-
സംഖ്യ 27:12-14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 പിന്നെ യഹോവ മോശയോടു പറഞ്ഞു: “അബാരീം പ്രദേശത്തെ ഈ മലയിലേക്കു+ കയറിച്ചെന്ന് ഞാൻ ഇസ്രായേല്യർക്കു കൊടുക്കാൻപോകുന്ന ദേശം കണ്ടുകൊള്ളുക.+ 13 അതു കണ്ടശേഷം, നിന്റെ സഹോദരനായ അഹരോനെപ്പോലെ+ നീയും നിന്റെ ജനത്തോടു ചേരും.*+ 14 കാരണം സീൻ വിജനഭൂമിയിൽ ഇസ്രായേൽസമൂഹം എന്നോടു കലഹിച്ചപ്പോൾ വെള്ളത്തിന് അരികെവെച്ച് അവർക്കു മുമ്പാകെ എന്നെ വിശുദ്ധീകരിക്കാനുള്ള എന്റെ ആജ്ഞ നിങ്ങൾ ധിക്കരിച്ചു, നിങ്ങൾ മത്സരിച്ചു.+ (ഇതാണു സീൻ+ വിജനഭൂമിയിലെ കാദേശിലുള്ള+ മെരീബനീരുറവ്.)”+
-
-
ആവർത്തനം 32:51, 52വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
51 കാരണം, നിങ്ങൾ ഇരുവരും സീൻ വിജനഭൂമിയിലെ കാദേശിലുള്ള മെരീബയിലെ നീരുറവിൽവെച്ച്+ ഇസ്രായേല്യരുടെ മധ്യേ എന്നോട് അവിശ്വസ്തത കാണിച്ചു; ഇസ്രായേൽ ജനത്തിനു മുമ്പാകെ നിങ്ങൾ എന്നെ വിശുദ്ധീകരിച്ചില്ല.+ 52 നീ ദൂരെനിന്ന് ആ ദേശം കാണും; എന്നാൽ ഞാൻ ഇസ്രായേൽ ജനത്തിനു കൊടുക്കുന്ന ദേശത്ത് നീ കടക്കില്ല.”+
-