വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 14:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 അപ്പോൾ ഞാൻ പറഞ്ഞു: “അയ്യോ! പരമാ​ധി​കാ​രി​യായ യഹോവേ, പ്രവാ​ച​ക​ന്മാർ അവരോ​ട്‌ ഇങ്ങനെ​യൊ​ക്കെ​യാ​ണു പറയു​ന്നത്‌: ‘നിങ്ങൾ വാൾ കാണു​ക​യില്ല. ക്ഷാമം നിങ്ങളു​ടെ മേൽ വരുക​യു​മില്ല. പകരം, ഞാൻ ഇവിടെ നിങ്ങൾക്കു യഥാർഥ​സ​മാ​ധാ​നം തരും.’”+

  • യിരെമ്യ 23:16, 17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 സൈന്യങ്ങളുടെ അധിപ​നായ യഹോവ പറയു​ന്നത്‌ ഇതാണ്‌:

      “നിങ്ങ​ളോ​ടു പ്രവചി​ക്കുന്ന പ്രവാ​ച​ക​ന്മാ​രു​ടെ വാക്കുകൾ ശ്രദ്ധി​ക്ക​രുത്‌.+

      അവർ നിങ്ങളെ വഞ്ചിക്കു​ക​യാണ്‌.*

      യഹോ​വ​യു​ടെ വായിൽനി​ന്നു​ള്ളതല്ല,+

      സ്വന്തം ഹൃദയ​ത്തിൽനി​ന്നുള്ള ദർശന​മാണ്‌ അവർ സംസാ​രി​ക്കു​ന്നത്‌.+

      17 എന്നെ ആദരി​ക്കാ​ത്ത​വ​രോട്‌ അവർ,

      ‘“നിങ്ങൾക്കു സമാധാ​നം ഉണ്ടാകും”+ എന്ന്‌ യഹോവ പറഞ്ഞു’ എന്നു വീണ്ടും​വീ​ണ്ടും പറയുന്നു.

      ശാഠ്യ​പൂർവം സ്വന്തം ഹൃദയത്തെ അനുസ​രിച്ച്‌ നടക്കുന്ന എല്ലാവ​രോ​ടും,

      ‘നിങ്ങൾക്ക്‌ ഒരു ആപത്തും വരില്ല’+ എന്നും അവർ പറയുന്നു.

  • യിരെമ്യ 27:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 ‘ബാബി​ലോൺരാ​ജാ​വി​നെ നിങ്ങൾക്കു സേവി​ക്കേ​ണ്ടി​വ​രില്ല’+ എന്നു നിങ്ങ​ളോ​ടു പറയുന്ന പ്രവാ​ച​ക​ന്മാ​രു​ടെ വാക്കുകൾ ശ്രദ്ധി​ക്ക​രുത്‌. കാരണം, അവർ നുണക​ളാ​ണു പ്രവചി​ക്കു​ന്നത്‌.+

  • യിരെമ്യ 28:1, 2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 അതേ വർഷം​തന്നെ, അതായത്‌ യഹൂദ​യി​ലെ സിദെ​ക്കിയ രാജാവിന്റെ+ വാഴ്‌ച​യു​ടെ തുടക്ക​ത്തിൽ, നാലാം വർഷം അഞ്ചാം മാസം ഗിബെയോനിൽനിന്നുള്ള+ അസ്സൂരി​ന്റെ മകൻ ഹനന്യ പ്രവാ​ചകൻ യഹോ​വ​യു​ടെ ഭവനത്തിൽവെച്ച്‌ പുരോ​ഹി​ത​ന്മാ​രു​ടെ​യും ജനങ്ങളു​ടെ​യും സാന്നി​ധ്യ​ത്തിൽ എന്നോടു പറഞ്ഞു: 2 “ഇസ്രാ​യേ​ലി​ന്റെ ദൈവം, സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ, പറയു​ന്നത്‌ ഇതാണ്‌: ‘ബാബി​ലോൺരാ​ജാ​വി​ന്റെ നുകം+ ഞാൻ ഒടിച്ചു​ക​ള​യും.

  • വിലാപങ്ങൾ 2:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 നിന്റെ പ്രവാ​ച​ക​ന്മാർ നിനക്കു​വേണ്ടി കണ്ട ദിവ്യ​ദർശ​നങ്ങൾ കള്ളവും പൊള്ള​യും ആയിരു​ന്നു.+

      അവർ നിന്റെ തെറ്റുകൾ നിനക്കു വെളിപ്പെ​ടു​ത്തി​ത്ത​ന്നില്ല,+ അതു​കൊണ്ട്‌ നിനക്ക്‌ അടിമ​ത്ത​ത്തിലേക്കു പോ​കേ​ണ്ടി​വന്നു.

      വഴി​തെ​റ്റി​ക്കു​ന്ന കള്ളദർശ​നങ്ങൾ അവർ നിന്നെ അറിയി​ച്ചു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക