വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 9:6, 7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 നമുക്ക്‌ ഒരു കുഞ്ഞു ജനിച്ചി​രി​ക്കു​ന്നു,+

      നമുക്ക്‌ ഒരു മകനെ കിട്ടി​യി​രി​ക്കു​ന്നു,

      ഭരണാധിപത്യം* അവന്റെ തോളിൽ ഇരിക്കും.+

      അതുല്യ​നാ​യ ഉപദേ​ശകൻ,+ ശക്തനാം ദൈവം,+ നിത്യ​പി​താവ്‌, സമാധാ​ന​പ്രഭു എന്നെല്ലാം അവനു പേരാ​കും.

       7 ദാവീദിന്റെ സിംഹാസനത്തിലും+ രാജ്യ​ത്തി​ലും ഉള്ള

      അവന്റെ ഭരണത്തിന്റെ* വളർച്ച​യ്‌ക്കും

      സമാധാ​ന​ത്തി​നും അവസാ​ന​മു​ണ്ടാ​കില്ല.+

      അതിനെ സുസ്ഥിരമാക്കാനും+ നിലനി​റു​ത്താ​നും

      ഇന്നുമു​തൽ എന്നെന്നും

      അവൻ നീതി​യോ​ടും ന്യായത്തോടും+ കൂടെ ഭരിക്കും.

      സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യു​ടെ തീക്ഷ്‌ണത അതു സാധ്യ​മാ​ക്കും.

  • യശയ്യ 16:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  5 അപ്പോൾ അചഞ്ചല​സ്‌നേ​ഹ​ത്തിൽ അടിയു​റച്ച ഒരു സിംഹാ​സനം സ്ഥാപി​ത​മാ​കും.

      അതിൽ ഇരിക്കുന്ന, ദാവീ​ദി​ന്റെ കൂടാ​ര​ത്തി​ലു​ള്ളവൻ വിശ്വ​സ്‌ത​നാ​യി​രി​ക്കും;+

      അവൻ ന്യായ​ത്തോ​ടെ വിധി കല്‌പി​ക്കു​ക​യും അതി​വേഗം നീതി നടപ്പാ​ക്കു​ക​യും ചെയ്യും.”+

  • യിരെമ്യ 23:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 “ഞാൻ ദാവീ​ദി​നു നീതി​യുള്ള ഒരു മുള മുളപ്പിക്കുന്ന*+ കാലം ഇതാ വരുന്നു” എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. “ഒരു രാജാവ്‌ ഉൾക്കാ​ഴ്‌ച​യോ​ടെ ഭരിക്കും;+ ദേശത്ത്‌ നീതി​യും ന്യായ​വും നടപ്പാ​ക്കും.+

  • യഹസ്‌കേൽ 37:24, 25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 24 “‘“എന്റെ ദാസനായ ദാവീ​ദാ​യി​രി​ക്കും അവരുടെ രാജാവ്‌.+ അവരെ​ല്ലാം ഒറ്റ ഇടയന്റെ കീഴി​ലാ​യി​രി​ക്കും.+ അവർ എന്റെ ന്യായ​ത്തീർപ്പു​കൾക്കു ചേർച്ച​യിൽ നടക്കു​ക​യും എന്റെ നിയമങ്ങൾ ശ്രദ്ധ​യോ​ടെ അനുസ​രി​ക്കു​ക​യും ചെയ്യും.+ 25 ഞാൻ എന്റെ ദാസനായ യാക്കോ​ബി​നു കൊടുത്ത ദേശത്ത്‌, നിങ്ങളു​ടെ പൂർവി​കർ താമസിച്ച ദേശത്ത്‌,+ അവർ കഴിയും. അവിടെ അവരും അവരുടെ മക്കളും* മക്കളുടെ മക്കളും എന്നും താമസി​ക്കും.+ എന്റെ ദാസനായ ദാവീദ്‌ എന്നെന്നും അവരുടെ തലവനാ​യി​രി​ക്കും.*+

  • സെഖര്യ 12:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 അന്ന്‌ യരുശ​ലേ​മി​ലു​ള്ള​വർക്കു ചുറ്റും യഹോവ ഒരു പ്രതി​രോ​ധ​മാ​യി നിൽക്കും.+ അവരുടെ കൂട്ടത്തിൽ ഇടറിവീഴുന്നവർ* ദാവീ​ദി​നെ​പ്പോ​ലെ​യാ​യി​രി​ക്കും. ദാവീ​ദു​ഗൃ​ഹം ദൈവ​ത്തെ​പ്പോ​ലെ, അവർക്കു മുമ്പേ പോകുന്ന യഹോ​വ​യു​ടെ ദൂത​നെ​പ്പോ​ലെ, ആയിരി​ക്കും.+

  • ലൂക്കോസ്‌ 1:31-33
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 31 നീ ഗർഭി​ണി​യാ​യി ഒരു ആൺകു​ഞ്ഞി​നെ പ്രസവി​ക്കും.+ നീ അവന്‌ യേശു എന്നു പേരി​ടണം.+ 32 അവൻ മഹാനാ​കും.+ അത്യു​ന്ന​തന്റെ മകൻ+ എന്നു വിളി​ക്കപ്പെ​ടും. ദൈവ​മായ യഹോവ* അവന്‌, പിതാ​വായ ദാവീ​ദി​ന്റെ സിംഹാ​സനം കൊടു​ക്കും.+ 33 അവൻ യാക്കോ​ബു​ഗൃ​ഹ​ത്തി​ന്മേൽ എന്നും രാജാ​വാ​യി ഭരിക്കും. അവന്റെ ഭരണത്തി​ന്‌ അവസാ​ന​മു​ണ്ടാ​കില്ല.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക