-
1 രാജാക്കന്മാർ 4:29-31വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
29 ദൈവം ശലോമോന് അളവറ്റ ജ്ഞാനവും വകതിരിവും+ കടൽത്തീരംപോലെ* വിശാലമായ ഹൃദയവും* കൊടുത്തു. 30 കിഴക്കുദേശത്തും ഈജിപ്തിലും ഉള്ള എല്ലാവരുടെയും ജ്ഞാനത്തെ+ കവച്ചുവെക്കുന്നതായിരുന്നു ശലോമോന്റെ ജ്ഞാനം. 31 ശലോമോൻ മറ്റെല്ലാ മനുഷ്യരെക്കാളും, എസ്രാഹ്യനായ ഏഥാൻ,+ മാഹോലിന്റെ മക്കളായ ഹേമാൻ,+ കൽക്കോൽ,+ ദർദ എന്നിവരെക്കാളെല്ലാം, ജ്ഞാനിയായിരുന്നു. ചുറ്റുമുള്ള എല്ലാ ജനതകളിലേക്കും ശലോമോന്റെ കീർത്തി വ്യാപിച്ചു.+
-
-
2 ദിനവൃത്താന്തം 1:10-12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 അതുകൊണ്ട് ഈ ജനത്തെ നയിക്കാൻവേണ്ട* അറിവും ജ്ഞാനവും+ എനിക്കു തരേണമേ. അല്ലാതെ അങ്ങയുടെ ഈ മഹാജനത്തിനു ന്യായപാലനം ചെയ്യാൻ ആർക്കു കഴിയും!”+
11 അപ്പോൾ ദൈവം ശലോമോനോടു പറഞ്ഞു: “നീ ധനമോ സമ്പത്തോ കീർത്തിയോ ശത്രുസംഹാരമോ ദീർഘായുസ്സോ ആവശ്യപ്പെടാതെ, ഞാൻ നിന്നെ രാജാവാക്കിവെച്ച എന്റെ ഈ ജനത്തിനു ന്യായം പാലിച്ചുകൊടുക്കാനുള്ള ജ്ഞാനത്തിനും അറിവിനും വേണ്ടി അപേക്ഷിച്ചല്ലോ.+ അതുകൊണ്ട് നിന്റെ ഹൃദയാഭിലാഷത്തിനു ചേർച്ചയിൽ 12 ഞാൻ നിനക്ക് അറിവും ജ്ഞാനവും പകർന്നുതരും. അതു മാത്രമല്ല, നിനക്കു മുമ്പോ ശേഷമോ ഉള്ള ഒരു രാജാവിനുമില്ലാത്തത്ര ധനവും സമ്പത്തും കീർത്തിയും കൂടെ ഞാൻ നിനക്കു തരും.”+
-