വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 4/05 പേ. 2
  • സേവനയോഗ പട്ടിക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സേവനയോഗ പട്ടിക
  • നമ്മുടെ രാജ്യ ശുശ്രൂഷ—2005
  • ഉപതലക്കെട്ടുകള്‍
  • ഏപ്രിൽ 11-ന്‌ ആരംഭിക്കുന്ന വാരം
  • ഏപ്രിൽ 18-ന്‌ ആരംഭിക്കുന്ന വാരം
  • ഏപ്രിൽ 25-ന്‌ ആരംഭിക്കുന്ന വാരം
  • മേയ്‌ 2-ന്‌ ആരംഭിക്കുന്ന വാരം
നമ്മുടെ രാജ്യ ശുശ്രൂഷ—2005
km 4/05 പേ. 2

സേവനയോഗ പട്ടിക

കുറിപ്പ്‌: കൺവെൻഷൻ നടക്കുന്ന മാസങ്ങളിൽ ഓരോ ആഴ്‌ചത്തേക്കും നമ്മുടെ രാജ്യ ശുശ്രൂഷയിൽ സേവനയോഗം പട്ടികപ്പെടുത്തുന്നതായിരിക്കും. “ദൈവിക അനുസരണം” ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിൽ സംബന്ധിക്കാൻ കഴിയത്തക്കവണ്ണം സഭകൾക്ക്‌ പട്ടികയിൽ ആവശ്യമായ പൊരുത്തപ്പെടുത്തലുകൾ വരുത്താവുന്നതാണ്‌. ഉചിതമായിരിക്കുന്നിടത്ത്‌, ഈ മാസത്തെ അനുബന്ധത്തിലെ പ്രാദേശികമായി ബാധകമാകുന്ന ബുദ്ധിയുപദേശങ്ങളും ഓർമിപ്പിക്കലുകളും വീണ്ടും പരിചിന്തിക്കുന്നതിന്‌ കൺവെൻഷനു തൊട്ടുമുമ്പുള്ള സേവനയോഗത്തിലെ 15 മിനിട്ട്‌ ഉപയോഗിക്കുക. കൺവെൻഷനെ തുടർന്നുള്ള ഒന്നോ രണ്ടോ മാസങ്ങളിൽ, വയൽശുശ്രൂഷയിൽ സഹായകമെന്നു പ്രസാധകർ കണ്ടെത്തിയിരിക്കുന്ന കൺവെൻഷൻ വിശേഷാശയങ്ങൾ പുനരവലോകനം ചെയ്യുന്നതിന്‌ ഏതെങ്കിലുമൊരു ആഴ്‌ചയിലെ സേവനയോഗത്തിൽ 15 മുതൽ 20 വരെ മിനിട്ടു മാറ്റിവെക്കുക (ഒരുപക്ഷേ ഇതിനായി പ്രാദേശിക ആവശ്യങ്ങൾ എന്ന ഭാഗം ഉപയോഗിക്കാവുന്നതാണ്‌). കൺവെൻഷനിൽ പഠിച്ച കാര്യങ്ങൾ നാം എങ്ങനെ ഉപയോഗിക്കുന്നുവെന്നും നമ്മുടെ ശുശ്രൂഷയെ കൂടുതൽ ഫലവത്താക്കാൻ അത്‌ എങ്ങനെ സഹായിച്ചിരിക്കുന്നുവെന്നും വിവരിക്കാൻ ആ പ്രത്യേക സേവനയോഗ പരിപാടി നമുക്ക്‌ അവസരം നൽകും.

ഏപ്രിൽ 11-ന്‌ ആരംഭിക്കുന്ന വാരം

ഗീതം 4

10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. 8-ാം പേജിലെ നിർദേശങ്ങൾ (നിങ്ങളുടെ പ്രദേശത്തിനു ചേരുന്നതെങ്കിൽ) ഉപയോഗിച്ചുകൊണ്ട്‌ ഏപ്രിൽ 15 ലക്കം വീക്ഷാഗോപുരവും ഏപ്രിൽ 8 ലക്കം ഉണരുക!യും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക. പ്രായോഗികമായ മറ്റ്‌ അവതരണങ്ങളും ഉപയോഗിക്കാവുന്നതാണ്‌. പ്രകടനങ്ങളിൽ ഒന്നിൽ പ്രസാധകൻ തെരുവുസാക്ഷീകരണത്തിൽ ഏർപ്പെടുന്നതായി അവതരിപ്പിക്കുക.

15 മിനി: “പ്രസംഗവേലയിൽ സ്ഥിരോത്സാഹം കാണിക്കുക.”a സമയം അനുവദിക്കുന്നതനുസരിച്ച്‌, പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകൾ സംബന്ധിച്ച്‌ അഭിപ്രായം പറയാൻ സദസ്യരെ ക്ഷണിക്കുക.

20 മിനി: “പുതിയ ലഘുപത്രിക വിതരണം ചെയ്യാനുള്ള പ്രത്യേക ക്രമീകരണം.”b സേവന മേൽവിചാരകൻ കൈകാര്യം ചെയ്യേണ്ടത്‌. നിർദേശിച്ചിരിക്കുന്ന അവതരണങ്ങൾ പ്രകടിപ്പിച്ചു കാണിക്കുക. പ്രകടനങ്ങളിൽ ഒന്നിൽ, വീട്ടുകാരൻ തിരുവെഴുത്ത്‌ അവതരണത്തിൽ തീരെ കുറച്ചുമാത്രം താത്‌പര്യം കാണിക്കുന്നതായും തത്‌ഫലമായി അദ്ദേഹത്തിന്‌ ലഘുപത്രികയ്‌ക്കു പകരം ലഘുലേഖ സമർപ്പിക്കുന്നതായും അവതരിപ്പിക്കുക.

ഗീതം 219, സമാപന പ്രാർഥന.

ഏപ്രിൽ 18-ന്‌ ആരംഭിക്കുന്ന വാരം

ഗീതം 127

10 മിനി: പ്രാദേശിക അറിയിപ്പുകൾ. പുതിയ ലഘുപത്രിക വിതരണം ചെയ്യാനുള്ള പ്രത്യേക പരിപാടിക്കുള്ള ക്രമീകരണങ്ങളെക്കുറിച്ചു ഹ്രസ്വമായി പറയുക. പുതിയ ലഘുപത്രിക സമർപ്പിക്കുന്നതിനോടുള്ള ബന്ധത്തിൽ, പ്രദേശത്തെ ആളുകളിൽ നല്ല പ്രതികരണം ഉളവാക്കിക്കൊണ്ടിരിക്കുന്ന ഒരു അവതരണം പ്രകടിപ്പിച്ചു കാണിക്കുക.

20 മിനി: “പുരോഗമനാത്മകമായ ബൈബിളധ്യയനങ്ങൾ നടത്തൽ​—⁠ഭാഗം 8.”c ഒരു പ്രസാധകൻ ഒരു പുതിയ ബൈബിൾ വിദ്യാർഥിക്ക്‌ യഹോവയുടെ സാക്ഷികൾ​—⁠അവർ ആരാണ്‌? അവർ എന്തു വിശ്വസിക്കുന്നു? എന്ന ലഘുപത്രികയുടെ ഒരു പ്രതി നൽകുന്നതായി കാണിക്കുന്ന ഹ്രസ്വമായ ഒരു പ്രകടനം ഉൾപ്പെടുത്തുക. പ്രസാധകൻ ലഘുപത്രികയുടെ 20-ാം പേജിലെ ചിത്രത്തിലേക്കു ശ്രദ്ധ ക്ഷണിക്കുകയും പരസ്യ യോഗത്തെക്കുറിച്ചു ഹ്രസ്വമായി വർണിക്കുകയും ചെയ്യുന്നു. അടുത്ത പരസ്യപ്രസംഗത്തിന്റെ വിഷയം എന്താണെന്നു പറഞ്ഞിട്ട്‌ അദ്ദേഹം വിദ്യാർഥിയെ അതിനു ക്ഷണിക്കുന്നു.

15 മിനി: പ്രാദേശിക അനുഭവങ്ങൾ. പുതിയ ലഘുപത്രിക വിതരണം ചെയ്യാനുള്ള പ്രത്യേക പരിപാടിയോട്‌ അനുബന്ധിച്ച്‌ ഇതുവരെ ആസ്വദിച്ച അനുഭവങ്ങൾ വിവരിക്കാൻ സഭയെ ക്ഷണിക്കുക. ശ്രദ്ധേയമായ അനുഭവങ്ങൾ പുനരവതരിപ്പിച്ചു കാണിക്കാൻ മുൻകൂട്ടി ക്രമീകരിക്കുക. സഭയുടെ ശേഖരത്തിലുള്ള ലഘുപത്രികകളുടെ എണ്ണം കുറവാണെങ്കിൽ അധികമുള്ള പ്രതികൾ സാഹിത്യ കൗണ്ടറിൽ തിരികെ ഏൽപ്പിക്കാൻ പ്രസാധകരോട്‌ ആവശ്യപ്പെടുക.

ഗീതം 169, സമാപന പ്രാർഥന.

ഏപ്രിൽ 25-ന്‌ ആരംഭിക്കുന്ന വാരം

ഗീതം 111

15 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ടും ബ്രാഞ്ച്‌ സംഭാവന കൈപ്പറ്റിയതായുള്ള അറിയിപ്പുകളും വായിക്കുക. ഏപ്രിലിലെ വയൽസേവന റിപ്പോർട്ട്‌ നൽകാൻ പ്രസാധകരെ ഓർമിപ്പിക്കുക. 8-ാം പേജിലെ നിർദേശങ്ങൾ (നിങ്ങളുടെ പ്രദേശത്തിനു ചേരുന്നതെങ്കിൽ) ഉപയോഗിച്ചുകൊണ്ട്‌ മേയ്‌ 1 ലക്കം വീക്ഷാഗോപുരവും മേയ്‌ 8 ലക്കം ഉണരുക!യും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക. പ്രായോഗികമായ മറ്റ്‌ അവതരണങ്ങളും ഉപയോഗിക്കാവുന്നതാണ്‌. അവതരണങ്ങളിൽ ഒന്നിൽ “എനിക്കു താൽപര്യമില്ല” എന്നു പറഞ്ഞുകൊണ്ട്‌ ഒരാൾ സംഭാഷണം മുടക്കാൻ ശ്രമിക്കുമ്പോൾ ആ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യാമെന്നു പ്രകടിപ്പിക്കുക. (ന്യായവാദം പുസ്‌തകത്തിന്റെ 16-ാം പേജ്‌ കാണുക.) പ്രദേശത്തെ ആളുകൾക്കു കൂടുതൽ ഇഷ്ടപ്പെട്ടേക്കാവുന്ന ലേഖനങ്ങൾ പരാമർശിക്കുക.

30 മിനി: “മഹാസഭയിൽ യഹോവയ്‌ക്കു സ്‌ത്രോത്രം ചെയ്യുക.”d സഭാ സെക്രട്ടറി കൈകാര്യം ചെയ്യേണ്ടത്‌. നിങ്ങളുടെ സഭ ഹാജരാകേണ്ട കൺവെൻഷൻ ഏതെന്നു പറയുക. അക്കമിട്ട്‌ അടയാളപ്പെടുത്തിയിരിക്കുന്ന ഖണ്ഡികകൾ വീക്ഷാഗോപുര അധ്യയനം നിർവഹിക്കുന്ന അതേ രീതിയിൽ ചർച്ചചെയ്യുക. ഖണ്ഡികകൾ വായിക്കാൻ ഒരാളെ നിയമിക്കുക. “ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷൻ ഓർമിപ്പിക്കലുകൾ” എന്ന ചതുരം പുനരവലോകനം ചെയ്യുക.

ഗീതം 8, സമാപന പ്രാർഥന.

മേയ്‌ 2-ന്‌ ആരംഭിക്കുന്ന വാരം

ഗീതം 148

10 മിനി: പ്രാദേശിക അറിയിപ്പുകൾ. 6-ാം പേജിലെ “ജാഗരൂകർ ആയിരിക്കുവിൻ! ലഘുപത്രികയുടെ പഠനം” എന്ന ലേഖനം ഹ്രസ്വമായി അവലോകനം ചെയ്യുക. ഈ ലേഖനം ലഘുപത്രികയുടെ പരിചിന്തനത്തിനുള്ള പട്ടിക പ്രദാനം ചെയ്യുന്നുവെന്നു പറയുക. മേയ്‌ 23-ന്‌ ആരംഭിക്കുന്ന വാരം മുതൽ ഇതുപയോഗിച്ചുള്ള പുസ്‌തകാധ്യയനം തുടങ്ങുമ്പോൾ അതിനായി നന്നായി തയ്യാറാകാനും ഉത്തരങ്ങൾ പറഞ്ഞുകൊണ്ട്‌ ഓരോ ആഴ്‌ചയിലും അതിൽ സംബന്ധിക്കാനും എല്ലാവരെയും പ്രോത്സാഹിപ്പിക്കുക.

20 മിനി: പുതിയ ലഘുപത്രിക ഉപയോഗിച്ച്‌ താത്‌പര്യം നട്ടുവളർത്തുക. പ്രസംഗവും സദസ്യചർച്ചയും. സേവന മേൽവിചാരകൻ കൈകാര്യം ചെയ്യേണ്ടത്‌. ജാഗരൂകർ ആയിരിക്കുവിൻ! ലഘുപത്രികയിലെ ചതുരങ്ങൾ വിശേഷവത്‌കരിക്കുക. മടക്കസന്ദർശനങ്ങൾ നടത്തുമ്പോൾ അവ എങ്ങനെ ഉപയോഗിക്കാൻ കഴിയുമെന്നു ചർച്ചചെയ്യുക. പ്രദേശത്തെ ആളുകൾക്ക്‌ ഏറ്റവുമധികം താത്‌പര്യജനകമായിരിക്കുന്നത്‌ ഏതെല്ലാം ചതുരങ്ങളായിരിക്കും എന്നതു സംബന്ധിച്ച്‌ വ്യക്തിപരമായി അഭിപ്രായങ്ങൾ പറയാൻ സദസ്സിനെ ക്ഷണിക്കുക. ചതുരങ്ങളിൽ ഒരെണ്ണം ഉപയോഗിച്ച്‌ ഒരു മടക്കസന്ദർശനം പ്രകടിപ്പിച്ചു കാണിക്കുക. അടുത്ത സന്ദർശനത്തിൽ ചർച്ചചെയ്യാൻ പോകുന്ന മറ്റൊരു ചതുരത്തിലേക്ക്‌ വീട്ടുകാരന്റെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട്‌ പ്രസാധകൻ അവതരണം ഉപസംഹരിക്കുന്നു. ആ സന്ദർശനത്തെക്കുറിച്ചുള്ള ഒരു പ്രകടനം പിന്നീട്‌ ഒരു സേവനയോഗത്തിൽ ഉൾപ്പെടുത്തുന്നതായിരിക്കും.

15 മിനി: “നന്മ ചെയ്യുക, നിങ്ങൾക്കുള്ളത്‌ പങ്കുവെക്കുക.”e നമുക്ക്‌ മറ്റുള്ളവരെ സഹായിക്കാൻ കഴിയുന്ന പ്രായോഗിക വിധങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട്‌ വിവരങ്ങൾ പ്രാദേശികമായി ബാധകമാക്കുക.

ഗീതം 47, സമാപന പ്രാർഥന.

[അടിക്കുറിപ്പുകൾ]

a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട്‌ ആമുഖ പ്രസ്‌താവനകൾ നടത്തിയിട്ട്‌, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.

b ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട്‌ ആമുഖ പ്രസ്‌താവനകൾ നടത്തിയിട്ട്‌, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.

c ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട്‌ ആമുഖ പ്രസ്‌താവനകൾ നടത്തിയിട്ട്‌, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.

d ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട്‌ ആമുഖ പ്രസ്‌താവനകൾ നടത്തിയിട്ട്‌, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.

e ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട്‌ ആമുഖ പ്രസ്‌താവനകൾ നടത്തിയിട്ട്‌, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക