വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb16 സെപ്‌റ്റംബർ പേ. 8
  • ബൈബിൾപഠനം നടത്തുമ്പോൾ ഒഴിവാക്കേണ്ട ചില രീതികൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ബൈബിൾപഠനം നടത്തുമ്പോൾ ഒഴിവാക്കേണ്ട ചില രീതികൾ
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
  • സമാനമായ വിവരം
  • ഒരു ഭവന ബൈബിളധ്യയനം നടത്തൽ
    നമ്മുടെ രാജ്യ ശുശ്രൂഷ—1993
  • ഭവന ബൈബിളദ്ധ്യയനങ്ങൾ തയ്യാറായി നടത്തൽ
    നമ്മുടെ രാജ്യ ശുശ്രൂഷ—1991
  • സ്‌നാ​ന​ത്തി​ലേക്കു പുരോ​ഗ​മി​ക്കാൻ ബൈബിൾവി​ദ്യാർഥി​കളെ സഹായി​ക്കുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2021
  • ലാളി​ത്യം
    സ്‌നേഹിക്കുക, ശിഷ്യരാക്കുക
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
mwb16 സെപ്‌റ്റംബർ പേ. 8

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

ബൈബിൾപ​ഠനം നടത്തു​മ്പോൾ ഒഴിവാ​ക്കേണ്ട ചില രീതികൾ

അച്ചടിച്ച പതിപ്പ്
തന്റെ വിദ്യാർഥിയോട്‌ ആവശ്യത്തിലധികം സംസാരിക്കുന്ന ഒരു സഹോദരൻ

വേണ്ടതി​ല​ധി​കം സംസാ​രി​ക്കു​ന്നത്‌: എല്ലാ കാര്യ​ങ്ങ​ളും വിശദീ​ക​രി​ക്കണം എന്നു നിങ്ങൾ ചിന്തി​ക്കേ​ണ്ട​തില്ല. ആളുകൾ ചിന്തി​ക്കാ​നും ശരിയായ നിഗമ​ന​ത്തിൽ എത്തി​ച്ചേ​രാ​നും ആയി യേശു ചോദ്യ​ങ്ങൾ ഉപയോ​ഗി​ച്ചു. (മത്താ. 17:24-27) വിദ്യാർഥി​യു​ടെ ബോധ്യ​ങ്ങ​ളും വിശ്വാ​സ​ങ്ങ​ളും എന്താ​ണെന്നു മനസ്സി​ലാ​ക്കാ​നും പഠനം സജീവ​മാ​ക്കാ​നും ചോദ്യ​ങ്ങൾ ഉപകരി​ക്കു​ന്നു. (be 253 ¶3-4) ഒരു ചോദ്യം ചോദി​ച്ചാൽ വിദ്യാർഥി​യു​ടെ ഉത്തരത്തി​നാ​യി ക്ഷമയോ​ടെ കാത്തി​രി​ക്കുക. ഒരുപക്ഷേ തെറ്റായ ഉത്തരമാണ്‌ വിദ്യാർഥി​യു​ടേ​തെ​ങ്കിൽ ശരിയാ​യത്‌ പറഞ്ഞു​കൊ​ടു​ക്കു​ന്ന​തി​നു പകരം കൂടു​ത​ലായ ചോദ്യ​ങ്ങൾ ചോദി​ച്ചു​കൊണ്ട്‌ ശരിയായ നിഗമ​ന​ത്തിൽ എത്തി​ച്ചേ​രാൻ വിദ്യാർഥി​യെ സഹായി​ക്കുക. (be 238 ¶1-2) വിദ്യാർഥിക്ക്‌ ഗ്രഹി​ക്കാൻ കഴിയുന്ന വേഗത​യിൽ പുതിയ ആശയങ്ങൾ സംസാ​രി​ക്കുക.—be 230 ¶4.

മനുഷ്യർ വാർധക്യം പ്രാപിക്കുന്നതിനെ കുറിച്ചുള്ള സങ്കീർണമായ വിശദാംശങ്ങൾ

സങ്കീർണ​മാ​ക്കു​ന്നത്‌: ആ വിഷയ​ത്തെ​ക്കു​റിച്ച്‌ നിങ്ങൾക്ക്‌ അറിയാ​വു​ന്ന​തെ​ല്ലാം പറയാ​നുള്ള പ്രലോ​ഭ​നത്തെ ചെറു​ക്കുക. (യോഹ. 16:12) ഖണ്ഡിക​യി​ലെ പ്രധാന ആശയത്തിന്‌ ഊന്നൽ നൽകുക. (be 226 ¶4-5) അനാവ​ശ്യ​മായ വിശദാം​ശങ്ങൾ, ഒരുപക്ഷേ രസകര​മാ​യ​വ​പോ​ലും പ്രധാന ആശയങ്ങളെ മൂടി​ക്ക​ള​ഞ്ഞേ​ക്കാം. (be 235 ¶3) വിദ്യാർഥിക്ക്‌ പ്രധാന ആശയങ്ങൾ പിടി​കി​ട്ടി​ക്ക​ഴി​ഞ്ഞാൽപ്പി​ന്നെ അടുത്ത ഖണ്ഡിക​യി​ലേക്ക്‌ പോകുക.

ഒരുപാട്‌ ഖണ്ഡികകൾ ചർച്ച ചെയ്‌തുകൊണ്ട്‌ വിദ്യാർഥിയെ ആശയക്കുഴപ്പത്തിലാക്കുന്ന ഒരു സഹോദരൻ

കേവലം വിവരങ്ങൾ പകർന്നു​കൊ​ടു​ക്കു​ന്നത്‌: കേവലം വിവരം പകർന്നു​കൊ​ടു​ക്കുക എന്നതല്ല പകരം വിദ്യാർഥി​യു​ടെ ഹൃദയ​ത്തിൽ എത്തി​ച്ചേ​രുക എന്നതാണ്‌ നമ്മുടെ ലക്ഷ്യം. (ലൂക്കോ. 24:32) പാഠഭാ​ഗ​ത്തി​ലെ മുഖ്യ​തി​രു​വെ​ഴു​ത്തു​കൾ ചർച്ച ചെയ്‌തു​കൊണ്ട്‌ ദൈവ​വ​ച​ന​ത്തി​ന്റെ ശക്തി പ്രയോ​ജ​ന​പ്പെ​ടു​ത്തുക. (2 കൊരി. 10:4; എബ്രാ. 4:12; be 144 ¶1-3) ലളിത​മായ ദൃഷ്ടാ​ന്തങ്ങൾ ഉപയോ​ഗി​ക്കുക. (be 245 ¶2-4) വിദ്യാർഥി​യു​ടെ വ്യക്തി​പ​ര​മായ പ്രശ്‌ന​ങ്ങ​ളെ​ക്കു​റി​ച്ചും വിശ്വാ​സ​ങ്ങ​ളെ​ക്കു​റി​ച്ചും ചിന്തി​ക്കുക, അതിന​നു​സൃ​ത​മാ​യി പാഠഭാ​ഗം വിശദീ​ക​രി​ച്ചു​കൊ​ടു​ക്കുക. എന്നിട്ട്‌ നിങ്ങൾക്ക്‌ ഇങ്ങനെ ചോദി​ക്കാം: “ഇപ്പോൾ പഠിച്ച കാര്യ​ത്തെ​ക്കു​റിച്ച്‌ നിങ്ങൾക്ക്‌ എന്താണു തോന്നു​ന്നത്‌? ഇത്‌ യഹോ​വ​യെ​ക്കു​റിച്ച്‌ എന്താണു പഠിപ്പി​ക്കു​ന്നത്‌? ഈ ബുദ്ധി​യു​പ​ദേശം പ്രാവർത്തി​ക​മാ​ക്കു​ന്ന​തു​കൊണ്ട്‌ എന്തു പ്രയോ​ജ​ന​മാ​ണു​ള്ളത്‌?”—be 238 ¶3-5; 259 ¶1

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക