-
പുറപ്പാട് 12:3-11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 ഇസ്രായേൽസമൂഹത്തോടു മുഴുവൻ ഇങ്ങനെ പറയുക: ‘ഈ മാസം പത്താം ദിവസം, ഒരു ഭവനത്തിന് ഒരു ആട്+ എന്ന കണക്കിൽ ഓരോരുത്തരും സ്വന്തം പിതൃഭവനത്തിനുവേണ്ടി ഓരോ ആടിനെ എടുക്കണം. 4 എന്നാൽ ആ ആടിനെ തിന്നുതീർക്കാൻ വേണ്ടത്ര ആളുകൾ വീട്ടിലില്ലെങ്കിൽ, അവർ* ഏറ്റവും അടുത്തുള്ള അയൽക്കാരെ വീട്ടിലേക്കു വിളിച്ച് ആളുകളുടെ എണ്ണമനുസരിച്ച് അതിനെ വീതിക്കണം. ഓരോരുത്തരും എത്രത്തോളം കഴിക്കുമെന്നു കണക്കാക്കി വേണം അതു നിർണയിക്കാൻ. 5 നീ എടുക്കുന്ന ആടു ന്യൂനതയില്ലാത്ത,+ ഒരു വയസ്സുള്ള ആണായിരിക്കണം. അതു ചെമ്മരിയാടോ കോലാടോ ആകാം. 6 ഈ മാസം 14-ാം ദിവസംവരെ+ അതിനെ പരിപാലിക്കണം. അന്നു സന്ധ്യക്ക്*+ ഇസ്രായേൽസഭ മുഴുവനും ആടിനെ അറുക്കണം. 7 അതിന്റെ രക്തം കുറച്ച് എടുത്ത് അവർ ആടിനെ ഭക്ഷിക്കുന്ന വീടിന്റെ രണ്ടു കട്ടിളക്കാലിലും വാതിലിന്റെ മേൽപ്പടിയിലും തളിക്കണം.+
8 “‘അന്നു രാത്രി അവർ അതിന്റെ ഇറച്ചി കഴിക്കണം.+ അവർ അതു തീയിൽ ചുട്ടെടുത്ത് പുളിപ്പില്ലാത്ത* അപ്പത്തിന്റെയും+ കയ്പുചീരയുടെയും കൂടെ കഴിക്കണം.+ 9 അതിൽ ഒട്ടും പച്ചയ്‌ക്കോ പുഴുങ്ങിയോ തിന്നരുത്. തലയും കണങ്കാലുകളും ആന്തരാവയവങ്ങളും സഹിതം അതു തീയിൽ ചുട്ടെടുക്കണം. 10 അതിൽ ഒട്ടും രാവിലെവരെ സൂക്ഷിച്ചുവെക്കരുത്. അഥവാ കുറച്ചെങ്കിലും രാവിലെവരെ ശേഷിച്ചിട്ടുണ്ടെങ്കിൽ അതു കത്തിച്ചുകളയണം.+ 11 നിങ്ങൾ അതു കഴിക്കേണ്ടത് ഇങ്ങനെയാണ്: അരപ്പട്ട കെട്ടിയും* കാലിൽ ചെരിപ്പിട്ടും വടി കൈയിൽ പിടിച്ചും കൊണ്ട് ധൃതിയിൽ നിങ്ങൾ അതു കഴിക്കണം. ഇത് യഹോവയുടെ പെസഹയാണ്.
-