-
യഹസ്‌കേൽ 23:4, 5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 മൂത്തവളുടെ പേര് ഒഹൊല* എന്നായിരുന്നു. ഇളയവൾ ഒഹൊലീബയും.* അവർ ഇരുവരും എന്റേതായി. ആൺമക്കളെയും പെൺമക്കളെയും അവർ പ്രസവിച്ചു. ഒഹൊല എന്ന പേര് ശമര്യയെയും+ ഒഹൊലീബ എന്നത് യരുശലേമിനെയും സൂചിപ്പിക്കുന്നു.
5 “ഒഹൊല എന്റേതായിരിക്കുമ്പോഴാണു വേശ്യാവൃത്തി ചെയ്തുതുടങ്ങിയത്.+ അവൾ കാമദാഹത്തോടെ കാമുകന്മാരുടെ പിന്നാലെ, അവളുടെ അയൽക്കാരായ അസീറിയക്കാരുടെ+ പിന്നാലെ, പോയി.+
-
-
ഹോശേയ 2:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 നിങ്ങളുടെ അമ്മയുടെ മേൽ കുറ്റം ചുമത്തുക; അതെ, അവളുടെ മേൽ കുറ്റം ചുമത്തുക.
അവൾ എന്റെ ഭാര്യയല്ല,+ ഞാൻ അവളുടെ ഭർത്താവും അല്ല.
അവൾ അവളുടെ വേശ്യാവൃത്തി* നിറുത്തട്ടെ!
അവളുടെ മാറിടത്തിൽനിന്ന് വ്യഭിചാരം നീക്കിക്കളയട്ടെ!
-
ഹോശേയ 9:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 “അവർ ദുഷ്പ്രവൃത്തികളെല്ലാം ചെയ്‌തതു ഗിൽഗാലിൽവെച്ചായിരുന്നു.+
അതുകൊണ്ട് അവിടെവെച്ച് ഞാൻ അവരെ വെറുത്തുതുടങ്ങി.
അവരുടെ ദുഷ്കൃത്യങ്ങൾ കാരണം ഞാൻ അവരെ എന്റെ ഭവനത്തിൽനിന്ന് ഓടിച്ചുകളയും.+
ഇനി മേലാൽ ഞാൻ അവരെ സ്നേഹിക്കില്ല,+
അവരുടെ പ്രഭുക്കന്മാരെല്ലാം ദുശ്ശാഠ്യക്കാരാണ്.
-
-
-