ജനുവരിയിലേക്കുള്ള സേവനയോഗങ്ങൾ
ജനുവരി 4-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽ നിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. ജനുവരി 1 മുതൽ യോഗസമയത്തിനു മാറ്റമുണ്ടെങ്കിൽ, പുതിയ സമയ പട്ടികയുള്ള നോട്ടീസ് ഉപയോഗിക്കാൻ എല്ലാവരെയും ഓർമിപ്പിക്കുക.
15 മിനി: “പഴയ പുസ്തകങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക.” ചോദ്യോത്തരങ്ങൾ. സഭയിൽ സ്റ്റോക്കുള്ള പഴയ പുസ്തകങ്ങളുടെ പേരു പറയുക. അവയുടെ രസകരമായ ചില സവിശേഷതകൾ എടുത്തുകാട്ടുകയും അവ മറ്റുള്ളവരുടെ മുമ്പാകെ എങ്ങനെ അവതരിപ്പിക്കാമെന്നു വിശദീകരിക്കുകയും ചെയ്യുക. ജനുവരിയിൽ, വയൽസേവനത്തിലും അനൗപചാരിക സാക്ഷീകരണത്തിലും ഈ പുസ്തകങ്ങൾ സമർപ്പിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. ഹ്രസ്വവും ലളിതവുമായ ഒരു അവതരണം പ്രകടിപ്പിച്ചു കാണിക്കുക.
20 മിനി: രക്തരഹിത വൈദ്യ ചികിത്സ സംബന്ധിച്ചു നിയമപരമായ തിരഞ്ഞെടുപ്പു നടത്തൽ (പ്രവൃ. 15:28, 29). മുൻകൂർ വൈദ്യ നിർദേശം/വിമുക്തമാക്കൽ കാർഡിന്റെ മൂല്യത്തെപ്പറ്റി യോഗ്യതയുള്ള ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം. ഈ യോഗത്തിനു ശേഷം, സ്നാപനമേറ്റ പ്രസാധകർക്ക് ഒരു പുതിയ കാർഡും സ്നാപനമേറ്റിട്ടില്ലാത്ത, പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉള്ളവർക്ക് ഓരോ കുട്ടിക്കുംവേണ്ടി ഒരു തിരിച്ചറിയൽ കാർഡും നൽകാവുന്നതാണ്. ഈ കാർഡുകൾ അപ്പോൾത്തന്നെ പൂരിപ്പിക്കാനുള്ളവയല്ല. അവ വീട്ടിൽവെച്ചു ശ്രദ്ധാപൂർവം പൂരിപ്പിക്കണം, എന്നാൽ ഒപ്പിടരുത്. എല്ലാ കാർഡുകളിലും ഉള്ള ഒപ്പിടൽ, സാക്ഷ്യപ്പെടുത്തൽ, തീയതി കുറിക്കൽ എന്നിവ അടുത്ത സഭാ പുസ്തക അധ്യയനത്തെ തുടർന്ന്, പുസ്തക അധ്യയന നിർവാഹകന്റെ മേൽനോട്ടത്തിൽ നടത്തണം. ഒപ്പിടുന്നതിനുമുമ്പ്, കാർഡ് പൂർണമായും പൂരിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. കാർഡുടമ രേഖയിൽ ഒപ്പുവെക്കുന്നതു സാക്ഷികളായി ഒപ്പിടുന്നവർ കാൺകെ ആയിരിക്കണം. സ്നാപനമേൽക്കാത്ത പ്രസാധകർ, ഈ കാർഡിൽനിന്നുള്ള പദപ്രയോഗങ്ങളെ തങ്ങളുടെ സാഹചര്യങ്ങൾക്കും ബോധ്യങ്ങൾക്കും അനുയോജ്യമാക്കിക്കൊണ്ട്, തങ്ങൾക്കും തങ്ങളുടെ കുട്ടികൾക്കും ഉപയോഗിക്കാൻ സ്വന്തമായി ഒരു ‘നിർദേശം’ എഴുതിയുണ്ടാക്കിയേക്കാം. തങ്ങളുടെ അധ്യയന കൂട്ടത്തിൽ നിയമിതർ ആയിരിക്കുന്ന എല്ലാവർക്കും മുൻകൂർ വൈദ്യ നിർദേശം/വിമുക്തമാക്കൽ കാർഡ് പൂരിപ്പിക്കുന്നതിന് ആവശ്യമായ സഹായം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ പുസ്തക അധ്യയന നിർവാഹകന്മാർ ഒരു ചെക്ക് ലിസ്റ്റ് ഉണ്ടാക്കണം.
ഗീതം 61, സമാപന പ്രാർഥന.
ജനുവരി 11-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ട്.
20 മിനി: “യഹോവയുടെ മാർഗത്തിലുള്ള ജീവിതം പിന്തുടരാനുള്ള നമ്മുടെ ദൃഢനിശ്ചയം.” പ്രസംഗം. സഭയുടെ അഞ്ചു പ്രതിവാര യോഗങ്ങൾക്കും ക്രമമായി ഹാജരാകുന്ന എല്ലാവർക്കുമുള്ള പ്രോത്സാഹനവും ഉൾപ്പെടുത്തുക.
15 മിനി: “ക്ഷമ പ്രകടമാക്കുവിൻ.” കുടുംബാംഗങ്ങൾ തമ്മിലുള്ള ചർച്ച. ശുശ്രൂഷയിൽ കൂടിയ അളവിൽ ക്ഷമ പ്രകടമാക്കാൻ കഴിയുന്ന വിധങ്ങൾ അവർ അവലോകനം ചെയ്യുന്നു. 1995 ജൂൺ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 12-ാം പേജിൽനിന്നുള്ള ഉചിതമായ അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക.
ഗീതം 135, സമാപന പ്രാർഥന.
ജനുവരി 18-ന് ആരംഭിക്കുന്ന വാരം
5 മിനി: പ്രാദേശിക അറിയിപ്പുകൾ.
10 മിനി: പ്രാദേശിക ആവശ്യങ്ങൾ.
15 മിനി: “നേതൃത്വം വഹിക്കുന്ന മേൽവിചാരകന്മാർ—സഭാ പുസ്തക അധ്യയന നിർവാഹകന്മാർ.” തന്റെ ചുമതലകൾ പുനരവലോകനം ചെയ്തുകൊണ്ട് ഒരു മാതൃകായോഗ്യനായ പുസ്തക അധ്യയന നിർവാഹകൻ നടത്തുന്ന പ്രസംഗം. സഭയുടെ പുരോഗതിക്കും ആത്മീയ ക്ഷേമത്തിനും അത്തരം പ്രവർത്തനങ്ങൾ എപ്രകാരം സംഭാവന ചെയ്യുന്നു എന്ന് അദ്ദേഹം പ്രകടമാക്കുന്നു. നമ്മുടെ ശുശ്രൂഷ നിർവഹിക്കാൻ സംഘടിതർ പുസ്തകത്തിന്റെ 43-5, 74-6 പേജുകളിൽനിന്നുള്ള മുഖ്യ ആശയങ്ങൾ ഉൾപ്പെടുത്തുക.
15 മിനി: പ്രഥമ സംഗതികൾ പ്രഥമ സ്ഥാനത്തുതന്നെ വെക്കുക! മൂപ്പൻ നടത്തുന്ന സദസ്യ ചർച്ചയോടുകൂടിയ പ്രസംഗം. 1998 സെപ്റ്റംബർ 1 വീക്ഷാഗോപുരത്തിന്റെ 19-21 പേജുകളിൽ കാണുന്ന ലേഖനമാണ് വിവരത്തിന്റെ ഉറവിടം.
ഗീതം 197, സമാപന പ്രാർഥന.
ജനുവരി 25-ന് ആരംഭിക്കുന്ന വാരം
10 മിനി: പ്രാദേശിക അറിയിപ്പുകൾ.
15 മിനി: “പയനിയർമാർക്കുള്ള മണിക്കൂർ വ്യവസ്ഥയിലെ ഭേദഗതി.” മൂപ്പൻ നടത്തുന്ന പ്രസംഗം. സഭയിലുള്ള പയനിയർമാരെ അഭിനന്ദിക്കുകയും മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ കൂടുതലായ പ്രവർത്തനത്തെ മുൻനിർത്തി സഹായ, നിരന്തര പയനിയർ സേവനം ഏറ്റെടുക്കാൻ കൂടുതൽ പ്രസാധകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. 1997 ഫെബ്രുവരി, 1998 ജൂലൈ എന്നീ മാസങ്ങളിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധത്തിൽ നിന്നുള്ള വിവരങ്ങളും ഉൾപ്പെടുത്തുക.
20 മിനി: നിങ്ങൾ തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കുന്നുവോ? സദസ്യ ചർച്ചയോടുകൂടിയ പ്രസംഗം. ഓരോ വർഷവും സൊസൈറ്റി തിരുവെഴുത്തുകൾ പരിശോധിക്കൽ ചെറുപുസ്തകം പ്രദാനം ചെയ്യുന്നു. വ്യക്തിപരമായോ ഒരു കുടുംബമെന്ന നിലയിലോ നിങ്ങൾ ഈ പുസ്തകം നന്നായി പ്രയോജനപ്പെടുത്തുന്നുവോ? നാം ഓരോ ദിവസത്തേക്കുമുള്ള തിരുവെഴുത്തു പരിചിന്തിക്കേണ്ടതിന്റെ പ്രയോജനപ്രദമായ കാരണങ്ങൾ വിശദീകരിക്കുക. തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ—1999-ന്റെ 3-4 പേജുകളിലെ ആമുഖത്തിൽ നിന്നുള്ള അഭിപ്രായങ്ങൾ ചർച്ച ചെയ്യുക. വ്യക്തികളും കുടുംബങ്ങളുമെന്ന നിലയിൽ, ദിനവാക്യവും അഭിപ്രായങ്ങളും മുടങ്ങാതെ പരിചിന്തിക്കുന്നതിനു തങ്ങൾ ചെയ്യുന്ന പ്രത്യേക ശ്രമത്തെക്കുറിച്ചു വിവരിക്കാൻ പ്രസാധകരെ ക്ഷണിക്കുക.
ഗീതം 225, സമാപന പ്രാർഥന.