-
യിരെമ്യ 3:6-8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 യോശിയ രാജാവിന്റെ കാലത്ത്+ യഹോവ എന്നോടു പറഞ്ഞു: “‘അവിശ്വസ്‌തയായ ഇസ്രായേൽ ചെയ്‌തതു നീ കണ്ടോ? അവൾ ഉയരമുള്ള ഓരോ മലമുകളിലും തഴച്ചുവളരുന്ന എല്ലാ മരങ്ങളുടെ ചുവട്ടിലും ചെന്ന് വേശ്യാവൃത്തി ചെയ്‌തു.+ 7 ഇങ്ങനെയൊക്കെ ചെയ്തിട്ടും എന്റെ അടുത്തേക്കു മടങ്ങിവരാൻ ഞാൻ അവളോടു വീണ്ടുംവീണ്ടും പറഞ്ഞു.+ പക്ഷേ അവൾ വന്നില്ല. യഹൂദയാകട്ടെ തന്റെ വഞ്ചകിയായ സഹോദരി ചെയ്യുന്നതെല്ലാം കാണുന്നുണ്ടായിരുന്നു.+ 8 അവിശ്വസ്‌തയായ ഇസ്രായേൽ ഇതൊക്കെ ചെയ്യുന്നതു കണ്ടപ്പോൾ അവളുടെ വ്യഭിചാരം കാരണം+ മോചനപത്രം കൊടുത്ത് ഞാൻ അവളെ പറഞ്ഞയച്ചു.+ എന്നിട്ടും അവളുടെ സഹോദരിയായ യഹൂദയ്ക്കു പേടി തോന്നിയില്ല. ആ വഞ്ചകിയും പോയി വേശ്യാവൃത്തി ചെയ്‌തു.+
-
-
യഹസ്‌കേൽ 16:46, 47വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
46 “‘നിന്റെ മൂത്ത സഹോദരി ശമര്യയാണ്.+ അവളും പെൺമക്കളും* നിന്റെ വടക്ക്* കഴിയുന്നു.+ നിന്റെ ഇളയ സഹോദരി സൊദോമാണ്.+ അവളും പെൺമക്കളും തെക്കും* കഴിയുന്നു.+ 47 നീ അവരുടെ വഴികളിൽ നടന്ന് അവരുടെ വൃത്തികെട്ട ആചാരങ്ങൾ അനുഷ്ഠിച്ചു. പക്ഷേ, അവിടംകൊണ്ട് തീർന്നില്ല. ചുരുങ്ങിയ സമയത്തിനുള്ളിൽ നിന്റെ പ്രവൃത്തികളെല്ലാം അവരുടേതിനെക്കാൾ ദുഷിച്ചു.’+
-