-
2 രാജാക്കന്മാർ 17:6, 7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 ഹോശയയുടെ ഭരണത്തിന്റെ ഒൻപതാം വർഷം അസീറിയൻ രാജാവ് ശമര്യ പിടിച്ചടക്കി.+ അയാൾ ഇസ്രായേൽ ജനത്തെ അസീറിയയിലേക്കു ബന്ദികളായി കൊണ്ടുപോയി+ മേദ്യരുടെ നഗരങ്ങളിലും+ ഗോസാൻ നദിയുടെ തീരത്തുള്ള ഹാബോരിലും ഹലഹിലും+ താമസിപ്പിച്ചു.
7 ഈജിപ്‌തുരാജാവായ ഫറവോന്റെ കൈയിൽനിന്ന് രക്ഷിച്ച് അവിടെനിന്ന് അവരെ പുറത്ത് കൊണ്ടുവന്ന അവരുടെ ദൈവമായ യഹോവയ്‌ക്കെതിരെ+ പാപം ചെയ്തതുകൊണ്ടാണ് ഇസ്രായേൽ ജനത്തിന് ഇങ്ങനെ സംഭവിച്ചത്. അവർ മറ്റു ദൈവങ്ങളെ ആരാധിച്ചു.*+
-
-
യഹസ്‌കേൽ 23:4, 5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 മൂത്തവളുടെ പേര് ഒഹൊല* എന്നായിരുന്നു. ഇളയവൾ ഒഹൊലീബയും.* അവർ ഇരുവരും എന്റേതായി. ആൺമക്കളെയും പെൺമക്കളെയും അവർ പ്രസവിച്ചു. ഒഹൊല എന്ന പേര് ശമര്യയെയും+ ഒഹൊലീബ എന്നത് യരുശലേമിനെയും സൂചിപ്പിക്കുന്നു.
5 “ഒഹൊല എന്റേതായിരിക്കുമ്പോഴാണു വേശ്യാവൃത്തി ചെയ്തുതുടങ്ങിയത്.+ അവൾ കാമദാഹത്തോടെ കാമുകന്മാരുടെ പിന്നാലെ, അവളുടെ അയൽക്കാരായ അസീറിയക്കാരുടെ+ പിന്നാലെ, പോയി.+
-