കും;
അവൻ കെട്ടുപോകുകയോ ചതഞ്ഞുപോകുകയോ ഇല്ല.+
അവന്റെ നിയമത്തിനായി ദ്വീപുകൾ കാത്തിരിക്കുന്നു.