2000-ാം ആണ്ടിലേക്കുള്ള ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പട്ടിക
നിർദേശങ്ങൾ
2000-ാമാണ്ടിൽ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പിൻവരുന്ന പ്രകാരം ആയിരിക്കും.
വിവരങ്ങളുടെ ഉറവിടം: സത്യവേദപുസ്തകം, വീക്ഷാഗോപുരം [w], “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവുമാകുന്നു” (1997) [si], “ചർച്ചയ്ക്കു വേണ്ടിയുള്ള ബൈബിൾ വിഷയങ്ങൾ” (1999) [td] എന്നിവ ആയിരിക്കും നിയമനങ്ങൾക്കുള്ള ആധാരം.
ഗീതം, പ്രാർഥന, ഹ്രസ്വ സ്വാഗതാശംസ എന്നിവയോടെ സ്കൂൾ കൃത്യസമയത്ത് ആരംഭിക്കണം. നാട്ടുഭാഷയിൽ യോഗങ്ങൾ നടത്തുന്ന സഭകളെ പ്രസ്തുത ഭാഷയിലുള്ള പാട്ടുപുസ്തകം/ലഘുപാട്ടുപുസ്തകം ഉപയോഗിക്കാനാണ് പ്രോത്സാഹിപ്പിക്കുന്നത്. പരിപാടിയിൽ ഉള്ളതു സംബന്ധിച്ച് ഒരു പൂർവാവലോകനം നടത്തേണ്ടതില്ല. സ്കൂൾ മേൽവിചാരകൻ ഓരോ പരിപാടിയും പരിചയപ്പെടുത്തുമ്പോൾ, വികസിപ്പിക്കേണ്ട വിഷയം അദ്ദേഹം പരാമർശിക്കുന്നതായിരിക്കും. പിൻവരുന്ന പ്രകാരം തുടരുക:
നിയമനം നമ്പർ 1: 15 മിനിറ്റ്. ഇത് ഒരു മൂപ്പനോ ശുശ്രൂഷാദാസനോ ആണ് കൈകാര്യം ചെയ്യേണ്ടത്. വീക്ഷാഗോപുരത്തെയോ “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും പ്രയോജനപ്രദവുമാകുന്നു” എന്ന പുസ്തകത്തെയോ ആസ്പദമാക്കിയുള്ളതായിരിക്കും ഈ പരിപാടി. വീക്ഷാഗോപുരത്തെ ആസ്പദമാക്കിയുള്ളത് ആണെങ്കിൽ ചോദ്യം ചോദിച്ചുകൊണ്ടുള്ള പുനരവലോകനം ഇല്ലാതെ 15 മിനിറ്റു നേരത്തെ പ്രബോധന പ്രസംഗമായി നടത്തണം; “എല്ലാ തിരുവെഴുത്തും” പുസ്തകത്തെ ആസ്പദമാക്കിയുള്ളത് ആണെങ്കിൽ 10 മുതൽ 12 വരെ മിനിറ്റു നേരത്തെ പ്രബോധന പ്രസംഗമായി വേണം ഈ നിയമനം നിർവഹിക്കാൻ. ശേഷിക്കുന്ന 3 മുതൽ 5 വരെ മിനിറ്റു നേരം പ്രസിദ്ധീകരണത്തിലെ അച്ചടിച്ച ചോദ്യങ്ങൾ ഉപയോഗിച്ചുള്ള പുനരവലോകനവും നടത്തണം. കേവലം വിവരങ്ങൾ അവതരിപ്പിക്കുക എന്നതിലുപരി, സഭയ്ക്ക് ഏറ്റവും പ്രയോജനപ്രദമായത് എന്താണെന്ന് എടുത്തു കാണിച്ചുകൊണ്ട് ചർച്ച ചെയ്യപ്പെടുന്ന വിവരങ്ങളുടെ പ്രായോഗിക മൂല്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതായിരിക്കണം ലക്ഷ്യം. കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിക്കേണ്ടതാണ്.
ഈ പ്രസംഗം നിയമിച്ചുകിട്ടുന്ന സഹോദരന്മാർ കൃത്യസമയം പാലിക്കാൻ ശ്രദ്ധയുള്ളവർ ആയിരിക്കണം. ആവശ്യമായി വരുന്നപക്ഷം അല്ലെങ്കിൽ പ്രസംഗകൻ ആവശ്യപ്പെടുന്നപക്ഷം സ്വകാര്യ ബുദ്ധിയുപദേശം കൊടുക്കാവുന്നതാണ്.
ബൈബിൾ വായനയിൽ നിന്നുളള വിശേഷാശയങ്ങൾ: 6 മിനിറ്റ്. പ്രാദേശിക ആവശ്യങ്ങൾക്കു ഫലപ്രദമായ രീതിയിൽ വിവരങ്ങൾ ബാധകമാക്കിക്കൊണ്ട് ഒരു മൂപ്പനോ ശുശ്രൂഷാദാസനോ ഇതു നിർവഹിക്കണം. വിഷയം ആവശ്യമില്ല. ഇതു നിയമിത വായനാഭാഗത്തിന്റെ കേവലമൊരു സംഗ്രഹം ആയിരിക്കരുത്. 30 മുതൽ 60 വരെ സെക്കൻഡു നേരത്തേക്ക് നിയമിത അധ്യായങ്ങളുടെ ഒരു മൊത്തമായ അവലോകനം ഉൾപ്പെടുത്താവുന്നതാണ്. എന്നാൽ വിവരങ്ങൾ നമുക്ക് എന്തുകൊണ്ട്, എങ്ങനെ മൂല്യവത്തായിരിക്കുന്നു എന്നു വിലമതിക്കാൻ സദസ്യരെ സഹായിക്കുകയാണു പ്രഥമ ലക്ഷ്യം. അതിനുശേഷം സ്കൂൾ മേൽവിചാരകൻ വിദ്യാർഥികളെ തങ്ങളുടെ വ്യത്യസ്ത ക്ലാസ്സ്മുറികളിലേക്കു പിരിച്ചയയ്ക്കും.
നിയമനം നമ്പർ 2: 5 മിനിറ്റ്. ഇത് ഒരു സഹോദരൻ നടത്തുന്ന നിയമിത ബൈബിൾ ഭാഗത്തിന്റെ വായനയാണ്. മുഖ്യ സ്കൂളിനും ഉപഗ്രൂപ്പുകൾക്കും ഇത് ബാധകമാണ്. ആരംഭത്തിലും അവസാനത്തിലും ഹ്രസ്വമായ വിശദീകരണങ്ങൾ അവതരിപ്പിക്കാൻ വിദ്യാർഥിയെ അനുവദിക്കത്തക്കവണ്ണം വായനാ നിയമനങ്ങൾ സാധാരണമായി ദൈർഘ്യം കുറഞ്ഞവയാണ്. ഇതിൽ ചരിത്ര പശ്ചാത്തലം, പ്രാവചനികമോ ഉപദേശപരമോ ആയ പ്രാധാന്യം, തത്ത്വങ്ങളുടെ ബാധകമാക്കൽ എന്നിവ ഉൾപ്പെടുത്താം. നിയമിത വാക്യങ്ങൾ മുഴുവനും ഭംഗം വരാതെ വായിക്കേണ്ടതാണ്. തുടർച്ചയായിട്ടുള്ള വാക്യങ്ങളല്ല വായിക്കേണ്ടതെങ്കിൽ വിദ്യാർഥിക്ക് തുടർന്നു വായിക്കാൻ പോകുന്ന വാക്യങ്ങൾ ഏതെന്നു പരാമർശിക്കാവുന്നതാണ്.
നിയമനം നമ്പർ 3: 5 മിനിറ്റ്. ഇത് ഒരു സഹോദരിക്കു നിയമിച്ചുകൊടുക്കുന്നു. ഈ അവതരണത്തിനുള്ള വിഷയം “ചർച്ചയ്ക്കു വേണ്ടിയുള്ള ബൈബിൾ വിഷയങ്ങൾ” എന്ന ചെറുപുസ്തകത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരിക്കും. അനൗപചാരിക സാക്ഷീകരണമോ മടക്കസന്ദർശനമോ ഭവന ബൈബിൾ അധ്യയനമോ രംഗസംവിധാനമായി എടുക്കാവുന്നതാണ്. നിന്നോ ഇരുന്നോ വിദ്യാർഥിനിക്കു നിയമനം അവതരിപ്പിക്കാം. വിദ്യാർഥിനി നിയമിത വിഷയം വികസിപ്പിക്കുകയും തിരുവെഴുത്തുകൾ സംബന്ധിച്ച് ന്യായവിചാരം ചെയ്യാൻ വീട്ടുകാരിയെ സഹായിക്കുകയും ചെയ്യുന്ന വിധം സ്കൂൾ മേൽവിചാരകൻ പ്രത്യേകം ശ്രദ്ധിക്കുന്നതായിരിക്കും. ഈ ഭാഗം നിയമിച്ചുകിട്ടുന്ന വിദ്യാർഥിനിക്കു വായനാപ്രാപ്തി ഉണ്ടായിരിക്കണം. സ്കൂൾ മേൽവിചാരകൻ ഒരു സഹായിയെ നിയമിക്കുന്നതാണ്. ആവശ്യമെങ്കിൽ മറ്റൊരു സഹായിയെക്കൂടി ഉൾപ്പെടുത്താവുന്നതാണ്. രംഗസംവിധാനത്തിനല്ല, മറിച്ച് ബൈബിളിന്റെ ഫലപ്രദമായ ഉപയോഗത്തിനായിരിക്കണം മുഖ്യ പരിഗണന കൊടുക്കേണ്ടത്.
നിയമനം നമ്പർ 4: 5 മിനിറ്റ്. മിക്കവാറും ഈ പരിപാടിയുടെ വിഷയം ഒരു ബൈബിൾ കഥാപാത്രത്തെയോ “ചർച്ചയ്ക്കു വേണ്ടിയുള്ള ബൈബിൾ വിഷയങ്ങ”ളെയോ അടിസ്ഥാനപ്പെടുത്തിയുള്ളത് ആയിരിക്കും. ഈ നിയമനം വീക്ഷാഗോപുരത്തെ അടിസ്ഥാനമാക്കിയുള്ളത് ആയിരിക്കുമ്പോൾ, പരാമർശിച്ചിരിക്കുന്ന ബൈബിൾ കഥാപാത്രത്തെ കുറിച്ചുള്ള വ്യക്തമായ ഗ്രാഹ്യം നേടുന്നതിനും ആ കഥാപാത്രത്തിന്റെ മാതൃക, വ്യക്തിത്വം, സ്വഭാവഗുണങ്ങൾ, മനോഭാവം എന്നിവയിൽനിന്ന് എന്തു പഠിക്കാൻ കഴിയും എന്നു മനസ്സിലാക്കുന്നതിനും വേണ്ടി വിദ്യാർഥി നിയമിത വിഷയം വികസിപ്പിക്കുകയും നിയമനഭാഗത്തെ തിരുവെഴുത്ത് പരാമർശങ്ങൾ പഠിക്കുകയും വേണം. വിശ്വസ്തത, ധീരത, താഴ്മ, നിസ്വാർഥത എന്നിവ നിഴലിക്കുന്ന പ്രവൃത്തികൾ അനുകരണയോഗ്യമായ നല്ല കാര്യങ്ങളാണ്. അതേസമയം, അവിശ്വസ്ത പ്രവൃത്തികളും അനഭിലഷണീയ ഗുണങ്ങളും അനുചിതമായ ഒരു ഗതിയിൽ നിന്നു പിന്തിരിയാൻ ക്രിസ്ത്യാനികൾക്കുള്ള ശക്തമായ മുന്നറിയിപ്പുകളാണ്. ഈ ഭാഗം “ചർച്ചയ്ക്കു വേണ്ടിയുള്ള ബൈബിൾ വിഷയങ്ങ”ളെ അടിസ്ഥാനമാക്കിയുള്ളത് ആയിരിക്കുമ്പോൾ, നിയമിത വിഷയം ഉപയോഗിക്കേണ്ടതാണ്. നൽകിയിരിക്കുന്ന തിരുവെഴുത്തുകൾ പ്രായോഗികമായി എങ്ങനെ ബാധകമാക്കാമെന്നു കാണിക്കാനും വിദ്യാർഥി ശ്രമിക്കണം. 4-ാം നമ്പർ പ്രസംഗം ഒരു സഹോദരനോ സഹോദരിക്കോ നിയമിച്ചുകൊടുക്കാവുന്നതാണ്. ഒരു സഹോദരനു നിയമിച്ചുകൊടുക്കുമ്പോൾ, അത് ഒരു പ്രസംഗം ആയി അവതരിപ്പിക്കണം. ഒരു സഹോദരിക്കു നിയമിച്ചുകൊടുക്കുമ്പോൾ 3-ാം നമ്പർ നിയമനത്തിനുള്ള നിർദേശങ്ങളനുസരിച്ച് അവതരിപ്പിക്കേണ്ടതാണ്. കൂടാതെ, 4-ാം നമ്പർ പ്രസംഗത്തിന്റെ വിഷയത്തിനു മുമ്പ് # ചിഹ്നം ഉണ്ടെങ്കിൽ, അത് ഒരു സഹോദരന് നിയമിച്ചുകൊടുക്കുന്നതാണ് അഭികാമ്യം.
*അനുബന്ധ ബൈബിൾ വായനാ പട്ടിക: ഇത് ഓരോ വാരത്തേക്കുമുള്ള ഗീതത്തിനുശേഷം ചതുര വലയങ്ങൾക്കുള്ളിൽ കൊടുത്തിരിക്കുന്നു. ഈ പട്ടിക പിൻപറ്റിക്കൊണ്ട് ഓരോ ആഴ്ചയും പത്തു പേജുകൾ വായിക്കുന്നെങ്കിൽ മൂന്നു വർഷത്തിനുള്ളിൽ മുഴു ബൈബിളും വായിച്ചുതീർക്കാൻ സാധിക്കും. സ്കൂളിലെ പരിപാടികളോ എഴുത്തു പുനരവലോകനമോ അനുബന്ധ വായനാ പട്ടികയെ അടിസ്ഥാനമാക്കിയുള്ളതല്ല.
കുറിപ്പ്: ബുദ്ധിയുപദേശം, സമയം പാലിക്കൽ, എഴുത്തു പുനരവലോകനം, നിയമനങ്ങൾ തയ്യാറാകൽ എന്നിവ സംബന്ധിച്ചുള്ള കൂടുതലായ വിവരങ്ങൾക്കും നിർദേശങ്ങൾക്കും ദയവായി 1996 ഒക്ടോബറിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ 3-ാം പേജ് കാണുക.
പട്ടിക
ജനു. 3 ബൈബിൾ വായന: ആവർത്തനപുസ്തകം 4-6
നമ്പർ 1: യഹോവയിൽ നിന്നുള്ള അനുഗ്രഹങ്ങൾ വിലമതിക്കുക (w98 1/1 പേ. 22-4)
നമ്പർ 2: ആവർത്തനപുസ്തകം 6:4-19
നമ്പർ 3: td 1എ പൂർവികാരാധന ദൈവം അംഗീകരിക്കാത്തതിന്റെ കാരണം
നമ്പർ 4: മോശെയും അഹരോനും—വിഷയം: #യഹോവ സാധാരണയിലും കവിഞ്ഞ ശക്തി നൽകുന്നു (w96 1/15 പേ. 24-5)
ജനു. 10 ബൈബിൾ വായന: ആവർത്തനപുസ്തകം 7-10
നമ്പർ 1: സത്യദൈവത്തെ മഹത്ത്വപ്പെടുത്തുക (w98 1/1 പേ. 30-1)
നമ്പർ 2: ആവർത്തനപുസ്തകം 8:1-18
നമ്പർ 3 td 1ബി മനുഷ്യരെ ബഹുമാനിക്കാം, എന്നാൽ ദൈവത്തെ മാത്രമേ ആരാധിക്കാവൂ
നമ്പർ 4: നിങ്ങളുടെ കുട്ടിയിൽ സത്യം ഉൾനടുക (w96 5/15 പേ. 8-9)
ജനു. 17 ബൈബിൾ വായന: ആവർത്തനപുസ്തകം 11-14
നമ്പർ 1: പ്രിയപ്പെട്ടവർക്കായി മുൻകൂട്ടി ആസൂത്രണം ചെയ്യേണ്ടതിന്റെ കാരണം (w98 1/15 പേ. 19-22)
നമ്പർ 2: ആവർത്തനപുസ്തകം 11:1-12
നമ്പർ 3: td 2എ അർമഗെദോൻ—ദുഷ്ടത അവസാനിപ്പിക്കാനുള്ള യുദ്ധം
നമ്പർ 4: യോനാ—വിഷയം: #യഹോവയുടെ കരുണ അതിശ്രേഷ്ഠം (w96 5/15 പേ. 24-8)
ജനു. 24 ബൈബിൾ വായന: ആവർത്തനപുസ്തകം 15-19
നമ്പർ 1: രൂപാന്തരം വരുത്താനും ഏകീകൃതരാക്കാനും സത്യത്തിനുള്ള ശക്തി (w98 1/15 പേ. 29-31)
നമ്പർ 2: ആവർത്തനപുസ്തകം 19:11-21
നമ്പർ 3: td 2ബി അർമഗെദോൻ ദൈവത്തിന്റെ സ്നേഹപ്രവൃത്തി ആയിരിക്കുന്നതിന്റെ കാരണം
നമ്പർ 4: #വിശ്വസ്ത സഹകരണം ഫലങ്ങൾ കൈവരുത്തുന്നു (w96 6/15 പേ. 28-30)
ജനു. 31 ബൈബിൾ വായന: ആവർത്തനപുസ്തകം 20-23
നമ്പർ 1: പുകഴ്ത്തലും മുഖസ്തുതിയും സംബന്ധിച്ച തിരുവെഴുത്തു വീക്ഷണം (w98 2/1 പേ. 29-31)
നമ്പർ 2: ആവർത്തനപുസ്തകം 20:10-20
നമ്പർ 3: td 3എ സ്നാപനം—ഒരു ക്രിസ്തീയ വ്യവസ്ഥ
നമ്പർ 4: എപ്പഫ്രൊദിത്തൊസ്—വിഷയം: #നിർഭയരും ദൈവദാസരോടു പ്രിയമുള്ളവരും ആയിരിക്കുക (w96 8/15 പേ. 27-30)
ഫെബ്രു. 7 ബൈബിൾ വായന: ആവർത്തനപുസ്തകം 24-27
നമ്പർ 1: യഥാർഥ ശുഭപ്രതീക്ഷയ്ക്കുള്ള അടിസ്ഥാനം (w98 2/1 പേ. 4-6)
നമ്പർ 2: ആവർത്തനപുസ്തകം 25:5-16
നമ്പർ 3: td 3ബി സ്നാപനം പാപങ്ങളെ കഴുകിക്കളയുന്നില്ല
നമ്പർ 4: പത്രൊസ്—വിഷയം: #ഒരു ധീര സാക്ഷ്യത്തിന്റെ ഫലങ്ങൾ (w96 9/15 പേ. 8-9)
ഫെബ്രു. 14 ബൈബിൾ വായന: ആവർത്തനപുസ്തകം 28-30
നമ്പർ 1: കൃതജ്ഞതാ മനോഭാവം നട്ടുവളർത്തുക (w98 2/15 പേ. 4-7)
നമ്പർ 2: ആവർത്തനപുസ്തകം 28:1-14
നമ്പർ 3: td 4എ ബൈബിൾ—ദൈവത്തിന്റെ നിശ്വസ്ത വചനം
നമ്പർ 4: ലുദിയ—വിഷയം: അതിഥിപ്രിയം അനുഗ്രഹങ്ങൾ കൈവരുത്തുന്നു (w96 9/15 പേ. 26-8)
ഫെബ്രു. 21 ബൈബിൾ വായന: ആവർത്തനപുസ്തകം 31-34
നമ്പർ 1: ആവർത്തനപുസ്തകം—എന്തുകൊണ്ട് പ്രയോജനപ്രദം (si പേ. 40-1 ഖ. 30-4)
നമ്പർ 2: ആവർത്തനപുസ്തകം 32:35-43
നമ്പർ 3: td 4ബി ബൈബിൾ—നമ്മുടെ നാളിലേക്കുള്ള ഒരു പ്രായോഗിക വഴികാട്ടി
നമ്പർ 4: അപ്പൊല്ലോസ്—വിഷയം: #ആത്മീയ വ്യക്തി ആയിരിക്കുക (w96 10/1 പേ. 20-3)
ഫെബ്രു. 28 ബൈബിൾ വായന: യോശുവ 1-5
നമ്പർ 1: യോശുവയ്ക്ക് ആമുഖം (si പേ. 42 ഖ. 1-5)
നമ്പർ 2: യോശുവ 2: 8-16
നമ്പർ 3: td 4സി ബൈബിൾ—സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം
നമ്പർ 4: ദാനീയേൽ—വിഷയം: #സ്ഥിരതയോടെ ദൈവത്തെ സേവിക്കുക (w96 11/15 പേ. 8-9)
മാർച്ച് 6: ബൈബിൾ വായന: യോശുവ 6-9
ഗീതം 164 [*യെഹെസ്കേൽ 46-ദാനീയേൽ 2]
നമ്പർ 1: മാതാപിതാക്കളേ—നിങ്ങളുടെ കുട്ടികളെ കാത്തുസംരക്ഷിക്കുക! (w98 2/15 പേ. 8-11)
നമ്പർ 2: യോശുവ 7:1, 10-19
നമ്പർ 3: td 5എ രക്തപ്പകർച്ച രക്തത്തിന്റെ പവിത്രതയെ ലംഘിക്കുന്നു
നമ്പർ 4: അക്വിലായും പ്രിസ്കില്ലയും—വിഷയം: #തീക്ഷ്ണതയോടെ പ്രസംഗിക്കുക, അതിഥിപ്രിയം കാട്ടുക (w96 12/15 പേ.22-4)
മാർച്ച് 13: ബൈബിൾ വായന: യോശുവ 10-13
നമ്പർ 1: വ്യക്തിപ്രഭാവത്തെ കുറിച്ച് ബൈബിൾ പറയുന്നത് (w98 2/15 പേ. 23-7)
നമ്പർ 2: യോശുവ 11: 6-15
നമ്പർ 3: td 5ബി എന്തു വില കൊടുത്തും ഒരുവന്റെ ജീവൻ രക്ഷിക്കണമോ?
നമ്പർ 4: എല്യേസർ—വിഷയം: #യഹോവയിൽ ആശ്രയിക്കുക, നിങ്ങളുടെ പരമാവധി ചെയ്യുക (w97 1/1 പേ. 30-1)
മാർച്ച് 20 ബൈബിൾ വായന: യോശുവ 14-17
നമ്പർ 1: “നമ്മുടേതിനു സമാനമായ വികാരങ്ങളുള്ള” വിശ്വസ്ത മനുഷ്യർ (w98 3/1 പേ. 26-9)
നമ്പർ 2: യോശുവ 15:1-12
നമ്പർ 3: td 6എ ജാതികളുടെ കാലങ്ങൾ എപ്പോൾ അവസാനിച്ചു?
നമ്പർ 4: ഹാനോക്—വിഷയം: #ദൈവഭയമുള്ളവരും കുറ്റമറ്റവരും ആയിരിക്കുക (w97 1/15 പേ 29-31)
മാർച്ച് 27 ബൈബിൾ വായന: യോശുവ 18-20
നമ്പർ 1: യേശുവിന്റെ ഭൗമിക ജീവിതത്തിന്റെ അവസാന ദിനങ്ങൾ വിഭാവന ചെയ്യൽ (w98 3/15 പേ. 3-9)
നമ്പർ 2: യോശുവ 18:1-10
നമ്പർ 3: td 7എ ക്രിസ്തീയ സഭ എന്താണ്?
നമ്പർ 4: ഏഹൂദ്—വിഷയം: #ധീരരും ശക്തരും ആയിരിക്കുക (w97 3/15 പേ. 29-31)
ഏപ്രി. 3 ബൈബിൾ വായന: യോശുവ 21-24
നമ്പർ 1: യോശുവ—എന്തുകൊണ്ട് പ്രയോജനപ്രദം (si പേ. 45-6 ഖ. 21-4)
നമ്പർ 2: യോശുവ 21:43–22:8
നമ്പർ 3: td 7ബി പത്രൊസ് “പാറക്കൂട്ടം” ആണോ?
നമ്പർ 4: അമ്രാമും യോഖേബെദും—വിഷയം: കുട്ടികളെ പരിശീലിപ്പിക്കുന്നതിന്റെ പ്രതിഫലങ്ങൾ (w97 5/1 പേ. 30-1)
ഏപ്രി. 10 ബൈബിൾ വായന: ന്യായാധിപന്മാർ 1-4
നമ്പർ 1: ന്യായാധിപന്മാർക്ക് ആമുഖം (si പേ. 46-7 ഖ. 1-7)
നമ്പർ 2: ന്യായാധിപന്മാർ 3:1-11
നമ്പർ 3: td 8എ തെളിയിക്കപ്പെട്ട ശാസ്ത്രം ബൈബിളിലെ സൃഷ്ടി വിവരണത്തെ പിന്താങ്ങുന്നു
നമ്പർ 4: എപ്പഫ്രാസ്—വിഷയം: #നിങ്ങളുടെ സഹോദരങ്ങൾക്കായി പ്രാർഥിക്കുക, അവരെ സേവിക്കുക (w97 5/15 പേ. 30-1)
ഏപ്രി. 17 ബൈബിൾ വായന: ന്യായാധിപന്മാർ 5-7
ഗീതം 193 [*മീഖാ 6-സെഫന്യാവു 1]
നമ്പർ 1: 70 പേർക്കുള്ള യേശുവിന്റെ നിർദേശങ്ങളിൽ നിന്നു പഠിക്കുക (w98 3/1 പേ. 30-1)
നമ്പർ 2: ന്യായാധിപന്മാർ 5:24-31
നമ്പർ 3: td 8ബി ഓരോ സൃഷ്ടി ദിവസവും 24 മണിക്കൂർ ദൈർഘ്യമുള്ളത് ആയിരുന്നോ?
നമ്പർ 4: അബീഗയിൽ—വിഷയം: യഹോവക്ക് ബഹുമതി കൈവരുത്തുന്ന ഗുണങ്ങൾ പ്രകടിപ്പിക്കുക (w97 7/1 പേ. 14-5)
ഏപ്രി. 24 എഴുത്തു പുനരവലോകനം. ആവർത്തനപുസ്തകം 4 മുതൽ ന്യായാധിപന്മാർ 7 വരെയുള്ള മുഴുഭാഗവും
ഗീതം 91 [*സെഫന്യാവു 2-സെഖര്യാവു 7]
മേയ് 1 ബൈബിൾ വായന: ന്യായാധിപന്മാർ 8-10
ഗീതം 38 [*സെഖര്യാവു 8-മലാഖി 4]
നമ്പർ 1: മറ്റുള്ളവരുടെ വ്യക്തിഗത മാന്യതയെ ആദരിക്കുക (w98 4/1 പേ. 28-31)
നമ്പർ 2: ന്യായാധിപന്മാർ 9:7-21
നമ്പർ 3: td 9എ യേശു മരിച്ചത് കുരിശിലോ?
നമ്പർ 4: തെർതൊസ്—വിഷയം: #നേതൃത്വം വഹിക്കുന്നവരോട് വിശ്വസ്തരായിരിക്കുക (w97 7/15 പേ. 29-31)
മേയ് 8 ബൈബിൾ വായന: ന്യായാധിപന്മാർ 11-14
നമ്പർ 1: ബർന്നബാസ്—“ആശ്വാസപുത്രൻ” (w98 4/15 പേ. 20-3)
നമ്പർ 2: ന്യായാധിപന്മാർ 13:2-10, 24
നമ്പർ 3: td 9ബി ക്രിസ്ത്യാനികൾ കുരിശിനെ ആരാധിക്കണമോ?
നമ്പർ 4: കുടുംബാംഗങ്ങളെ കുറിച്ചുള്ള പ്രത്യാശ കൈവെടിയാതിരിക്കുക (w97 9/1 പേ. 30-1)
മേയ് 15 ബൈബിൾ വായന: ന്യായാധിപന്മാർ 15-18
നമ്പർ 1: സൈന്യങ്ങളില്ലാതെ ലോകസുരക്ഷിതത്വം (w98 4/15 പേ. 28-30)
നമ്പർ 2: ന്യായാധിപന്മാർ 17:1-13
നമ്പർ 3: td 10എ മരണത്തിന്റെ കാരണമെന്ത്?
നമ്പർ 4: അരിസ്തർഹോസ്—വിഷയം: #ദൈവത്തിന്റെ സംഘടനയോടു വിശ്വസ്തരായി നിലകൊള്ളുക (w97 9/15 പേ. 29-31)
മേയ് 22 ബൈബിൾ വായന: ന്യായാധിപന്മാർ 19-21
നമ്പർ 1: ന്യായാധിപന്മാർ—എന്തുകൊണ്ട് പ്രയോജനപ്രദം (si പേ. 50 ഖ. 26-8)
നമ്പർ 2: ന്യായാധിപന്മാർ 19:11-21
നമ്പർ 3: td 10ബി മരിച്ചവർക്ക് നിങ്ങളെ ദ്രോഹിക്കാൻ കഴിയുമോ?
നമ്പർ 4: എലീശാ—വിഷയം: #നിങ്ങളുടെ ദൈവസേവനത്തിൽ പൂർണമായി അർപ്പിതരായിരിക്കുക (w97 11/1 പേ. 30-1)
മേയ് 29 ബൈബിൾ വായന: രൂത്ത് 1-4
നമ്പർ 1: രൂത്തിന് ആമുഖം, എന്തുകൊണ്ട് പ്രയോജനപ്രദം (si പേ. 51-3 ഖ. 1-3, 9-10)
നമ്പർ 2: രൂത്ത് 3:1-13
നമ്പർ 3: td 10സി മനുഷ്യർക്കു മരിച്ചുപോയ ബന്ധുക്കളുമായി സംസാരിക്കാൻ കഴിയുമോ?
നമ്പർ 4: ഒനേസിഫൊരൊസ്—വിഷയം: #കഷ്ടമനുഭവിക്കുന്നവരെ ആശ്വസിപ്പിക്കുന്നതിൽ തുടരുക (w97 11/15 പേ. 29-31)
ജൂൺ 5 ബൈബിൾ വായന: 1 ശമൂവേൽ 1-3
ഗീതം 191 [*മത്തായി 27-മർക്കൊസ് 4]
നമ്പർ 1: 1 ശമൂവേലിന് ആമുഖം [si പേ. 53-4 ഖ. 1-6]
നമ്പർ 2: 1 ശമൂവേൽ 1:9-20
നമ്പർ 3: td 11എ പിശാച് ഒരു യഥാർഥ വ്യക്തിയാണോ?
നമ്പർ 4: #“അടിയൻ ഇതാ, അടിയനെ അയയ്ക്കേണമേ” എന്ന മനോഭാവം നട്ടുവളർത്തുക (w98 3/1 പേ. 30-1)
ജൂൺ 12 ബൈബിൾ വായന: 1 ശമൂവേൽ 4-7
നമ്പർ 1: യഹോവ ആരാണ്? (w98 5/1 പേ. 5-7)
നമ്പർ 2: 1 ശമൂവേൽ 4:9-18
നമ്പർ 3: td 11ബി പിശാച്—ഈ ലോകത്തിന്റെ അദൃശ്യ ഭരണാധിപൻ
നമ്പർ 4: #നിങ്ങളുടെ ചിന്തയെ സ്വാധീനിക്കാൻ ലൗകിക ജ്ഞാനത്തെ അനുവദിക്കരുത് (w96 7/15 പേ. 26-9)
ജൂൺ 19 ബൈബിൾ വായന: 1 ശമൂവേൽ 8-11
നമ്പർ 1: നിർമലതയ്ക്കു പ്രതിഫലം ലഭിക്കുന്നു (w98 5/1 പേ. 30-1)
നമ്പർ 2: 1 ശമൂവേൽ 8:4-20
നമ്പർ 3: td 11സി തെറ്റു ചെയ്ത ദൂതന്മാരെക്കുറിച്ച് ബൈബിൾ പറയുന്നത്
നമ്പർ 4: ബേൽശസ്സർ—വിഷയം: #യഹോവയെ വ്രണപ്പെടുത്തുന്നതിനെതിരെ ജാഗ്രത പാലിക്കുക (w98 9/15 പേ. 8-9)
ജൂൺ 26 ബൈബിൾ വായന: 1 ശമൂവേൽ 12-14
ഗീതം 172 [*മർക്കൊസ് 15-ലൂക്കൊസ് 3]
നമ്പർ 1: ധനത്തിന് നിങ്ങളെ സന്തുഷ്ടരാക്കാൻ കഴിയുമോ? (w98 5/15 പേ. 4-6)
നമ്പർ 2: 1 ശമൂവേൽ 14:1-14
നമ്പർ 3: td 12എ ഭൂമി—ഒരു പറുദീസ ആയിരിക്കാൻ സൃഷ്ടിക്കപ്പെട്ടു
നമ്പർ 4: ഫിലേമോനും ഒനേസിമൊസും—വിഷയം: #നാം ക്രിസ്തീയ സാഹോദര്യത്തിൽ ഏകീകൃതർ (w98 1/15 പേ. 29-31)
ജൂലൈ 3 ബൈബിൾ വായന: 1 ശമൂവേൽ 15-17
നമ്പർ 1: യൂനീക്കയും ലോവീസും—മാതൃകായോഗ്യരായ അധ്യാപികമാർ (w98 5/15 പേ. 7-9)
നമ്പർ 2: 1 ശമൂവേൽ 16:4-13
നമ്പർ 3: td 12ബി ഭൂമിയിലെ ജീവിതം ഒരിക്കലും അവസാനിക്കില്ല
നമ്പർ 4: #സുവാർത്ത പ്രസംഗിക്കപ്പെടണം (w97 3/1 പേ. 30-1)
ജൂലൈ 10 ബൈബിൾ വായന: 1 ശമൂവേൽ 18-20
നമ്പർ 1: പ്രേരണയിലൂടെ ഹൃദയത്തിൽ എത്തിച്ചേരൽ (w98 5/15 പേ. 21-3)
നമ്പർ 2: 1 ശമൂവേൽ 19:1-13
നമ്പർ 3: td 13എ നിങ്ങൾക്ക് കള്ളപ്രവാചകന്മാരെ തിരിച്ചറിയാനാകുമോ?
നമ്പർ 4: തിഹിക്കൊസ്—വിഷയം: #വിശ്വസ്തനും ആശ്രയയോഗ്യനുമായ ഒരു ക്രിസ്ത്യാനി ആയിരിക്കുക (w98 7/15 പേ. 7-8)
ജൂലൈ 17 ബൈബിൾ വായന: 1 ശമൂവേൽ 21-24
നമ്പർ 1: നിങ്ങളുടെ കുടുംബ ഉത്തരവാദിത്വം ഭരമേൽക്കുക (w98 6/1 പേ. 20-3)
നമ്പർ 2: 1 ശമൂവേൽ 24:2-15
നമ്പർ 3: td 14എ ആത്മീയ സൗഖ്യമാക്കൽ എത്ര പ്രധാനമാണ്?
നമ്പർ 4: നിങ്ങളുടെ കുട്ടികളോടൊത്തു സമയം ചെലവഴിക്കുക (w98 11/1 പേ. 30-1)
ജൂലൈ 24 ബൈബിൾ വായന: 1 ശമൂവേൽ 25-27
നമ്പർ 1: യഥാർഥ നീതി—എപ്പോൾ, എങ്ങനെ? (w98 6/15 പേ. 26-9)
നമ്പർ 2: 1 ശമൂവേൽ 25:23-33
നമ്പർ 3: td 14ബി ദൈവരാജ്യം—ശാശ്വതമായ ശാരീരിക സൗഖ്യമാക്കൽ കൈവരുത്താനുള്ള മാർഗം
നമ്പർ 4: #മേലധികാരികൾക്ക് ആദരവ് നൽകണം (w98 11/15 പേ. 8-9)
ജൂലൈ 31 ബൈബിൾ വായന: 1 ശമൂവേൽ 28-31
നമ്പർ 1: 1 ശമൂവേൽ—എന്തുകൊണ്ട് പ്രയോജനപ്രദം [si പേ. 57-8 ഖ. 27-35]
നമ്പർ 2: 1 ശമൂവേൽ 31:1-13
നമ്പർ 3: td 14സി ആധുനിക വിശ്വാസ രോഗശാന്തി ദൈവത്തിൽ നിന്നുള്ളതല്ല
നമ്പർ 4: തീത്തൊസ്—വിഷയം: #“അങ്ങനെയുള്ള പുരുഷന്മാരെ പ്രിയരായി കരുതുന്നതിൽ തുടരുക” (w98 11/15 പേ. 29-31)
ആഗ. 7 ബൈബിൾ വായന: 2 ശമൂവേൽ 1-4
നമ്പർ 1: 2 ശമൂവേലിന് ആമുഖം [si പേ. 59 ഖ. 1-5]
നമ്പർ 2: 2 ശമൂവേൽ 2:1-11
നമ്പർ 3: td 14ഡി അന്യഭാഷകളിലുള്ള സംസാരം ദൈവപ്രീതിയുടെ സുനിശ്ചിത തെളിവാണോ?
നമ്പർ 4: യോസേഫ്—വിഷയം: അന്യോന്യം സൗജന്യമായി ക്ഷമിക്കുന്നതിൽ തുടരുക (w99 1/1 പേ. 30-1)
ആഗ. 14 ബൈബിൾ വായന: 2 ശമൂവേൽ 5-8
നമ്പർ 1: “ഇടുക്കു വാതിലൂടെ കടപ്പാൻ പോരാടുവിൻ” (w98 6/15 പേ. 30-1)
നമ്പർ 2: 2 ശമൂവേൽ 7:4-16
നമ്പർ 3: td 15എ സ്വർഗത്തിൽ പോകുന്നത് ആർ?
നമ്പർ 4: ശീലാസ്—വിഷയം: #പ്രോത്സാഹനത്തിന്റെ ഒരു ഉറവായിരിക്കുക (w99 2/15 പേ. 26-29)
ആഗ. 21 ബൈബിൾ വായന: 2 ശമൂവേൽ 9-12
ഗീതം 107 [*യോഹന്നാൻ 19-പ്രവൃത്തികൾ 4]
നമ്പർ 1: ഒരു നല്ല അയൽക്കാരൻ ആയിരിക്കുക (w98 7/1 പേ. 30-1)
നമ്പർ 2: 2 ശമൂവേൽ 11:2-15
നമ്പർ 3: td 16എ നരകം ദണ്ഡന സ്ഥലമല്ല
നമ്പർ 4: #താഴ്മയുള്ളവർ ആയിരിക്കുക, പ്രാമുഖ്യത നേടാൻ ശ്രമിക്കാതിരിക്കുക (w99 3/1 പേ.30-1)
ആഗ. 28 എഴുത്തു പുനരവലോകനം. ന്യായാധിപന്മാർ 8 മുതൽ 2 ശമൂവേൽ 12 വരെയുള്ള മുഴുഭാഗവും
സെപ്. 4 ബൈബിൾ വായന: 2 ശമൂവേൽ 13-15
നമ്പർ 1: നിങ്ങളുടെ കുട്ടികൾക്കു ജീവിതത്തിൽ നല്ലൊരു തുടക്കം നൽകുക (w98 7/15 പേ. 4-6)
നമ്പർ 2: 2 ശമൂവേൽ 13:20-33
നമ്പർ 3: td 16ബി തീയ് നിർമൂല നാശത്തിന്റെ പ്രതീകം
നമ്പർ 4: നിങ്ങളുടെ ഭാരം യഹോവയുടെ മേൽ ഇടുക (w99 5/1 പേ. 30-1)
സെപ്. 11 ബൈബിൾ വായന: 2 ശമൂവേൽ 16-18
നമ്പർ 1: ശവസംസ്കാര ആചാരങ്ങൾ സംബന്ധിച്ച ക്രിസ്തീയ വീക്ഷണം (w98 7/15 പേ. 20-4)
നമ്പർ 2: 2 ശമൂവേൽ 16:5-14
നമ്പർ 3: td 16സി ധനവാനെയും ലാസറിനെയും സംബന്ധിച്ച വിവരണം നിത്യദണ്ഡനത്തിന്റെ തെളിവല്ല
നമ്പർ 4: #സ്വയം ഒറ്റപ്പെടുത്തരുത് (w99 6/1 പേ. 28-31)
സെപ്. 18 ബൈബിൾ വായന: 2 ശമൂവേൽ 19-21
ഗീതം 19 [*പ്രവൃത്തികൾ 23-റോമർ 1]
നമ്പർ 1: നിങ്ങൾക്ക് സ്വന്തം മനസ്സാക്ഷിയെ ആശ്രയിക്കാൻ കഴിയുമോ? (w98 9/1 പേ. 4-7)
നമ്പർ 2: 2 ശമൂവേൽ 20:1, 2, 14-22
നമ്പർ 3: td 17എ ആഘോഷങ്ങൾ സംബന്ധിച്ച ക്രിസ്തീയ വീക്ഷണം
നമ്പർ 4: പൗലൊസ്—വിഷയം: സത്യത്തിന്റെ എതിരാളികൾക്ക് മാറ്റം വന്നേക്കാം (w99 6/15 പേ. 29-31)
സെപ്. 25 ബൈബിൾ വായന: 2 ശമൂവേൽ 22-24
നമ്പർ 1: 2 ശമൂവേൽ—എന്തുകൊണ്ട് പ്രയോജനപ്രദം (si പേ. 63 ഖ. 28-31)
നമ്പർ 2: 2 ശമൂവേൽ 23:8-17
നമ്പർ 3: td 18എ പ്രതിമകളുടെ ഉപയോഗം ദൈവനിന്ദാകരം
നമ്പർ 4: #യഥാർഥ ജ്ഞാനം അന്വേഷിച്ചുകൊണ്ടേയിരിക്കുക (w99 7/1 പേ. 30-1)
ഒക്ടോ. 2 ബൈബിൾ വായന: 1 രാജാക്കന്മാർ 1-2
ഗീതം 36 [*റോമർ 10-1 കൊരിന്ത്യർ 3]
നമ്പർ 1: 1 രാജാക്കന്മാർക്ക് ആമുഖം (si പേ. 64-5 ഖ. 1-5)
നമ്പർ 2: 1 രാജാക്കന്മാർ 2:1-11
നമ്പർ 3: td 18ബി പ്രതിമാരാധനയുടെ അനന്തരഫലങ്ങൾ
നമ്പർ 4: ഫിലിപ്പൊസ്—വിഷയം: #‘സകലരോടും’ പ്രസംഗിക്കുക (w99 7/15 പേ. 24-5)
ഒക്ടോ. 9 ബൈബിൾ വായന: 1 രാജാക്കന്മാർ 3-6
ഗീതം 106 [*1 കൊരിന്ത്യർ 4-13]
നമ്പർ 1: പ്രഥമ സംഗതികൾ പ്രഥമ സ്ഥാനത്തുതന്നെ വെക്കുക (w98 9/1 പേ. 19-21)
നമ്പർ 2: 1 രാജാക്കന്മാർ 4:21-34
നമ്പർ 3: td 18സി യഹോവയെ മാത്രമേ ആരാധിക്കാവൂ
നമ്പർ 4: td 19എ #മിശ്രവിശ്വാസം ദൈവാംഗീകാരമുള്ളതല്ല
ഒക്ടോ. 16 ബൈബിൾ വായന: 1 രാജാക്കന്മാർ 7-8
ഗീതം 76 [*1 കൊരിന്ത്യർ 14-2 കൊരിന്ത്യർ 7]
നമ്പർ 1: പ്രമുഖരുടെ മുമ്പാകെ സാക്ഷീകരിക്കൽ (w98 9/1 പേ. 30-1)
നമ്പർ 2: 1 രാജാക്കന്മാർ 7:1-14
നമ്പർ 3: td 19ബി എല്ലാ മതങ്ങളും നല്ലതാണോ?
നമ്പർ 4: td 20എ ക്രിസ്ത്യാനികൾ ദൈവത്തിന്റെ വ്യക്തിപരമായ നാമം ഉപയോഗിക്കണം
ഒക്ടോ. 23 ബൈബിൾ വായന: 1 രാജാക്കന്മാർ 9-11
ഗീതം 97 [*2 കൊരിന്ത്യർ 8-ഗലാത്യർ 4]
നമ്പർ 1: പുരുഷധനം സംബന്ധിച്ച ക്രിസ്തീയ വീക്ഷണം (w98 9/15 പേ. 24-7)
നമ്പർ 2: 1 രാജാക്കന്മാർ 11:1-13
നമ്പർ 3: td 20ബി ദൈവത്തിന്റെ അസ്തിത്വം സംബന്ധിച്ച സത്യങ്ങൾ
നമ്പർ 4: td 20സി #ദൈവത്തിന്റെ ഗുണങ്ങൾ തിരിച്ചറിയൽ
ഒക്ടോ. 30 ബൈബിൾ വായന: 1 രാജാക്കന്മാർ 12-14
ഗീതം 113 [*ഗലാത്യർ 5-ഫിലിപ്പിയർ 2]
നമ്പർ 1: ദൈവം നിങ്ങൾക്ക് യഥാർഥമാണോ? (w98 9/15 പേ. 21-3)
നമ്പർ 2: 1 രാജാക്കന്മാർ 13:1-10
നമ്പർ 3: td 20ഡി സകലരും ഒരേ ദൈവത്തെ അല്ല സേവിക്കുന്നത്
നമ്പർ 4: td 21എ യഹോവയുടെ സാക്ഷികൾ ഒരു പുതിയ മതമാണോ?
നവം. 6 ബൈബിൾ വായന: 1 രാജാക്കന്മാർ 15-17
ഗീതം 123 [*ഫിലിപ്പിയർ 3-1 തെസ്സലൊനീക്യർ 5]
നമ്പർ 1: ആത്മീയ പുരോഗതി വരുത്തുന്നതിൽ തുടരുക! (w98 10/1 പേ. 28-31)
നമ്പർ 2: 1 രാജാക്കന്മാർ 15:9-24
നമ്പർ 3: td 22എ യേശുക്രിസ്തു—ദൈവപുത്രനും നിയമിത രാജാവും
നമ്പർ 4: td 22ബി യേശുവിലുള്ള വിശ്വാസം രക്ഷയ്ക്ക് അനിവാര്യമായിരിക്കുന്നതിന്റെ കാരണം
നവം. 13 ബൈബിൾ വായന: 1 രാജാക്കന്മാർ 18-20
ഗീതം 159 [*2 തെസ്സലൊനീക്യർ 1-2 തിമൊഥെയൊസ് 3]
നമ്പർ 1: പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കുക (w98 11/1 പേ. 4-7)
നമ്പർ 2: 1 രാജാക്കന്മാർ 20:1, 13-22
നമ്പർ 3: td 22സി രക്ഷയ്ക്ക് യേശുവിലുള്ള വിശ്വാസം മാത്രം മതിയോ?
നമ്പർ 4: td 23എ #ദൈവരാജ്യം കൈവരുത്താൻ പോകുന്ന അനുഗ്രഹങ്ങൾ
നവം. 20 ബൈബിൾ വായന: 1 രാജാക്കന്മാർ 21-22
ഗീതം 179 [*2 തിമൊഥെയൊസ് 4-എബ്രായർ 7]
നമ്പർ 1: 1 രാജാക്കന്മാർ—എന്തുകൊണ്ട് പ്രയോജനപ്രദം (si പേ. 68-9 ഖ. 23-6)
നമ്പർ 2: 1 രാജാക്കന്മാർ 22:29-40
നമ്പർ 3: td 23ബി ക്രിസ്തുവിന്റെ ശത്രുക്കൾ പ്രവർത്തനനിരതർ ആയിരിക്കവെ രാജ്യഭരണം തുടങ്ങുന്നു
നമ്പർ 4: td 23സി ദൈവരാജ്യം മനുഷ്യശ്രമങ്ങളാൽ അല്ല വരുന്നത്
നവം. 27 ബൈബിൾ വായന: 2 രാജാക്കന്മാർ 1-3
ഗീതം 148 [*എബ്രായർ 8-യാക്കോബ് 2]
നമ്പർ 1: 2 രാജാക്കന്മാർക്ക് ആമുഖം (si പേ. 69 ഖ. 1-4)
നമ്പർ 2: 2 രാജാക്കന്മാർ 2:15-25
നമ്പർ 3: td 24എ “ലോകാവസാനം”—അതിന്റെ അർഥം എന്ത്?
നമ്പർ 4: td 24ബി #അന്ത്യനാളുകളുടെ തെളിവു സംബന്ധിച്ച് ആത്മീയമായി ഉണർന്നിരിക്കുക
ഡിസം. 4 ബൈബിൾ വായന: 2 രാജാക്കന്മാർ 4-6
ഗീതം 109 [*യാക്കോബ് 3-2 പത്രൊസ് 3]
നമ്പർ 1: ശീമോന്യപാപത്തിനെതിരെ ജാഗ്രത പാലിക്കുക (w98 11/15 പേ. 28)
നമ്പർ 2: 2 രാജാക്കന്മാർ 5:20-27
നമ്പർ 3: td 25എ നിത്യജീവൻ വെറുമൊരു സ്വപ്നമല്ല
നമ്പർ 4: td 25ബി സ്വർഗത്തിൽ പോകുന്നത് ആർ?
ഡിസം. 11 ബൈബിൾ വായന: 2 രാജാക്കന്മാർ 7-9
ഗീതം 117 [*1 യോഹന്നാൻ 1-വെളിപ്പാടു 1]
നമ്പർ 1: പണം കടം കൊടുക്കുകയോ വാങ്ങുകയോ ചെയ്യുമ്പോൾ പിൻപറ്റേണ്ട ബൈബിൾ തത്ത്വങ്ങൾ (w98 11/15 പേ. 24-27)
നമ്പർ 2: 2 രാജാക്കന്മാർ 7:1, 2, 6, 7, 16-20
നമ്പർ 3: td 25സി ഭൂമിയിൽ നിത്യജീവൻ ലഭിക്കാൻ പോകുന്നവരുടെ എണ്ണം ക്ലിപ്തമല്ല
നമ്പർ 4: td 26എ #വിവാഹബന്ധം മാന്യമായിരിക്കണം
ഡിസം. 18 ബൈബിൾ വായന: 2 രാജാക്കന്മാർ 10-12
നമ്പർ 1: യേശുവിന്റെ ജനനം സംബന്ധിച്ച യഥാർഥ ചരിത്രം (w98 12/15 പേ. 5-9)
നമ്പർ 2: 2 രാജാക്കന്മാർ 11:1-3, 9-16
നമ്പർ 3: td 26ബി ക്രിസ്ത്യാനികൾ ശിരസ്ഥാന തത്ത്വത്തെ ആദരിക്കണം
നമ്പർ 4: td 26സി മാതാപിതാക്കൾക്ക് കുട്ടികളോടുള്ള ഉത്തരവാദിത്വം
ഡിസം. 25 എഴുത്തു പുനരവലോകനം. 2 ശമൂവേൽ 13 മുതൽ 2 രാജാക്കന്മാർ 12 വരെയുള്ള മുഴുഭാഗവും