വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 7/05 പേ. 2
  • സേവനയോഗ പട്ടിക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സേവനയോഗ പട്ടിക
  • നമ്മുടെ രാജ്യ ശുശ്രൂഷ—2005
  • ഉപതലക്കെട്ടുകള്‍
  • ജൂലൈ 11-ന്‌ ആരംഭിക്കുന്ന വാരം
  • ജൂലൈ 18-ന്‌ ആരംഭിക്കുന്ന വാരം
  • ജൂലൈ 25-ന്‌ ആരംഭിക്കുന്ന വാരം
  • ആഗസ്റ്റ്‌ 1-ന്‌ ആരംഭിക്കുന്ന വാരം
നമ്മുടെ രാജ്യ ശുശ്രൂഷ—2005
km 7/05 പേ. 2

സേവനയോഗ പട്ടിക

ജൂലൈ 11-ന്‌ ആരംഭിക്കുന്ന വാരം

ഗീതം 49

10 മിനി: പ്രാദേശിക അറിയിപ്പുകൾ. നമ്മുടെ രാജ്യ ശുശ്രൂഷയിൽനിന്നുള്ള തിരഞ്ഞെടുത്ത അറിയിപ്പുകൾ. 4-ാം പേജിലെ നിർദേശങ്ങൾ (നിങ്ങളുടെ പ്രദേശത്തിനു ചേരുന്നതെങ്കിൽ) ഉപയോഗിച്ചുകൊണ്ട്‌ ജൂലൈ 8 ലക്കം ഉണരുക!യും ജൂലൈ 15 ലക്കം വീക്ഷാഗോപുരവും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക. പ്രായോഗികമായ മറ്റ്‌ അവതരണങ്ങളും ഉപയോഗിക്കാവുന്നതാണ്‌. ഓരോ പ്രകടനത്തിലും, “ഞാൻ തിരക്കിലാണ്‌” എന്ന തടസ്സവാദം കൈകാര്യം ചെയ്യാനുള്ള ഓരോ വിധം അവതരിപ്പിക്കുക.—ന്യായവാദം പുസ്‌തകത്തിന്റെ 19-20 പേജുകൾ കാണുക.

15 മിനി: പ്രാദേശിക ആവശ്യങ്ങൾ.

20 മിനി: “കഴിയുന്നത്ര ആളുകളെ സുവാർത്ത അറിയിക്കൽ.”a 5-ാം ഖണ്ഡിക ചർച്ചചെയ്യുമ്പോൾ 2005 ജൂണിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ 8-ാം പേജിലുള്ള പ്രാദേശികമായി ബാധകമാകുന്ന നിർദേശങ്ങൾ ഉൾപ്പെടുത്തുക.

ഗീതം 88, സമാപന പ്രാർഥന.

ജൂലൈ 18-ന്‌ ആരംഭിക്കുന്ന വാരം

ഗീതം 173

10 മിനി: പ്രാദേശിക അറിയിപ്പുകൾ. 2000 ആഗസ്റ്റ്‌ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 32-ാം പേജ്‌ ചുരുക്കമായി പരിചിന്തിക്കുക. അവധിക്കാലത്തും സാധാരണ ജീവിതചര്യയ്‌ക്കു മാറ്റം വരുന്ന മറ്റു സന്ദർഭങ്ങളിലുംപോലും അനുദിന ബൈബിൾ വായനാ ക്രമീകരണം മുടങ്ങാതെ പിൻപറ്റുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ പ്രദീപ്‌തമാക്കുക.

15 മിനി: “പുരോഗമനാത്മകമായ ബൈബിളധ്യയനങ്ങൾ നടത്തൽ​—⁠ഭാഗം 11.”b അധ്യയന നിർവാഹകനും പുതിയ പ്രസാധകനും ചേർന്ന്‌ മടക്കസന്ദർശനത്തിനു തയ്യാറാകുന്ന ഒരു പ്രകടനം ഉൾപ്പെടുത്തുക. അവർ ആദ്യസന്ദർശനം പുനരവലോകനം ചെയ്യുകയും മടക്കസന്ദർശനവേളയിൽ സംസാരിക്കാൻ അനുയോജ്യമായ ഒരു പോയിന്റ്‌ തിരഞ്ഞെടുക്കുകയും ചെയ്യുന്നു. ലളിതമായ ഒരു അവതരണവും ചർച്ചക്കൊടുവിൽ ചോദിക്കാൻ കഴിയുന്ന ഒരു ചോദ്യവും അവർ തയ്യാറാക്കുന്നു. തയ്യാറാക്കിയ അവതരണത്തിന്റെ റിഹേഴ്‌സൽ നടത്താൻ തുടങ്ങുന്ന ഘട്ടത്തിൽ പ്രകടനം അവസാനിക്കുന്നു.

20 മിനി: ബൈബിളിനെ വിലമതിക്കാൻ മറ്റുള്ളവരെ സഹായിക്കുക. ദൈവത്തെ ആരാധിക്കുക പുസ്‌തകത്തിന്റെ 24-5 പേജുകളിലെ 3-6 ഖണ്ഡികകളെ ആസ്‌പദമാക്കിയുള്ള ചോദ്യോത്തര ചർച്ച. പുസ്‌തകത്തിൽ കൊടുത്തിട്ടുള്ള അധ്യയന ചോദ്യങ്ങൾ ഉപയോഗിക്കുക. സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം എന്ന ലഘുപത്രികയുടെ 32-ാം പേജിൽനിന്നുള്ള ആശയങ്ങൾ ഉൾപ്പെടുത്തുക.

ഗീതം 10, സമാപന പ്രാർഥന.

ജൂലൈ 25-ന്‌ ആരംഭിക്കുന്ന വാരം

ഗീതം 138

15 മിനി: പ്രാദേശിക അറിയിപ്പുകൾ. കണക്കു റിപ്പോർട്ടും സംഭാവന സ്വീകരിച്ചതായുളള അറിയിപ്പും വായിക്കുക. 4-ാം പേജിലെ നിർദേശങ്ങൾ (നിങ്ങളുടെ പ്രദേശത്തിനു ചേരുന്നതെങ്കിൽ) ഉപയോഗിച്ചുകൊണ്ട്‌ ജൂലൈ 8 ലക്കം ഉണരുക!യും ആഗസ്റ്റ്‌ 1 ലക്കം വീക്ഷാഗോപുരവും എങ്ങനെ സമർപ്പിക്കാമെന്നു പ്രകടിപ്പിക്കുക. പ്രായോഗികമായ മറ്റ്‌ അവതരണങ്ങളും ഉപയോഗിക്കാവുന്നതാണ്‌. ഒരു അവതരണത്തിൽ, ചന്തസ്ഥലത്തോ ഉചിതമായ മറ്റേതെങ്കിലും പൊതുസ്ഥലങ്ങളിലോ അനൗപചാരികമായി മാസികകൾ സമർപ്പിക്കുന്നതു പ്രകടിപ്പിക്കുക.

10 മിനി: മക്കളുടെ ഹൃദയത്തിൽ സത്യം ഉൾനടുക. (ആവ. 6:7) 2002 ആഗസ്റ്റ്‌ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 30-1 പേജുകളെ ആസ്‌പദമാക്കി മൂപ്പൻ നടത്തുന്ന പ്രസംഗം. കുട്ടികളെ പരിശീലിപ്പിക്കുന്നതു സംബന്ധിച്ച്‌ സാക്ഷിയല്ലാത്ത ഇണയുള്ള ഒരു ക്രിസ്‌തീയ മാതാവിന്‌ അല്ലെങ്കിൽ പിതാവിന്‌ മാർഗനിർദേശം നൽകുന്ന തിരുവെഴുത്തു തത്ത്വങ്ങൾ വിശേഷവത്‌കരിക്കുക.

20 മിനി: “മറ്റുള്ളവരോടു നമുക്കുള്ള ഒരു കടപ്പാട്‌.”c 2000 ജൂലൈ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 11-ാം പേജിലെ 13-ാം ഖണ്ഡികയിൽനിന്നുള്ള അഭിപ്രായങ്ങൾ ഉൾപ്പെടുത്തുക.

ഗീതം 82, സമാപന പ്രാർഥന.

ആഗസ്റ്റ്‌ 1-ന്‌ ആരംഭിക്കുന്ന വാരം

ഗീതം 187

15 മിനി: പ്രാദേശിക അറിയിപ്പുകൾ. ജൂലൈയിലെ വയൽസേവന റിപ്പോർട്ട്‌ നൽകാൻ പ്രസാധകരെ ഓർമിപ്പിക്കുക. ശുശ്രൂഷാസ്‌കൂൾ പുസ്‌തകത്തിന്റെ 70-ാം പേജു തുറക്കാൻ സദസ്സിനെ ക്ഷണിച്ചുകൊണ്ട്‌ 2-3 ഖണ്ഡികകളും “യോഗങ്ങളിൽ ഉത്തരം പറയേണ്ടത്‌ എങ്ങനെ?” എന്ന ചതുരവും സദസ്യ ചർച്ചയുടെ രൂപത്തിൽ പരിചിന്തിക്കുക.

15 മിനി: “ശുശ്രൂഷയിൽ പുരോഗമിക്കാൻ മക്കളെ സഹായിക്കുക.” പ്രസംഗവും സദസ്യ ചർച്ചയും. ലളിതമായ ഒരു അവതരണം ഉപയോഗിച്ച്‌ മാതാപിതാക്കളിൽ ഒരാളും കുട്ടിയും ചേർന്നു സുവാർത്ത അവതരിപ്പിക്കുന്ന ഒരു പ്രകടനം ഉൾപ്പെടുത്തുക. സംഭാവനാക്രമീകരണത്തെക്കുറിച്ചു ചുരുക്കമായി വിശദീകരിച്ചുകൊണ്ട്‌ മാതാവ്‌ (അല്ലെങ്കിൽ പിതാവ്‌) അവതരണം ഉപസംഹരിക്കട്ടെ.

15 മിനി: നിങ്ങൾ വഴക്കമുള്ള ഒരു സമീപനം ഉപയോഗിച്ചുനോക്കിയിട്ടുണ്ടോ? 2005 ജനുവരി ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 6-ാം പേജിനെ ആസ്‌പദമാക്കിയുള്ള പ്രസംഗവും സദസ്യ ചർച്ചയും. നൽകിയിരിക്കുന്ന നിർദേശങ്ങൾ പുനരവലോകനം ചെയ്യുക. ആഗസ്റ്റ്‌ മാസത്തിലെ സാഹിത്യ സമർപ്പണത്തോടുള്ള ബന്ധത്തിൽ വഴക്കമുള്ള സമീപനം ഉപയോഗിക്കാൻ കഴിയുന്നത്‌ എങ്ങനെയെന്നു കാണിച്ചുകൊടുക്കുക. ഒന്നോ രണ്ടോ അവതരണങ്ങൾ പ്രകടിപ്പിച്ചു കാണിക്കുക.

ഗീതം 218, സമാപന പ്രാർഥന.

[അടിക്കുറിപ്പുകൾ]

a ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട്‌ ആമുഖ പ്രസ്‌താവനകൾ നടത്തിയിട്ട്‌, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.

b ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട്‌ ആമുഖ പ്രസ്‌താവനകൾ നടത്തിയിട്ട്‌, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.

c ഒരു മിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട്‌ ആമുഖ പ്രസ്‌താവനകൾ നടത്തിയിട്ട്‌, ചോദ്യോത്തര ചർച്ചയായി അവതരിപ്പിക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക