-
യഹസ്‌കേൽ 37:24, 25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
24 “‘“എന്റെ ദാസനായ ദാവീദായിരിക്കും അവരുടെ രാജാവ്.+ അവരെല്ലാം ഒറ്റ ഇടയന്റെ കീഴിലായിരിക്കും.+ അവർ എന്റെ ന്യായത്തീർപ്പുകൾക്കു ചേർച്ചയിൽ നടക്കുകയും എന്റെ നിയമങ്ങൾ ശ്രദ്ധയോടെ അനുസരിക്കുകയും ചെയ്യും.+ 25 ഞാൻ എന്റെ ദാസനായ യാക്കോബിനു കൊടുത്ത ദേശത്ത്, നിങ്ങളുടെ പൂർവികർ താമസിച്ച ദേശത്ത്,+ അവർ കഴിയും. അവിടെ അവരും അവരുടെ മക്കളും* മക്കളുടെ മക്കളും എന്നും താമസിക്കും.+ എന്റെ ദാസനായ ദാവീദ് എന്നെന്നും അവരുടെ തലവനായിരിക്കും.*+
-
-
ആമോസ് 9:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 ‘അന്നു ഞാൻ ദാവീദിന്റെ വീണുകിടക്കുന്ന കൂടാരം* ഉയർത്തും.+
അതിന്റെ* വിടവുകൾ ഞാൻ അടയ്‌ക്കും.
നശിച്ചുകിടക്കുന്ന അതിന്റെ കേടുപാടുകൾ ഞാൻ തീർക്കും.
ഞാൻ അതിനെ പുനർനിർമിച്ച് പണ്ടത്തെപ്പോലെയാക്കും.+
-
ലൂക്കോസ് 1:31-33വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
31 നീ ഗർഭിണിയായി ഒരു ആൺകുഞ്ഞിനെ പ്രസവിക്കും.+ നീ അവന് യേശു എന്നു പേരിടണം.+ 32 അവൻ മഹാനാകും.+ അത്യുന്നതന്റെ മകൻ+ എന്നു വിളിക്കപ്പെടും. ദൈവമായ യഹോവ* അവന്, പിതാവായ ദാവീദിന്റെ സിംഹാസനം കൊടുക്കും.+ 33 അവൻ യാക്കോബുഗൃഹത്തിന്മേൽ എന്നും രാജാവായി ഭരിക്കും. അവന്റെ ഭരണത്തിന് അവസാനമുണ്ടാകില്ല.”+
-
-
-