-
പുറപ്പാട് 32:11, 12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 അപ്പോൾ മോശ തന്റെ ദൈവമായ യഹോവയോട് അപേക്ഷിച്ചുപറഞ്ഞു:+ “യഹോവേ, മഹാശക്തിയാലും ബലമുള്ള കൈയാലും അങ്ങ് ഈജിപ്ത് ദേശത്തുനിന്ന് അങ്ങയുടെ ജനത്തെ കൊണ്ടുവന്നിട്ട് ഇപ്പോൾ എന്താണ് അവരുടെ നേരെ അങ്ങയുടെ കോപം ജ്വലിക്കുന്നത്?+ 12 ‘ദുരുദ്ദേശ്യത്തോടെയാണ് അവൻ അവരെ കൊണ്ടുപോയത്. അവരെ പർവതങ്ങളിൽവെച്ച് കൊന്ന് ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാനായിരുന്നു അവന്റെ പദ്ധതി’ എന്നു വെറുതേ എന്തിന് ഈജിപ്തുകാരെക്കൊണ്ട് പറയിക്കണം?+ അവരുടെ നേരെ അങ്ങയുടെ കോപം ജ്വലിക്കരുതേ! സ്വന്തം ജനത്തിന്മേൽ ഇങ്ങനെയൊരു ആപത്തു കൊണ്ടുവരാനുള്ള ആ തീരുമാനത്തെക്കുറിച്ച് ഒന്നുകൂടി ആലോചിക്കേണമേ.*
-
-
യോശുവ 2:9, 10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 രാഹാബ് അവരോടു പറഞ്ഞു: “യഹോവ ഈ ദേശം+ നിങ്ങൾക്കു തരുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങളെക്കുറിച്ചുള്ള പേടി ഞങ്ങളെ ബാധിച്ചിരിക്കുന്നു.+ നിങ്ങൾ കാരണം ഈ നാട്ടിൽ താമസിക്കുന്നവരുടെയെല്ലാം മനസ്സിടിഞ്ഞുപോയിരിക്കുന്നു;+ 10 കാരണം, നിങ്ങൾ ഈജിപ്ത് വിട്ട് പോരുമ്പോൾ യഹോവ നിങ്ങളുടെ മുന്നിൽ ചെങ്കടലിലെ വെള്ളം വറ്റിച്ചുകളഞ്ഞതിനെക്കുറിച്ചും+ യോർദാന്റെ മറുകരയിൽവെച്ച്* രണ്ട് അമോര്യരാജാക്കന്മാരായ സീഹോനെയും+ ഓഗിനെയും+ നിശ്ശേഷം നശിപ്പിച്ചുകൊണ്ട് നിങ്ങൾ അവരോടു ചെയ്തതിനെക്കുറിച്ചും ഞങ്ങൾ കേട്ടിരിക്കുന്നു.
-
-
1 ശമുവേൽ 4:7, 8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 പേടിച്ചുപോയ ഫെലിസ്ത്യർ, “ദൈവം പാളയത്തിലെത്തിയിട്ടുണ്ട്!”+ എന്നു പറയുന്നുണ്ടായിരുന്നു. അവർ ഇങ്ങനെയും പറഞ്ഞു: “നമ്മൾ വലിയ കഷ്ടത്തിലായിരിക്കുന്നു. മുമ്പൊരിക്കലും ഇങ്ങനെയൊരു കാര്യം നടന്നിട്ടില്ലല്ലോ! 8 നമ്മുടെ കാര്യം വലിയ കഷ്ടംതന്നെ! മഹോന്നതനായ ഈ ദൈവത്തിന്റെ കൈയിൽനിന്ന് ആരു നമ്മളെ രക്ഷിക്കും? ഈ ദൈവമാണ് ഈജിപ്തിനെ വിജനഭൂമിയിൽവെച്ച്* പലവിധ പ്രഹരങ്ങളാൽ സംഹരിച്ചത്.+
-