-
1 രാജാക്കന്മാർ 7:15-22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 ചെമ്പുകൊണ്ടുള്ള രണ്ടു തൂണുകൾ+ അയാൾ വാർത്തുണ്ടാക്കി. ഓരോന്നിനും 18 മുഴം ഉയരമുണ്ടായിരുന്നു. അളവുനൂൽകൊണ്ട് അളന്നാൽ ഓരോ തൂണിന്റെയും ചുറ്റളവ് 12 മുഴം വരുമായിരുന്നു.+ 16 ആ തൂണുകളുടെ മുകളിൽ വെക്കാൻ ചെമ്പുകൊണ്ടുള്ള രണ്ടു മകുടവും വാർത്തുണ്ടാക്കി. ഒരു മകുടത്തിന്റെ ഉയരം അഞ്ചു മുഴവും മറ്റേ മകുടത്തിന്റെ ഉയരം അഞ്ചു മുഴവും ആയിരുന്നു. 17 ഓരോ തൂണിന്റെയും മുകളിലുള്ള മകുടത്തിൽ വലക്കണ്ണിയുടെ ആകൃതിയിലുള്ള പണികളും+ പിന്നിയതുപോലുള്ള അലങ്കാരപ്പണികളും ഉണ്ടായിരുന്നു. അവ ഓരോ മകുടത്തിലും ഏഴു വീതമായിരുന്നു. 18 തൂണിനു മുകളിലുള്ള മകുടം മൂടുന്ന വിധത്തിൽ, വലക്കണ്ണിയുടെ ആകൃതിയിലുള്ള പണിക്കു ചുറ്റും രണ്ടു നിരയായി മാതളപ്പഴങ്ങൾ ഉണ്ടാക്കി. രണ്ടു മകുടങ്ങളിലും അതുപോലെ ചെയ്‌തു. 19 മണ്ഡപത്തിന്റെ തൂണുകൾക്കു മുകളിലുണ്ടായിരുന്ന മകുടങ്ങൾ നാലു മുഴം ഉയരത്തിൽ ലില്ലിപ്പൂവിന്റെ ആകൃതിയിലുള്ള പണിയായിരുന്നു. 20 വലക്കണ്ണിയുടെ ആകൃതിയിലുള്ള പണിയോടു ചേരുന്ന ഉരുണ്ട ഭാഗത്തിനു തൊട്ടുമുകളിലായിരുന്നു തൂണുകൾക്കു മുകളിലുള്ള മകുടങ്ങൾ. ഓരോ മകുടത്തിന്റെയും ചുറ്റും നിരകളായി 200 മാതളപ്പഴങ്ങളുമുണ്ടായിരുന്നു.+
21 അയാൾ ദേവാലയത്തിന്റെ* മണ്ഡപത്തിനു+ തൂണുകൾ സ്ഥാപിച്ചു. വലതുവശത്തെ* തൂണിനു യാഖീൻ* എന്നും ഇടതുവശത്തെ* തൂണിനു ബോവസ്* എന്നും പേരിട്ടു.+ 22 തൂണുകളുടെ മുകൾഭാഗം ലില്ലിപ്പൂവിന്റെ ആകൃതിയിലായിരുന്നു. അങ്ങനെ തൂണുകളുടെ നിർമാണം പൂർത്തിയായി.
-
-
2 രാജാക്കന്മാർ 25:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 തൂണുകൾക്ക് ഓരോന്നിനും 18 മുഴം* ഉയരമുണ്ടായിരുന്നു.+ അതിനു മുകളിലുണ്ടായിരുന്ന, ചെമ്പുകൊണ്ടുള്ള മകുടത്തിന്റെ ഉയരം മൂന്നു മുഴമായിരുന്നു. മകുടത്തിനു ചുറ്റുമുള്ള വലപ്പണിയും മാതളപ്പഴങ്ങളും ചെമ്പുകൊണ്ടുള്ളതായിരുന്നു.+ വലപ്പണിയോടുകൂടിയ രണ്ടാമത്തെ തൂണും അതുപോലെതന്നെയായിരുന്നു.
-
-
2 ദിനവൃത്താന്തം 4:11-13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 ഇതുകൂടാതെ ഹീരാം, വീപ്പകളും കോരികകളും കുഴിയൻപാത്രങ്ങളും ഉണ്ടാക്കി.+
അങ്ങനെ ശലോമോൻ രാജാവിനുവേണ്ടി ഹീരാം സത്യദൈവത്തിന്റെ ഭവനത്തിലെ ഈ പണികളെല്ലാം പൂർത്തിയാക്കി:+ 12 രണ്ടു തൂണുകൾ,+ അവയ്‌ക്കു മുകളിൽ കുടത്തിന്റെ ആകൃതിയിലുള്ള രണ്ടു മകുടങ്ങൾ; തൂണുകൾക്കു മുകളിലുള്ള രണ്ടു മകുടങ്ങളെ പൊതിയാൻ രണ്ടു വലപ്പണികൾ;+ 13 തൂണുകൾക്കു മുകളിൽ കുടത്തിന്റെ ആകൃതിയിലുള്ള രണ്ടു മകുടങ്ങളെ പൊതിയാൻ രണ്ടു വലപ്പണികളിലായി 400 മാതളപ്പഴങ്ങൾ+ (ഓരോ വലപ്പണിയിലും രണ്ടു നിര മാതളപ്പഴങ്ങൾ വീതമുണ്ടായിരുന്നു.);+
-
-
യിരെമ്യ 52:22, 23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
22 അതിനു മുകളിലുണ്ടായിരുന്ന, ചെമ്പുകൊണ്ടുള്ള മകുടത്തിന്റെ ഉയരം അഞ്ചു മുഴമായിരുന്നു.+ മകുടത്തിനു ചുറ്റുമുള്ള വലപ്പണിയും മാതളപ്പഴങ്ങളും ചെമ്പുകൊണ്ടുള്ളതായിരുന്നു. രണ്ടാമത്തെ തൂണും അതിലെ മാതളപ്പഴങ്ങളും അതുപോലെതന്നെയായിരുന്നു. 23 വശങ്ങളിലായി 96 മാതളപ്പഴങ്ങളുണ്ടായിരുന്നു; വലപ്പണിക്കു ചുറ്റും മൊത്തം 100 മാതളപ്പഴങ്ങൾ.+
-