ജൂണിലേക്കുളള സേവനയോഗങ്ങൾ
ജൂൺ 5-നാരംഭിക്കുന്ന വാരം
ഗീതം 7 (19)
12 മിനി:പ്രാദേശിക അറിയിപ്പുകളും നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുളള തിരഞ്ഞെടുത്ത അറിയിപ്പുകളും. “കാലവർഷം വീണ്ടും വരവായി!” ചർച്ച ചെയ്യുക.
15 മിനി:“യഹോവ ശക്തി പകരുന്നു.” ചോദ്യോത്തരങ്ങൾ. 1992 മേയ് 1 വീക്ഷാഗോപുരത്തിന്റെ 32-ാം പേജിലുള്ള അനുഭവം വിവരിക്കുക.
18 മിനി:“യഹോവ നമ്മുടെ സ്രഷ്ടാവ്.” സദസ്സുമായി ചർച്ചചെയ്യുക. സൃഷ്ടി പുസ്തകത്തിനുവേണ്ടി നിർദേശിച്ചിരിക്കുന്ന അവതരണം എങ്ങനെ ഉപയോഗിക്കാമെന്നു കാണിക്കുന്ന ഒരു പ്രകടനവും 192 പേജുള്ള പുസ്തകങ്ങളിൽ ഏതെങ്കിലുമൊന്ന് പ്രദേശത്ത് സമർപ്പിക്കുന്നതെങ്ങനെയെന്നു കാണിക്കുന്ന മറ്റൊന്നും അവതരിപ്പിക്കുക. ഏപ്രിൽ, മേയ് മാസങ്ങളിൽ രാജ്യവാർത്ത സമർപ്പിച്ചിടത്ത് മടക്കസന്ദർശനം എങ്ങനെ നടത്തണമെന്നതു സംബന്ധിച്ചു ചില ഹ്രസ്വമായ നിർദേശങ്ങൾ ഉൾപ്പെടുത്തുക.
ഗീതം 17 (12), സമാപന പ്രാർഥന.
ജൂൺ 12-നാരംഭിക്കുന്ന വാരം
ഗീതം 221 (73)
10 മിനി:പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്.
17 മിനി:“ക്രിസ്തു യുവജനങ്ങൾക്ക് ഒരു മാതൃക.” ചോദ്യോത്തരങ്ങൾ. 1986 സെപ്റ്റംബർ 1 വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 4-6 പേജുകളിലുള്ള ഈ വിഷയത്തിൽനിന്നുള്ള അഭിപ്രായങ്ങളും ഉൾപ്പെടുത്തുക.
18 മിനി:“വിശ്വാസമില്ലാത്തവരെ സഹായിക്കുക.” രണ്ടോ മൂന്നോ പ്രസാധകരുമായി സഭാപുസ്തകാധ്യയന നിർവാഹകൻ ലേഖനം പുനരവലോകനം ചെയ്തിട്ട് ആ വിഷയം എങ്ങനെ ഉപയോഗിക്കാമെന്നു ചർച്ച ചെയ്യുക. തങ്ങളുടെ അവതരണങ്ങൾ പരസ്പരം പ്രകടിപ്പിച്ചുകൊണ്ട് അവർ അത് അഭ്യസിക്കുന്നു.
ഗീതം 122 (94), സമാപന പ്രാർഥന.
ജൂൺ 19-നാരംഭിക്കുന്ന വാരം
ഗീതം 80 (8)
10 മിനി:പ്രാദേശിക അറിയിപ്പുകൾ. ഈ ആഴ്ചയിൽ വയൽസേവനത്തിന് ഉപയോഗിക്കാവുന്ന രണ്ടോ മൂന്നോ ഹ്രസ്വ മാസികാ അവതരണങ്ങൾ പ്രകടിപ്പിച്ചു കാട്ടുക.
18 മിനി:മറ്റുള്ളവർക്ക് അംഗീകാരം നൽകുക. 1994 ഡിസംബർ 1 വീക്ഷാഗോപുരത്തിന്റെ 28-30 പേജുകളെ അടിസ്ഥാനപ്പെടുത്തി മൂപ്പൻ നടത്തുന്ന പ്രസംഗം. സഭയിലെ മറ്റുള്ളവരോട് ആദരവും സ്നേഹപുരസ്സരമുള്ള പരിഗണനയും കാണിക്കുന്നതിന്റെ ആവശ്യകത ഊന്നിപ്പറയുക.
17 മിനി:“നിങ്ങളുടെ സമയം നന്നായി പ്രയോജനപ്പെടുത്തുക.” ചോദ്യോത്തരങ്ങൾ. ടിവി കണ്ടുകൊണ്ടു സമയം ചെലവിടുന്നതു സംബന്ധിച്ച്, 1991 ജൂൺ 8 ഉണരുക!യുടെ 11-ാം പേജിലുള്ള “നിയന്ത്രണം എടുക്കൽ” എന്ന ഉപശീർഷകത്തിൻ കീഴിലുള്ള നിർദേശങ്ങൾ പുനരവലോകനം ചെയ്യുക.
ഗീതം 208 (105), സമാപന പ്രാർഥന.
ജൂൺ 26-നാരംഭിക്കുന്ന വാരം
ഗീതം 75 (58)
15 മിനി:പ്രാദേശിക അറിയിപ്പുകൾ. മടക്കസന്ദർശനങ്ങൾ നടത്തുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി ഹ്രസ്വമായി ചർച്ച നടത്തുക. താത്പര്യം നട്ടുവളർത്താൻ മടങ്ങിച്ചെല്ലുമ്പോഴാണു നമ്മുടെ പഠിപ്പിക്കൽ വേലയുടെ മുഖ്യ പങ്കു നിർവഹിക്കപ്പെടുന്നത്. സാഹിത്യം മാത്രമുപയോഗിച്ചുകൊണ്ടു പുരോഗതി നേടാൻ വളരെ ചുരുക്കംപേർക്കു മാത്രമേ കഴിയൂ. നാം മടങ്ങിച്ചെല്ലാതെവരുമ്പോൾ അവരെ സഹായിക്കുന്നതിനുള്ള ഏറ്റവും നല്ല അവസരം നാം കളഞ്ഞുകുളിക്കയാണ്. മടക്കസന്ദർശനങ്ങൾ ബൈബിളധ്യയനങ്ങളിൽ കലാശിക്കുന്നു. ഒരാഴ്ചവരെ കാത്തിരിക്കുന്നതിനു പകരം ഒന്നോ രണ്ടോ ദിവസത്തിനകം മടങ്ങിച്ചെന്നതിന്റെ ഫലമായി അനേകം പ്രസാധകർക്കും ഏറ്റവും മെച്ചമായ ഫലങ്ങൾ കൊയ്യാൻ കഴിഞ്ഞിട്ടുണ്ട്.—കാണുക: നമ്മുടെ ശുശ്രൂഷ പുസ്തകത്തിന്റെ 92, 93 പേജുകൾ.
15 മിനി:ചോദ്യപ്പെട്ടി. വീക്ഷാഗോപുര അധ്യയന നിർവാഹകൻ നടത്തേണ്ട ചോദ്യോത്തരങ്ങൾ. സ്കൂൾ ഗൈഡ്ബുക്കിന്റെ 91-2 പേജുകളെ അടിസ്ഥാനപ്പെടുത്തി കൂടുതലായ അഭിപ്രായങ്ങൾ നൽകുക.
15 മിനി:ജൂലൈലേക്കുള്ള സാഹിത്യ സമർപ്പണം പുനരവലോകനം ചെയ്യുക. സഭയുടെ സ്റ്റോക്കിലുള്ള ലഘുപത്രികകളുടെ മുന്തിയ സവിശേഷതകൾ ചർച്ച ചെയ്യുക. അവ എങ്ങനെ വീടുതോറും സമർപ്പിക്കാനാവുമെന്ന് പ്രസാധകർ ഹ്രസ്വമായി പ്രകടിപ്പിച്ചു കാണിക്കട്ടെ. ഉദാഹരണങ്ങൾ: ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ? (26-7 പേജുകളിലേക്കു തിരിഞ്ഞ് ചിത്രങ്ങൾ ചൂണ്ടിക്കാട്ടുക, വരാൻപോകുന്ന പറുദീസയെപ്പറ്റിയുള്ള തിരുവെഴുത്തുകളിൽ ഒരെണ്ണം ചർച്ച ചെയ്യുക.) ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്? അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം? (30-1 പേജുകളിലേക്കു തിരിഞ്ഞ് ഉദ്ധരിച്ചിരിക്കുന്ന തിരുവെഴുത്തുകളിലൊന്നു പരിചിന്തിക്കുക, ചിത്രങ്ങളെപ്പറ്റി ചർച്ച ചെയ്യുക.) നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ. (2-ാം പേജിൽ ഉന്നയിച്ചിരിക്കുന്ന ചോദ്യങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കുക. അതിനുശേഷം 31-ാം പേജിൽ കാണുന്ന ആശ്വാസം പകരുന്ന ഒന്നോ രണ്ടോ തിരുവെഴുത്തുകളെപ്പറ്റി അഭിപ്രായം പറയുക.) ഇപ്പോൾ സ്റ്റോക്കിലുള്ള ലഘുപത്രികകൾ ഏതെല്ലാമാണെന്നു സഭയെ അറിയിക്കുക.
ഗീതം 225 (18), സമാപന പ്രാർഥന.