31 നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയെ സേവിക്കേണ്ടത് അങ്ങനെയല്ല. കാരണം യഹോവ വെറുക്കുന്ന ഹീനമായ എല്ലാ കാര്യങ്ങളും അവർ തങ്ങളുടെ ദൈവങ്ങൾക്കുവേണ്ടി ചെയ്യുന്നു. അവർ തങ്ങളുടെ ആൺമക്കളെയും പെൺമക്കളെയും തങ്ങളുടെ ദൈവങ്ങൾക്കായി തീയിൽ ദഹിപ്പിക്കുകപോലും ചെയ്യുന്നു!+
3 പകരം ഇസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടന്നു.+ ഇസ്രായേല്യരുടെ മുന്നിൽനിന്ന് യഹോവ ഓടിച്ചുകളഞ്ഞ ജനതകളുടെ മ്ലേച്ഛമായ ആചാരങ്ങൾ അനുകരിച്ച്+ ആഹാസ് സ്വന്തം മകനെ ദഹിപ്പിക്കുകപോലും* ചെയ്‌തു.+
28രാജാവായപ്പോൾ ആഹാസിന്+ 20 വയസ്സായിരുന്നു. 16 വർഷം ആഹാസ് യരുശലേമിൽ ഭരണം നടത്തി. എന്നാൽ ആഹാസ് പൂർവികനായ ദാവീദ് ചെയ്തതുപോലെ യഹോവയുടെ മുമ്പാകെ ശരിയായതു ചെയ്‌തില്ല.+
3 ബൻ-ഹിന്നോം താഴ്‌വരയിൽവെച്ച്* യാഗവസ്തുക്കൾ ദഹിപ്പിക്കുകയും* സ്വന്തം മക്കളെ തീയിൽ അർപ്പിക്കുകയും ചെയ്‌തു.+ അങ്ങനെ ഇസ്രായേല്യരുടെ മുന്നിൽനിന്ന് യഹോവ ഓടിച്ചുകളഞ്ഞ ജനതകളുടെ മ്ലേച്ഛമായ ആചാരങ്ങൾ അനുകരിച്ചു.+
35 സ്വന്തം മക്കളെ തീയിൽ മോലേക്കിന്* അർപ്പിക്കാൻ*+ അവർ ബൻ-ഹിന്നോം താഴ്‌വരയിൽ*+ ബാലിന് ആരാധനാസ്ഥലങ്ങൾ* പണിതു. ഇങ്ങനെ അവർ യഹൂദയെക്കൊണ്ട് പാപം ചെയ്യിച്ചല്ലോ. ഇതു ഞാൻ കല്പിച്ചതല്ല;+ ഇങ്ങനെയൊരു മ്ലേച്ഛകാര്യം എന്റെ മനസ്സിൽപ്പോലും വന്നിട്ടില്ല.’*