-
സഭാപ്രസംഗകൻ 2:4-8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 ഞാൻ മഹത്തായ സംരംഭങ്ങളിൽ ഏർപ്പെട്ടു.+ എനിക്കുവേണ്ടി അരമനകൾ പണിതു.+ മുന്തിരിത്തോട്ടങ്ങൾ നട്ടുണ്ടാക്കി.+ 5 ഞാൻ എനിക്കുവേണ്ടി തോട്ടങ്ങളും ഉദ്യാനങ്ങളും ഉണ്ടാക്കി. അവയിൽ എല്ലാ തരം ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിച്ചു. 6 വൃക്ഷത്തൈകൾ തഴച്ചുവളരുന്ന തോപ്പു* നനയ്‌ക്കാൻ ഞാൻ കുളങ്ങളും കുഴിച്ചു. 7 ഞാൻ ദാസന്മാരെയും ദാസിമാരെയും സമ്പാദിച്ചു.+ എന്റെ വീട്ടിൽ പിറന്ന ദാസരും* എനിക്കുണ്ടായിരുന്നു. ഞാൻ വൻതോതിൽ കന്നുകാലിക്കൂട്ടങ്ങളെയും ആട്ടിൻപറ്റങ്ങളെയും സമ്പാദിച്ചു.+ അങ്ങനെ, യരുശലേമിലെ എന്റെ ഏതു പൂർവികനെക്കാളും കൂടുതൽ മൃഗസമ്പത്ത് എനിക്കു സ്വന്തമായി. 8 ഞാൻ എനിക്കുവേണ്ടി സ്വർണവും വെള്ളിയും+ രാജാക്കന്മാരുടെയും സംസ്ഥാനങ്ങളുടെയും വിശേഷസമ്പത്തും*+ സ്വരൂപിച്ചുവെച്ചു. ഞാൻ ഗായകന്മാരെയും ഗായികമാരെയും സ്വന്തമാക്കി. ഒപ്പം, പുരുഷന് ആനന്ദകാരണമായ സ്ത്രീയെ, എന്തിന്, അനേകം സ്ത്രീകളെത്തന്നെ ഞാൻ സ്വന്തമാക്കി.
-