വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 9:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 “‘നിങ്ങൾക്കി​ട​യിൽ ഒരു വിദേശി താമസി​ക്കു​ന്നു​ണ്ടെ​ങ്കിൽ അയാളും യഹോ​വ​യ്‌ക്കു പെസഹാ​ബലി ഒരുക്കണം.+ പെസഹ​യു​ടെ എല്ലാ നിയമ​ങ്ങ​ളും പതിവ്‌ നടപടി​ക്ര​മ​ങ്ങ​ളും അനുസ​രിച്ച്‌ അയാൾ അതു ചെയ്യണം.+ സ്വദേ​ശി​യാ​യാ​ലും വിദേ​ശി​യാ​യാ​ലും നിങ്ങൾക്ക്‌ എല്ലാവർക്കും ഒരേ നിയമ​മാ​യി​രി​ക്കണം.’”+

  • രൂത്ത്‌ 1:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 പക്ഷേ രൂത്ത്‌ പറഞ്ഞു: “അമ്മയെ ഉപേക്ഷി​ച്ച്‌ തിരി​ച്ചുപോ​കാൻ എന്നോടു പറയരു​തേ. അമ്മ പോകു​ന്നി​ടത്തേക്കു ഞാനും പോരും. അമ്മ രാത്രി തങ്ങുന്നി​ടത്ത്‌ ഞാനും തങ്ങും. അമ്മയുടെ ജനം എന്റെ ജനവും അമ്മയുടെ ദൈവം എന്റെ ദൈവ​വും ആയിരി​ക്കും.+

  • 2 രാജാക്കന്മാർ 5:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 അതിനു ശേഷം നയമാ​നും കൂടെ​യു​ള്ള​വ​രും ദൈവ​പു​രു​ഷന്റെ അടുത്ത്‌ മടങ്ങി​യെത്തി.+ പ്രവാ​ച​കന്റെ മുന്നിൽച്ചെന്ന്‌ നയമാൻ പറഞ്ഞു: “ഇസ്രാ​യേ​ലി​ല​ല്ലാ​തെ ഭൂമി​യിൽ ഒരിട​ത്തും ദൈവ​മി​ല്ലെന്ന്‌ എനിക്ക്‌ ഇപ്പോൾ മനസ്സി​ലാ​യി.+ ദയവായി അടിയന്റെ കൈയിൽനി​ന്ന്‌ ഒരു സമ്മാനം* സ്വീക​രി​ച്ചാ​ലും.”

  • 2 ദിനവൃത്താന്തം 6:32, 33
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 32 “അങ്ങയുടെ ജനമായ ഇസ്രാ​യേ​ലി​ന്റെ ഭാഗമ​ല്ലാത്ത ഒരു അന്യ​ദേ​ശ​ക്കാ​രൻ അങ്ങയുടെ ശ്രേഷ്‌ഠനാമവും*+ ബലമുള്ള കൈയും നീട്ടിയ കരവും നിമിത്തം ദൂര​ദേ​ശ​ത്തു​നിന്ന്‌ വന്ന്‌ ഈ ഭവനത്തി​നു നേരെ നിന്ന്‌ പ്രാർഥിച്ചാൽ+ 33 അങ്ങ്‌ അങ്ങയുടെ വാസസ്ഥ​ല​മായ സ്വർഗ​ത്തിൽനിന്ന്‌ കേട്ട്‌ അയാൾ ചോദി​ക്കു​ന്ന​തെ​ല്ലാം ചെയ്‌തു​കൊ​ടു​ക്കേ​ണമേ. അപ്പോൾ അങ്ങയുടെ ജനമായ ഇസ്രാ​യേ​ലി​നെ​പ്പോ​ലെ ഭൂമി​യി​ലെ ജനങ്ങൾ മുഴുവൻ അങ്ങയുടെ പേര്‌ അറിയു​ക​യും അങ്ങയെ ഭയപ്പെ​ടു​ക​യും ചെയ്യും.+ മാത്രമല്ല ഞാൻ പണിത ഈ ഭവനത്തി​ന്മേൽ അങ്ങയുടെ പേര്‌ വിളി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു എന്നും അവർ മനസ്സി​ലാ​ക്കും.

  • യശയ്യ 56:6, 7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 യഹോവയ്‌ക്കു ശുശ്രൂഷ ചെയ്യാ​നും യഹോ​വ​യു​ടെ നാമത്തെ സ്‌നേഹിക്കാനും+

      ദൈവ​ത്തി​ന്റെ ദാസരാ​കാ​നും വേണ്ടി

      ദൈവ​ത്തി​ന്റെ അടുത്ത്‌ വന്നിരി​ക്കുന്ന അന്യ​ദേ​ശ​ക്കാ​രെ​യെ​ല്ലാം,

      അതെ, ശബത്ത്‌ അശുദ്ധ​മാ​ക്കാ​തെ അത്‌ ആചരി​ക്കു​ക​യും

      എന്റെ ഉടമ്പടി​യോ​ടു പറ്റിനിൽക്കു​ക​യും ചെയ്യുന്ന അന്യ​ദേ​ശ​ക്കാ​രെ​യെ​ല്ലാം,

       7 ഞാൻ എന്റെ വിശു​ദ്ധ​പർവ​ത​ത്തി​ലേക്കു കൊണ്ടു​വ​രും,+

      എന്റെ പ്രാർഥ​നാ​ല​യ​ത്തിൽ അവർക്കും ആഹ്ലാദം നൽകും.

      അവരുടെ സമ്പൂർണ​ദ​ഹ​ന​യാ​ഗ​ങ്ങ​ളും ബലിക​ളും എന്റെ യാഗപീ​ഠ​ത്തിൽ ഞാൻ സ്വീക​രി​ക്കും.

      എന്റെ ഭവനം സകല ജനതക​ളു​ടെ​യും പ്രാർഥ​നാ​ലയം എന്ന്‌ അറിയ​പ്പെ​ടും.”+

  • പ്രവൃത്തികൾ 8:27
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 ഫിലിപ്പോസ്‌ അവി​ടേക്കു യാത്ര തിരിച്ചു. പോകുന്ന വഴിക്കു ഫിലി​പ്പോസ്‌ എത്യോ​പ്യ​ക്കാ​രു​ടെ രാജ്ഞി​യായ കന്ദക്കയു​ടെ കീഴി​ലുള്ള ഒരു ഉദ്യോ​ഗ​സ്ഥനെ, എത്യോ​പ്യ​ക്കാ​ര​നായ ഒരു ഷണ്ഡനെ,* കണ്ടു. രാജ്ഞി​യു​ടെ ധനകാ​ര്യ​വി​ചാ​ര​ക​നാ​യി​രു​ന്നു അദ്ദേഹം. ആരാധ​ന​യ്‌ക്കു​വേണ്ടി യരുശ​ലേ​മിൽ പോയിട്ട്‌+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക