-
സഭാപ്രസംഗകൻ 2:18, 19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
18 സൂര്യനു കീഴെ ഞാൻ എന്തിനൊക്കെവേണ്ടി കഠിനാധ്വാനം ചെയ്‌തോ അവയെ എല്ലാം ഞാൻ വെറുത്തു.+ കാരണം എനിക്കു ശേഷം വരുന്നവനുവേണ്ടി അവയെല്ലാം ഞാൻ വിട്ടിട്ടുപോകണമല്ലോ.+ 19 അവൻ ബുദ്ധിമാനോ വിഡ്ഢിയോ എന്ന് ആർക്ക് അറിയാം?+ അവൻ എങ്ങനെയുള്ളവനായാലും ഞാൻ വളരെ ശ്രമം ചെയ്‌ത് ജ്ഞാനം ഉപയോഗിച്ച് സൂര്യനു കീഴെ സമ്പാദിച്ചതെല്ലാം അവൻ കൈയടക്കും. ഇതും വ്യർഥതയാണ്.
-
-
സഭാപ്രസംഗകൻ 4:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 ഒറ്റയ്‌ക്കുള്ള ഒരാളുണ്ട്, അയാൾക്കു കൂട്ടിന് ആരുമില്ല. മക്കളോ സഹോദരങ്ങളോ ഇല്ല. എങ്കിലും, അയാളുടെ കഠിനാധ്വാനത്തിന് ഒരു അവസാനവുമില്ല. സമ്പത്തു കണ്ട് അയാളുടെ കണ്ണിന് ഒരിക്കലും തൃപ്തിവരുന്നുമില്ല.+ “ആർക്കുവേണ്ടിയാണ് ഞാൻ ഇങ്ങനെ അധ്വാനിക്കുകയും സുഖങ്ങളൊക്കെ ത്യജിക്കുകയും ചെയ്യുന്നത്” എന്ന് അയാൾ തന്നോടുതന്നെ ചോദിക്കാറുണ്ടോ?+ ഇതും വ്യർഥതയാണ്. വളരെ പരിതാപകരം!+
-
-
ലൂക്കോസ് 12:19, 20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
19 എന്നിട്ട് എന്നോടുതന്നെ ഇങ്ങനെ പറയും: “അനേകവർഷത്തേക്കു വേണ്ടതെല്ലാം നീ സ്വരുക്കൂട്ടിയിരിക്കുന്നു. ഇനി വിശ്രമിച്ചുകൊള്ളുക. തിന്നുക, കുടിക്കുക, ആനന്ദിക്കുക.”’ 20 എന്നാൽ ദൈവം അയാളോടു പറഞ്ഞു: ‘മൂഢാ, ഇന്നു രാത്രി അവർ നിന്റെ ജീവൻ നിന്നോടു ചോദിക്കും. പിന്നെ നീ ഈ സമ്പാദിച്ചുവെച്ചതൊക്കെ ആര് അനുഭവിക്കാനാണ്?’+
-